twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫേക്ക് ന്യൂസുകള്‍ വേദനിപ്പിക്കുന്നു! നകുല്‍ തമ്പിയുടെ ആരോഗ്യാവസ്ഥ വെളിപ്പെടുത്തി നടന്‍

    By Midhun Raj
    |

    ഡി ഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധേയനായ നകുല്‍ തമ്പി വാഹന അപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നകുലിനും സുഹൃത്ത് ആര്‍കെ ആദിത്യനുമാണ് പരിക്കേറ്റത്. തിരുവനന്തപുരത്തുനിന്ന് രണ്ടു കാറുകളിലായി കൊടൈക്കനാലിലേക്ക് എത്തിയ ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

    തുടര്‍ന്ന് ഇരുവരെയും മധുരെയിലെ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഞായാറാഴ്ച വെെകീട്ട് നടന്ന അപകടത്തില്‍ തലയ്ക്കാണ് ഇരുവര്‍ക്കും പരിക്കേറ്റത്. അപകടം നടന്നതിന് പിന്നാലെ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അതേസമയം ഇവരെ സംബന്ധിച്ചുളള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സുഹൃത്തും നടനുമായ അമ്പി നീനാസം എത്തിയിരുന്നു.

    nakul thampi

    ഓരോ നിമിഷവും നകുലിന്റെ കുടുംബവുമായി ഞങ്ങള്‍ ബന്ധപ്പെടുന്നുണ്ടെന്നും ഇപ്പോള്‍ വേണ്ടത് പ്രാര്‍ത്ഥിക്കുക മാത്രമാണെന്നും അമ്പി കുറിച്ചു. വാട്‌സ് ആപ്പ് വഴി വരുന്ന വ്യാജവാര്‍ത്തകള്‍ ഞങ്ങളെയും അവരുടെ കുടുംബത്തെയും വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്നും നടന്‍ പറയുന്നു.

    അമ്പി നീനാസത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

    പൂര്‍ണമായും വായിക്കു, നകുലിനും അവന്റെ സുഹൃത്ത് ആദിത്യനും അപകടം സംഭവിച്ചു എന്നുളള വാര്‍ത്ത സത്യമാണ്. പക്ഷേ ഇപ്പോള്‍ വാട്‌സ്ആപ്പ് വഴി വന്നുകൊണ്ടിരിക്കുന്ന ചില വാര്‍ത്തകള്‍ തെറ്റാണ്. അതുകൊണ്ടാണ് ഈ തുറന്നെഴുത്ത്. ഓരോ നിമിഷവും അവന്റെ ഫാമിലിയുമായി ഞങ്ങള്‍ ബന്ധപ്പെടുന്നുണ്ട്. ഇപ്പോള്‍ വേണ്ടത് പ്രാര്‍ത്ഥിക്കുക എന്നത് മാത്രമാണ്. വാട്‌സ്ആപ്പ് വഴി വരുന്ന ഫേയ്ക്ക് ന്യൂസുകള്‍ ഞങ്ങളെയും അവരുടെ കുടുംബത്തെയും വല്ലാണ്ട് വേദനിപ്പിക്കുന്നുണ്ട്.

    ഇപ്പോ അവനും അവന്റെ ഫ്രണ്ടും മധുരാ മെഡിക്കല്‍ കേളേജ് ഹോസ്പിറ്റലില്‍ ചികില്‍സയിലാണ് ഉളളത്. 48 മണിക്കൂര്‍ ഒബ്‌സര്‍വേഷനിലാണ്. അതിന് മുന്‍പായി ദയവ് ചെയത് സോഷ്യല്‍ മീഡിയ വഴി ഫേയ്ക്ക് ന്യൂസുകള്‍ ഉണ്ടാക്കരുത്. ഞങ്ങളെ കൂടെ ഉളളവര്‍ എല്ലാവരും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നുണ്ട്, അഭിനയത്തിലേക്കും ഡാന്‍സിലേക്കും അവന്‍ വീണ്ടും തിരിച്ചുവരുമെന്ന്. കൂടെ അവന്റെ സുഹൃത്തും പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് എത്തുമെന്ന്. എല്ലാവരോടുമുളള അപേക്ഷയാണ് സത്യമറിയാതെ ഫേക്ക് ന്യൂസ് പ്രചരിപ്പിക്കാതിരിക്കുക. കഴിയുമെങ്കില്‍ അവര്‍ക്ക് രണ്ട് പേര്‍ക്കും വേണ്ടി ഉളളറിഞ്ഞ് പ്രാര്‍ത്ഥിക്കു. സുഹൃത്ത് കുറിച്ചു.

    ഡിഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധേയനായ നകുല്‍ തമ്പി അടുത്തിടെ സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് നടന്‍ അരങ്ങേറ്റം കുറിച്ചത്. സിനിമയില്‍ നടന്റെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

    ambi-neenasam

    Read more about: accident actor
    English summary
    ambi neenasam posted against Fake news on nakul thambi's health
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X