അമ്പിളി ആദ്യം വിവാഹം കഴിക്കാനിരുന്നത് എന്നെയോ ലോവലിനെയോ അല്ല, വെളിപ്പെടുത്തി ആദിത്യന്‍

By Midhun Raj

ആദിത്യന്‍ ജയനെതിരെയുളള അമ്പിളി ദേവിയുടെ ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തന്‌റെ ഭര്‍ത്താവിന്‌ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും വിവാഹമോചനം ആവശ്യപ്പെട്ടുവെന്നും ആണ് അമ്പിളി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. തുടര്‍ന്ന് അമ്പിളിയുടെത് വ്യാജ ആരോപണങ്ങളാണെന്ന് പറഞ്ഞ് ആദിത്യനും എത്തി. ഇതിന് തന്‌റെ കൈയ്യില്‍ തെളിവുകളുണ്ടെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആദിത്യന്‍ പറഞ്ഞിരുന്നു. പിന്നാലെ കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അമ്പിളിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ആദിത്യന്‍ എത്തിയിരുന്നു

ambilidevi-adithyanjayan

അമ്പിളി ആദ്യം വിവാഹം കഴിക്കാനിരുന്നത് ആ ക്യാമറാമാനെയോ എന്നെയോ അല്ലെന്നാണ് ആദിത്യന്‍ പറയുന്നത്. "അമ്പിളി ദേവി ആദ്യം വിവാഹം കഴിച്ചത് പ്രൊഫഷനുമായി ബന്ധമുളള ഒരാളെയാണ്. അദ്ദേഹവുമായി അവര്‍ വിവാഹിതരായി ജീവിക്കുന്ന സമയത്ത് ആദിത്യന് എന്തെങ്കിലും രീതിയിലുളള സൗഹൃദമോ, ഒരു പ്രണയമോ അമ്പിളി ദേവിയോട് ഉണ്ടായിരുന്നോ എന്നായിരുന്നു അവതാരകന്‌റെ ചോദ്യം". ഇതിന് മറുപടിയായി അമ്പിളി ദേവി ആദ്യം വിവാഹം കഴിക്കേണ്ടത് ലോവലിനെയോ എന്നെയോ ഒന്നുമല്ലെന്ന് ആദിത്യന്‍ പറഞ്ഞു.

ഇന്ന് ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു സീരിയലിന്‌റെ സംവിധായകനെയാണ്. അയാളുമായി അമ്പിളി ഇഷ്ടത്തിലായിരുന്നു. അത് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാം. അതുകഴിഞ്ഞ് അമ്പിളി കല്യാണം കഴിക്കേണത് ഉണ്ണി എന്ന് പറയുന്ന അസോസിയേറ്റിനെ ആയിരുന്നു. അത് കഴിഞ്ഞിട്ട് കല്യാണം കഴിക്കേണ്ടത് എന്നെ ആയിരുന്നു.

ഗ്ലാമറസ് ലുക്കില്‍ പാര്‍വതി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

Recommended Video

Parvathy Candid Moments | FilmiBeat Malayalam

അന്ന് ജീജാ സുരേന്ദ്രന്‍ ജെബി ജംഗ്ഷനില്‍ വന്ന് ആദിത്യനും അമ്പിളിയും തമ്മില്‍ പ്രേമമായിരുന്നോ എന്ന് പറഞ്ഞപ്പോ ഞാന്‍ നിഷേധിക്കാന്‍ കാരണം ഞങ്ങള് തമ്മില് കല്യാണം കഴിഞ്ഞത് ഈ വിവാദം വന്ന സമയത്തായിരുന്നു. അമ്പിളിക്ക് എപ്പോഴുമുളളതാണ് ഇമേജ് നോക്കും. അതിന് ഒരുപാട് തെളിവുകളുണ്ട്. ആദ്യമേ എന്നോട് പറഞ്ഞിരുന്നു. ചേട്ടാ നമ്മള് ഇങ്ങനെയൊക്കെയേ സംസാരിക്കാവൂ എന്ന്. ചേട്ടന്‍ ദേശ്യപ്പെടരുത്. അമ്മയും പറഞ്ഞും ദേശ്യപ്പെടരുതെന്ന്. ഞാന്‍ പറഞ്ഞും ദേശ്യപ്പെടില്ല ഞാന്‍ പറയാനുളളത് പറയും എന്ന്. ആദിത്യന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X