അമ്പിളി ദേവിക്കും ആദിത്യനും രണ്ടാം വിവാഹ വാര്‍ഷികം, കുടുംബത്തിനൊപ്പമുളള പുതിയ ചിത്രവുമായി നടന്‍

By Midhun Raj

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. വിവാഹിതരായത് മുതല്‍ ഇരുവരും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. താരദമ്പതികളുടെ എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ കാത്തിരിക്കാറുണ്ട്. സീത സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അമ്പിളിയും ആദിത്യനും ജീവിതത്തിലും ഒന്നിച്ചത്. 2019 ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. ആരാധകരും സോഷ്യല്‍ മീഡിയയും ഒന്നടങ്കം ആഘോഷിച്ച താരവിവാഹമായിരുന്നു ഇത്.

വിവാഹത്തിന് പിന്നാലെ അമ്പിളിക്കൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം ആദിത്യന്‍ എത്തിയിരുന്നു. ഒന്നാം വിവാഹ വാര്‍ഷികത്തിന് മുന്‍പാണ് അമ്പിളിയുടെയും ആദിത്യന്റെയും ജീവിതത്തിലേക്ക് മകന്‍ എത്തിയത്. അര്‍ജുന്‍ എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടത്. തുടര്‍ന്ന് മൂത്തമകന്‍ അമര്‍നാഥും ഉള്‍പ്പെട്ട ഇവരുടെ കുടുംബ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

അതേസമയം ആദിത്യന്റെയും അമ്പിളിയുടെയും

അതേസമയം ആദിത്യന്റെയും അമ്പിളിയുടെയും മൂന്നാം വിവാഹ വാര്‍ഷികമാണിന്ന്. വിവാഹ വാര്‍ഷികത്തില്‍ കുടുംബത്തിനൊപ്പമുളള ആദിത്യന്റെ പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആദിത്യന് പുറമെ അമ്പിളിയും പ്രിയതമനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് ഫേസ്ബുക്കില്‍ എത്തി. ആദിത്യനൊപ്പമുളള രണ്ട് ചിത്രങ്ങളാണ് അമ്പിളിയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

2019 ജനുവരി ഇരുപത്തഞ്ചിനാണ്

2019 ജനുവരി ഇരുപത്തഞ്ചിനാണ് അമ്പിളി ദേവിയും ആദിത്യനും വിവാഹിതരായത്. വിവാഹ ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് ഇവര്‍ ജീവിതത്തിലും ഒന്നിച്ച കാര്യം എല്ലാവരും അറിഞ്ഞത്. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് അമ്പിളി ദേവി. ദൂരദര്‍ശനിലെ താഴ്വാര പക്ഷികള്‍ എന്ന സീരിയലിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം.

തുടര്‍ന്ന് നായികയായും

തുടര്‍ന്ന് നായികയായും സഹനടിയായുമെല്ലാം അമ്പിളി മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങി. കുഞ്ചാക്കോ ബോബന്‍ ചിത്രം സഹയാത്രികയ്ക്ക് സ്‌നേഹപൂര്‍വ്വം എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് 2003ല്‍ പുറത്തിറങ്ങിയ മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന ചിത്രത്തിലെ നടിയുടെ റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

അതേസമയം അനശ്വര നടന്‍

അതേസമയം അനശ്വര നടന്‍ ജയന്‌റെ സഹോദരന്‍ സോമന്‍ നായരുടെ മകനാണ് ആദിത്യന്‍. അടുത്തിടെ സോഷ്യല്‍ മീഡിയയിലെ തന്‌റെ പേര് ആദിത്യന്‍ മാറ്റിയിരുന്നു. ജയന്‍ എസ് എസ് എന്നാണ് നടന്‍ ഇപ്പോള്‍ തന്റെ ഫേസ്ബുക്ക് പേജിന് പേര് നല്‍കിയിരിക്കുന്നത്. സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും അഭിനയിച്ചിരുന്നു നടന്‍. എന്നാല്‍ മിനിസ്‌ക്രീന്‍ രംഗത്തുകൂടിയാണ് പ്രേക്ഷകരുടെ പ്രിയങ്കരനായി ആദിത്യന്‍ മാറിയത്. കരിയറിന്റെ തുടക്കത്തില്‍ ദൂരദര്‍ശന്‍ സീരിയലുകളിലൂടെയായിരുന്നു ആദിത്യനും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി പരമ്പരകളില്‍ നായകനായും സഹനടനായുമൊക്കെ ആദിത്യന്‍ ജയന്‍ അഭിനയിച്ചു.

Recommended Video

ജോസഫിലെ നായിക ആത്മീയ വിവാഹിതയായി | Actress Athmiya Rajan Marriage | Athmiya Wedding with Sanoop

ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Read more about: ambili devi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X