twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആത്മഹത്യയെക്കുറിച്ച് ആലോചിച്ച നാളുകള്‍! തുറന്നുപറച്ചിലുമായി അമ്പിളി ദേവിയും ആദിത്യനും!

    |

    ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യനും. അടുത്തിടെയായിരുന്നു ഇരുവരും വിവാഹിതരായത്. സീത സീരിയലില്‍ ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ഒന്നിച്ചത്. സിനിമയിലും സീരിയലിലുമൊക്കെയായി നേരത്തെ തന്ന അമ്പിളി ദേവിയെ പരിചയമുണ്ടെന്നും അന്ന് തന്നെ മനസ്സില്‍ ഒരു ഇഷ്ടമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് കൃത്യസമയത്ത് തുറന്ന് പറയാന്‍ കഴിയാതെ വന്നതോടെയാണ് ഇരുവരും വേറെ വിവാഹിതരായത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്.

    കൊച്ചുണ്ണിയും പക്കിയും ഒരുമിച്ചെത്തി ആ സന്തോഷം പങ്കിട്ടു! ആഘോഷം പൊടിപൊടിച്ചു! കാണൂ!കൊച്ചുണ്ണിയും പക്കിയും ഒരുമിച്ചെത്തി ആ സന്തോഷം പങ്കിട്ടു! ആഘോഷം പൊടിപൊടിച്ചു! കാണൂ!

    ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത് വരുന്ന സീതയിലെ രംഗമാണോ ഇതെന്നായിരുന്നു പലരും ചോദിച്ചത്. ആദിത്യനും അമ്പിളിയും വിവാഹിതരായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു സംശയവുമായി ആരാധകരെത്തിയത്. വിവാഹത്തിന് പിന്നാലെ തന്നെ വിവാദങ്ങളുടെ പരമ്പരയായിരുന്നു. സിനിമയിലും സീരിയലിലുമൊക്കെയായി നേരത്തെയുണ്ടായിരുന്ന പല കാര്യങ്ങളുടെയും പുതിയ പതിപ്പാണ് ഇപ്പോള്‍ പ്രചരിച്ചത്. അമ്പിളി ദേവിയുടെ ആദ്യഭര്‍ത്താവായിരുന്ന ലോവലിനെക്കുറിച്ചും തന്റെ ആദ്യഭാര്യയെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറയുന്നുണ്ട്. ജോണ്‍ ബ്രിട്ടാസിന്‍രെ അഭിമുഖ പരിപാടിയായ ജെബി ജെംഗക്ഷനില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അമ്പിളി ദേവിയും ആദിത്യനും കാര്യങ്ങള്‍ വിശദീകരിച്ചത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    അമ്പിളി ദേവിയുടെയും ആദിത്യന്‍റെയും വിവാഹം

    അമ്പിളി ദേവിയുടെയും ആദിത്യന്‍റെയും വിവാഹം

    താരങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. അമ്പിളി ദേവിയും ആദിത്യനും വിവാഹിതരായതിന് പിന്നാലെയാണ് വിവാദങ്ങളും തുടങ്ങിയത്. ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് ഇരുവരും നേരത്തെ മനസ്സിലാക്കിയിരുന്നു. വിവാദങ്ങള്‍ തുടരുന്നതിനിടയിലാണ് ഇരുവരും പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. അതീവ സന്തോഷവതിയായാണ് അമ്പിളി ദേവിയെത്തിയത്. ആശ്വാസം നിറഞ്ഞ മുഖത്തോടെയാണ് ആദിത്യനെത്തിയത്.

    ആദ്യഭര്‍ത്താവിന്റെ ആഘോഷം

    ആദ്യഭര്‍ത്താവിന്റെ ആഘോഷം

    ക്യാമറാമാനായ ലോവലുമായുള്ള വിവാഹത്തില്‍ നിന്നും വേര്‍പിരിഞ്ഞാണ് അമ്പിളി ദേവി ആദിത്യനെ വിവാഹം ചെയ്തത്. അഭിനേത്രിയെ ആയിരുന്നു ആദിത്യന്‍ നേരത്തെ വിവാഹം ചെയ്തത്. അസ്വാരസ്യങ്ങളെത്തുടര്‍ന്ന് ഇരുവരും വേര്‍പിരിയുകയായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഇരുരവരും സംസാരിച്ചിരുന്നു. ശക്തമായ പിന്തുണയാണ് ഇരുവരും നല്‍കിയത്. വീട്ടുകാരുമായി ഇതേക്കുറിച്ച് സംസാരിച്ചപ്പോഴും പച്ചക്കൊടി ലഭിച്ചതോടെയാണ് ഇരുവരും വിവാഹിതരായത്. അമ്പിളിയുടെ വിവാഹത്തെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായാണ് ആദ്യഭര്‍ത്താവ് കേക്ക് മുരിച്ച് ആഘോഷം നടത്തിയത്.

     വിവാദങ്ങളുടെ പരമ്പര

    വിവാദങ്ങളുടെ പരമ്പര

    ആഘോഷത്തില്‍ പങ്കെടുത്തവരില്‍ പലരും പിന്നീട് തന്നെ വിളിച്ച് ക്ഷമ ചോദിച്ചിരുന്നുവെന്നും അവരില്‍ പലര്‍ക്കും കാരണത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ആദിത്യന്‍ പറയുന്നു. വിവാഹത്തിന് പിന്നാലെ ആരോപണങ്ങളുടെ പെരുമഴയായിരുന്നു. നിര്‍ത്താതെ വന്നപ്പോഴാണ് പ്രതികരിക്കാനായി തീരുമാനിച്ചത്. തെളിവ് സഹിതം പല കാര്യങ്ങളും പുറത്തുവിടുമെന്ന് അമ്പിളി ദേവി അറിയിച്ചതിന് പിന്നാലെയായാണ് പലരും പിന്‍വാങ്ങിയത്. തന്നെക്കുറിച്ച് പ്രചരിച്ചിരുന്ന പല കാര്യങ്ങളിലും വാസ്തവമില്ലെന്നും കരുതിക്കൂട്ടിയുള്ള ആരോപണമായിരുന്നു അതെന്നും അദ്ദേഹം പറയുന്നു.

    ബാഹ്യ ഇടപെടലുകള്‍

    ബാഹ്യ ഇടപെടലുകള്‍

    അഭിനേതാവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഒരു വ്യക്തി തന്നെ ദ്രോഹിച്ചിട്ടുണ്ടെന്ന് ആദിത്യന്‍ പറയുന്നു. തന്നെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ച് അമ്മ അദ്ദേഹത്തെ കണ്ടിരുന്നുവെന്നും അന്നദ്ദേഹത്തില്‍ നിന്നും അത്ര സ്വീകരണമല്ല സ്വീകരിച്ചതെന്നും ആദിത്യന്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്‍രെ മുന്‍ഭാര്യയുമായുള്ള അഭിപ്രായ ഭിന്നതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ആദ്യമായി അദ്ദേഹത്തെ കണ്ടത്. കള്ളക്കേസില്‍ കുടുക്കിയതിന് പിന്നിലൊക്കെ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

    തെറ്റിദ്ധാരണകളിലൂടെ

    തെറ്റിദ്ധാരണകളിലൂടെ

    തന്റെ മനസ്സിലെ ഇഷ്ടത്തെക്കുറിച്ച് അമ്പിളി ദേവിക്കും അറിയാമായിരുന്നുവെങ്കിലും അതിന് മുന്‍പ് തന്നെ ലോവല്‍ തന്റെ ഇഷ്ടം തുറന്നുപറയുകയും അമ്പിളി അതംഗീകരിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് താന്‍ പറഞ്ഞ് നടക്കുന്നുവെന്ന തരത്തില്‍ പല കാര്യങ്ങളെക്കുറിച്ചും പറഞ്ഞത്. ഇതോടെയാണ് അമ്പിളി തന്നോട് അതേക്കുറിച്ച് ചോദിച്ചത്. ആരാണ് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് അന്നത്തെ സംഭവങ്ങള്‍ക്ക് പിന്നിലെ കാര്യങ്ങളെക്കുറിച്ച് മനസ്സിലായത്.

    ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച നാളുകള്‍

    ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച നാളുകള്‍

    ലോവലുമായുള്ള ബന്ധം പിരിയുന്നതിനായി കോടതിയെ സമീപിച്ചിരുന്നു. എന്തെങ്കിലും കാരണത്താല്‍ മകന്‍ നഷ്ടമായാല്‍ പിന്നെ താന്‍ ജീവിച്ചിരിക്കില്ലെന്ന് അന്ന് അമ്പിളി പറഞ്ഞിരുന്നതായി ആദിത്യന്‍ പറയുന്നു. വിഷമഘട്ടത്തിലെല്ലാം താന്‍ പിടിച്ചുനിന്നത് മകനെക്കുറിച്ചോര്‍ത്തായിരുന്നുവെന്നും അവനെ നഷ്ടമായാല്‍ പിന്നെ ജീവിതം വേണ്ടെന്നുമായിരുന്നു അന്ന് മനസ്സിലെന്നും അമ്പിളി പറയുന്നു.

    ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചു

    ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചു

    അമ്മ പോയതോടെ ജീവിതത്തില്‍ വല്ലാത്തൊരു ശൂന്യതയായിരുന്നു. കൂടെ നില്‍ക്കുമെന്ന് കരുതിയവര്‍ പോലും കൈവിടുകയും കുപ്രചാരണങ്ങളുമൊക്കെയായപ്പോഴാണ് താന്‍ ആതമഹത്യയ്ക്കായി ശ്രമിച്ചതെന്ന് ആദിത്യന്‍ പറയുന്നു. ഗുളിക കഴിച്ച് ആശുപത്രിയിലേക്കെത്തിച്ച തന്നെക്കുറിച്ചുള്ള വാര്‍ത്തയും അന്ന് പുറത്തുവന്നിരുന്നു. ആ സമയത്ത് എല്ലാം അവസാനിപ്പിക്കാനാണ് തോന്നിയതെന്നും അതാണ് അത്തരത്തിലൊരു പ്രവര്‍ത്തിയിലേക്ക് നയിച്ചതെന്നും താരം പറയുന്നു.

    English summary
    Ambili Devi and Adithyan's reaction on marriage controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X