താല്‍ക്കാലികമായി അഭിനയം നിര്‍ത്തുകയാണ്! അവസ്ഥ അതാണെന്ന് അമ്പിളി ദേവി! വേറെ മാര്‍ഗമില്ലെന്നും താരം!
യുവജനോത്സവ വേദിയില്‍ നിന്നും അഭിനയ രംഗത്തേക്ക് എത്തി താരമായി മാറിയവര്‍ നിരവധിയാണ്. തുടക്കം മുതലേ തന്നെ ശക്തമായ പിന്തുണയാണ് ആരാധകര്‍ ഇവര്‍ക്ക് നല്‍കാറുള്ളത്. സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് അമ്പിളി ദേവി. നൃത്തവേദികളിലും സജീവമാണ് താരം. സീത സീരിയലില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ആദിത്യനും അമ്പിളി ദേവിയും വിവാഹിതരായത്. സീരിയലില്‍ ഇരുവരും ഭാര്യ ഭര്‍ത്താക്കന്‍മാരായാണ് വേഷമിട്ടത്. സീരിയലിലെ രംഗമാണോ അതോ യഥാര്‍ത്ഥത്തിലേതാണോ എന്ന സംശയത്തിലായിരുന്നു ആരാധകര്‍. ഇതിന് പിന്നാലെയായാണ് ആദിത്യനും അമ്പിളിയും വിവാഹത്തെക്കുറിച്ചുള്ള വിശേഷം പങ്കുവെച്ച് എത്തിയത്.
വളരെ മുന്‍പ് തന്നെ അമ്പിളിയെ ഇഷ്ടമായിരുന്നുവെന്ന് ആദിത്യന്‍ പറഞ്ഞിരുന്നു. വിവാഹമോചിതയായി തുടരുന്നതിനിടയിലായിരുന്നു ഇരുവരും ഒരുമിച്ചത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമായിരുന്നു അമ്പിളി ദേവി. ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് താനെന്ന് വ്യക്തമാക്കി ഇവരെത്തിയത്. ക്ഷണനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്. താന്‍ അഭിനയത്തില്‍ നിന്നും താല്‍ക്കാലികമായി ഇടവേളയെടുക്കുകയാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് അമ്പിളി ദേവി ഇപ്പോള്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്. ചിത്രങ്ങള്‍ക്ക് കടപ്പാട് അമ്പിളി ദേവി ഫേസ്ബുക്ക്: പേജ്.

അഭിനയത്തില്‍ നിന്നും ഇടവേള
അഭിനയത്തില്‍ നിന്നും മാറി നില്‍ക്കേണ്ട അവസ്ഥയിലാണ് താനെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് അമ്പിളി ദേവി ഇപ്പോള്‍. ഫേസ്ബുക്ക് ലൈവിലെത്തിയാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്. ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയതിന് പിന്നിലെ കാരണത്തെക്കുറിച്ചും താരം വിശദീകരിച്ചിരുന്നു. തെല്ലൊരു ഞെട്ടലോടെയായിരുന്നു ആരാധകര്‍ ഇതേക്കുറിച്ച് കേട്ടത്. എന്നാല്‍ കാരണം മനസ്സിലാക്കിയപ്പോള്‍ ഇടവേള അത്യാവശ്യമാണെന്നായിരുന്നു അവരും പറഞ്ഞത്. സീരിയലുകളിലൂടെയാണ് താരം ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ശാരീരികമായി വയ്യാത്ത അവസ്ഥയിലാണ്
വിവാഹം കഴിഞ്ഞതിന് പിന്നാലെയായാണ് തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുകയാണെന്ന് വ്യക്തമാക്കി അമ്പിളി ദേവി എത്തിയത്. വീണ്ടും അമ്മയാവുന്നതിന്റെ സന്തോഷത്തിലായിരുന്നു താരം. ശാരീരികമായി തീര വയ്യാത്ത അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നതെന്നും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാലാണ് അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കാന്‍ തീരുമാനിച്ചതെന്നും താരം പറയുന്നു. സ്റ്റെപ്പ് കയറാനോ യാത്ര ചെയ്യാനോ പറ്റാത്ത അവസ്ഥയിലാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സീരിയലില്‍ നിന്നും മാറി നില്‍ക്കുന്നത് ബുദ്ധിമുട്ട് തന്നെയാണ്, അവസ്ഥ ഇതായതിനാല്‍ മാറി നില്‍ക്കാതെ പറ്റുകയുമില്ല.

പുതിയ പ്രീതിക്കും പിന്തുണ നല്‍കണം
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത് വരുന്ന സ്ത്രീപദത്തിലായിരുന്നു അമ്പിളി ദേവി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നായകനായ സൂരജിന്റെ സഹോദരിയായ പ്രീതി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നായികയായ ബാലയുടെ ഉറ്റ സുഹൃത്ത് കൂടിയാണ് പ്രീതി. മികച്ച അഭിനയം തന്നെയായിരുന്നു താരം പുറത്തെടുത്തിരുന്നത്. തനിക്ക് പകരമായെത്തുന്ന പുതിയ പ്രീതിക്കും പിന്തുണ നല്‍കണമെന്നും താരം പറയുന്നു.

സ്ത്രീപദവും സീതയും
സീരിയലില്‍ നിന്നും മികച്ച പിന്തുണയായിരുന്നു തനിക്ക് ലഭിച്ചതും. സംവിധായകനും നിര്‍മ്മാതാവും മറ്റ് താരങ്ങളുമെല്ലാം നല്ല പിന്തുണയാണ് നല്‍കിയത്. സീരിയിലിലേക്കുള്ള വരവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവ് വീണ്ടും വിളിച്ചിരുന്നു. അപ്പോഴാണ് ഇങ്ങനെയൊരു ലൈവിനെക്കുറിച്ച് ചേട്ടന്‍ പറഞ്ഞതെന്നും താരം പറയുന്നു. മഴവില്‍ മനോരമയിലെ സ്ത്രീപദത്തിലും ഫ്‌ളവേഴ്‌സ് ചാനലിലെ സീതയിലുമായിരുന്നു അമ്പിളി ദേവി അഭിനയിച്ചുകൊണ്ടിരുന്നത്.

ആദിത്യനുമായുള്ള വിവാഹം
2019 ജനുവരി 25നായിരുന്നു അമ്പിളി ദേവിയും ആദിത്യന്‍ ജയനും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ അത്ര നല്ല കാര്യങ്ങളായിരുന്നില്ല ഇവരെ കാത്തിരുന്നത്. എന്നാല്‍ പ്രതിസന്ധി ഘട്ടത്തിലും ആരാധകര്‍ ഇവര്‍ക്കൊപ്പമായിരുന്നു. ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. വിവാദങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലാണ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ച് ഇരുവരും എത്തിയത്.


Click it and Unblock the Notifications











