അനുവാ​ദമില്ലാതെ ചെയ്യണമായിരുന്നോ?; രണ്ട് പിഴവുകൾ സംഭവിച്ചെങ്കിലും ഭാ​ഗ്യവതി, മക്കൾ വളർന്നു അമ്മ വളരാൻ മറന്നു!

വർഷങ്ങളായി മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി അമ്പിളി ദേവിയുടേത്. കലോത്സവ വേദിയിൽ നിന്നും സിനിമയിൽ എത്തിയ അമ്പിളി ഇപ്പോൾ സീരിയലുകളില്‍ സജീവമാണ്. അഭിനയത്തിനൊപ്പം സ്റ്റേജ് ഷോകളുമായും സജീവമാണ്. കൂടാതെ നൃത്ത അധ്യാപികയും തിരക്കിലാണ്. രണ്ട് ആൺ മക്കളാണ് അമ്പിളി ദേവിക്ക്. ആറ്റുകാൽ പൊങ്കാലയ്ക്ക് നിറ സാന്നിധ്യമായി നടി ചിപ്പിയുണ്ടാകുന്നത് പോലെയാണ് ചവറ കൊറ്റംകുളങ്ങര ദേവീക്ഷേത്ര ചമയ വിളക്കിലെ അമ്പിളി ദേവിയുടെ സാന്നിധ്യം.

സ്വദേശവാസി കൂടി ആയതിനാൽ എല്ലാവർഷവും രണ്ട് ആൺമക്കളുമായി ചമയ വിളക്കിന് നടി എത്താറുണ്ട്. ഇത്തവണയും അതിന് മുടക്കം സംഭവിച്ചിട്ടില്ല. അമർനാഥ്, അർജുൻ എന്നിങ്ങനെയാണ് നടിയുടെ മക്കളുടെ പേരുകൾ. ഇത്തവണയും രണ്ട് മക്കളേയും സ്ത്രീയെപ്പോലെ ഒരുക്കി വിളക്ക് എടുപ്പിച്ചിരുന്നു നടി.

Ambili Devi

താരത്തിന്റെയും മക്കളുടേയും വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാണ്. രണ്ട് മക്കളും വിദ്യാർത്ഥികളാണ്. ഇളയ മകൻ അൽപ്പം കുസൃതിയായതിനാൽ അവനെ പറഞ്ഞ് മനസിലാക്കാനും വിളക്കെടുപ്പിക്കാനുമെല്ലാം അമ്പിളിക്ക് അൽപ്പം ബുദ്ധിമുട്ടേണ്ടി വന്നു. ചമയ വിളക്കിൽ പങ്കെടുക്കുന്ന നടിയുടേയും മക്കളുടേയും വീഡിയോകൾ വൈറലായപ്പോൾ സമ്മിശ്ര പ്രതികരണമാണ് സോഷ്യൽമീഡിയയിൽ ലഭിച്ചത്.

ചമയ വിളക്കിന്റെ ഐതീഹ്യം അറിയാത്ത ചിലർ അമ്പിളിയെ വിമർശിച്ചും എത്തിയിരുന്നു. മക്കളുടെ അനുവാദമില്ലാതെ എന്തിന് നേർച്ച നേർന്ന് ഇത്തരം വേഷങ്ങൾ കെട്ടിക്കുന്നു. അവർക്കും താൽപര്യം തോന്നുന്ന പ്രായത്തിൽ ചെയ്യിപ്പിച്ചാൽ പോരേ?, കുഞ്ഞുങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തി എന്ത് അനുഗ്രഹം കിട്ടാനാണ്?. കുട്ടികൾ സ്വയം തെരഞ്ഞെടുക്കണ്ടേ?.

വകതിരിവ് വന്നിട്ട് പോരേ? എന്നിങ്ങനെയായിരുന്നു അമ്പിളിയെ വിമർശിച്ച് വന്ന പ്രതികരണങ്ങൾ. മൂത്തമകൻ പതിനൊന്ന് വർഷമായി ചമയ വിളക്ക് എടുക്കുന്നുണ്ട്. ഒരു വയസ് മുതൽ അവൻ ഇത് ചെയ്യുന്നുണ്ട്. കൊവിഡ് സമയത്ത് മാത്രമാണ് മുടങ്ങിപ്പോയത്. എവിടെപ്പോയാലും കൊറ്റംകുളങ്ങര ദേവിയുടെ പ്രൊട്ടക്ഷൻ ഉള്ളതായി തോന്നാറുണ്ട്. അതുപോലെ വിശ്വാസവുമാണ്.

ക്ഷേത്രത്തിന്റെ ഐതിഹ്യപ്രകാരം വളരെ കാലം മുമ്പ് ക്ഷേത്രത്തിന്റെ ചുറ്റിലും കളിച്ചിരുന്ന ആൺകുട്ടികൾ പെൺകുട്ടികളെ പോലെ അണിഞ്ഞ് ഒരുങ്ങി ക്ഷേത്രത്തിൽ ഭഗവതിക്ക് വിളക്ക് വെച്ചതായി വിശ്വസിക്കപ്പെടുന്ന ഒരു ചടങ്ങിന്റെ ഓർമ്മയിലാണ് ഇത് കൊണ്ടാടപ്പെടുന്നത്. ഓരോ വർഷവും ചമയ വിളക്ക് എടുക്കാൻ എത്തുന്നവരുടെ എണ്ണം കൂടുന്നുണ്ട്. അതിന് അർത്ഥം എല്ലാവരുടേയും പ്രാർത്ഥനകൾക്ക് ഫലം ലഭിക്കുന്നുവെന്നതാകുമല്ലോ എന്നായിരുന്നു ചമയ വിളക്ക് മുടക്കാത്തതിന് പിന്നിലെ കാരണമായി അമ്പിളി ദേവി പറഞ്ഞത്.

Ambili Devi

നാൽപ്പതുകളോട് അടുക്കുകയാണെങ്കിലും അന്നും ഇന്നും ആ ശാലീന സൗന്ദര്യം അമ്പിളിയിൽ കാണാം. അമ്പിളി എന്നും ഒരു പോലെ ഇരിക്കുന്നു. ഒരു മാറ്റവും ഇല്ല, നല്ല കുലീനത്വം ഉള്ള മക്കൾ. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ അമ്പിളിക്ക് പിഴവ് സംഭവിച്ചുവെങ്കിലും മക്കളുടെ കാര്യത്തിൽ നടി ഭാ​ഗ്യവതിയാണ്. സർവഭാവുകങ്ങളും നേരുന്നു. വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ, മക്കൾ വളർന്നു അമ്മ വളരാൻ വിട്ടുപോയി.

ഞങ്ങടെ സ്വന്തം അമ്പിളി ദേവിയും മക്കളും എന്നിങ്ങനേയും കമന്റുകളുണ്ട്. നടിയുടെ ആ​ദ്യ വിവാഹം 2009ൽ ലോവലുമായിട്ടായിരുന്നു. മകൻ പിറന്നശേഷം 2018ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് സീരിയൽ നടൻ ആദിത്യൻ ജയനെ 2019ൽ താരം വിവാഹം ചെയ്തു. തുടക്കത്തിൽ നല്ലൊരു ദാമ്പത്യമായിരുന്നുവെങ്കിലും പിന്നീട് ആദിത്യനിൽ നിന്നും വിവാഹമോചനം നേടേണ്ടി വന്നു അമ്പിളിക്ക്.

രണ്ടാം വിവാഹത്തിൽ അമ്പിളിക്ക് പിറന്ന മകനാണ് ആറ് വയസുകാരൻ അർജുൻ. രണ്ട് മുൻ പങ്കാളികളും അമ്പിളിയേയും കുടുംബത്തേയും നിരവധി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയും സ്വര്യജീവിതം നശിപ്പിക്കുകയും ചെയ്തിരുന്നു. കേസും മറ്റും വഴിയാണ് അമ്പിളി ‌പഴയ ജീവിതത്തിലേക്ക് തിരികെ വന്നത്.

More from Filmibeat

Read more about: ambili devi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X