For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രഗ്നന്റായിരിക്കുന്ന സമയത്ത് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഉള്ളുരുകി ദേവിയെ വിളിച്ചു, അമ്പിളി പറയുന്നു

  |

  മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് അമ്പിളി ദേവി. നൃത്തത്തിലൂടെ അഭിനയത്തിൽ എത്തിയ താരം ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ബാലതാരമായിട്ടായിരുന്നു കരിയർ ആരംഭിച്ചതെങ്കിലും പിന്നീട് നായികയായി മാറുകയായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിലും അമ്പിളി പ്രവർത്തിച്ചിട്ടുണ്ട്. സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. 2003 ൽ പുറത്ത് ഇറങ്ങിയ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും ഇന്നും മിനിസ്ക്രീനിൽ മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്. ചിത്രത്തിലെ പ്രകടനത്തിന് അമ്പിളി ദേവിയ്ക്ക് പുരസ്കാരവും ലഭിച്ചിരുന്നു.

  മരുമകളുടെ പാട്ട് കേട്ടതിന് ശേഷം ശ്രീനിവാസൻ പറഞ്ഞത്, അച്ഛന്റെ വാക്കുകളെ കുറിച്ച് വിനീത്..

  അമ്പിളി ദേവിയെ പോലെ തന്നെ രണ്ട് മക്കളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. തന്റെ അഭിനയ-നൃത്ത വിശേഷങ്ങൾക്കൊപ്പം കുഞ്ഞുങ്ങളുടെ സന്തോഷവും അവരുടെ കുഞ്ഞ് വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെയാണ് നടി അധികം വിശേഷങ്ങൾ പങ്കുവെയ്ക്കുന്നത്. അമ്പിളി ദേവിയുടെ വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

  ഒരുമിച്ചു ജോലി ചെയ്തിട്ടും തനിക്കു മനസ്സിലായിട്ടില്ല, പ്രണവിന്റെ സ്വഭാവത്തെ കുറിച്ച് വിനീത്

  ഇപ്പോഴിത സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത് അമ്പിളി ദേവി പങ്കുവെച്ച പുതിയ വീഡിയോ ആണ്. രണ്ടമത്തെ കുഞ്ഞിനെ ആദ്യമായി കൊറ്റൻകുളങ്ങര ദേവിക്ഷേത്രത്തിൽ കൊണ്ടു പോയതിന്റെ വിശേഷമാണ് വീഡിയേയിലൂടെ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ പ്രസവസമയത്തുള്ള കോംപ്ലിക്കേഷൻസിനെ കുറിച്ചുമൊക്കെ പറയുന്നുണ്ട്. താരത്തിന്റെ പുതിയ വീഡിയോ വൈറൽ ആയിട്ടുണ്ട്.

  അമ്പിളി ദേവിയുടെ വാക്കുകൾ ഇങ്ങനെ... ''അര്‍ജുന്‍ മോനെ പ്രഗ്നന്റായിരിക്കുന്ന സമയത്ത് കുറച്ച് കോംപ്ലിക്കേഷന്‍സൊക്കെയുണ്ടായിരുന്നു. ബ്ലീഡിംഗൊക്കെ ആയിരുന്നു. ബെഡ് റെസ്റ്റൊക്കെ പറഞ്ഞിരുന്നു. അമ്പലത്തിന് മുന്നിലൂടെയാണ് ആശുപത്രിയിലേക്ക് പോവുന്നത്. ശരിക്കും കരഞ്ഞാണ് പോയത്. ദേവി എന്റെ കുഞ്ഞിനെ ഒരാപത്തും കൂടെ തന്നേക്കണേ. ദേവിയമ്മയുടെ നടയില്‍ക്കൊണ്ടുവന്ന് തുലാഭാരം തൂക്കിയേക്കാമെന്നായിരുന്നു അന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചതെന്ന് അമ്പിളി ദേവി പറയുന്നു. അന്ന് മോനാണോ മോളാണോ എന്നറിയില്ല. ഭാഗ്യത്തിന് ഒരാപത്തും കൂടെ മോനെ ഞങ്ങള്‍ക്ക് കിട്ടി. അവന്‍ ജനിച്ച് അധികം കഴിയാതെ തന്നെ ലോക്ഡൗണായി. ചോറൂണ്‍ സമയത്തൊന്നും പുറത്തേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇപ്പോള്‍ അവന് 2 വയസായി, ഈ സമയത്താണ് ഞങ്ങള്‍ക്ക് അവനേം കൊണ്ട് പുറത്തൊക്കെ പോവാന്‍ പറ്റിയത്.

  ആദ്യമായാണ് പോവുന്നതെങ്കിലും അവന്‍ നല്ല ഹാപ്പിയായിരുന്നു. മുന്‍പരിചയമുള്ള ആളെപ്പോലെ ഞങ്ങളുടെ കൈയ്യൊക്കെ വിടുവിച്ചായിരുന്നു നടന്നത്. ആ വീഡിയോയാണ് താന്‍ കാണിക്കാന്‍ പോവുന്നതെന്നും അമ്പിളി പറഞ്ഞത്. വീഡിയോയ്ക്ക് താഴെയായി വരുന്ന കമന്റുകളെല്ലാം ശ്രദ്ധിക്കാറുണ്ട്. ഡാന്‍സ് വീഡിയോയും ഡേ ഇന്‍ മൈ ലൈഫുമെല്ലാം ചെയ്യാം. ഷൂട്ടിന്റെ തിരക്കിലും കുറച്ച് യാത്രകളിലുമെല്ലാമായിരുന്നു.

  നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. കൊറ്റൻ കുളങ്ങര അമ്മയുടെ അനുഗ്രഹം ചേച്ചിക്ക് എന്നും ഉണ്ടാകും. ചേച്ചിയും കുഞ്ഞുങ്ങളും സന്തോഷത്തോടെ എന്നും മുന്നോട്ട് പോകുന്നത് ആണ് ഞങ്ങൾ പ്രേഷകർക്കു ഒത്തിരി ഇഷ്ടം. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമാണ് നമ്മുടെ കുഞ്ഞുങ്ങൾ. ഒരു കുറവുകളും കൂടാതെ അവരെ നല്ല മക്കളായി വളർത്തിഎടുക്കുവാനുള്ള അനുഗ്രഹം ഈശ്വരൻ ചേച്ചിക്ക് നൽകട്ടെ. ദൈവം തന്ന രണ്ട് നിധികൾ മക്കളെ നല്ലോണം നോക്കി തോൽപ്പിച്ചവരുടെ മുന്നിൽ ജീവിച്ച് ജയിച്ച് കാണിക്കൂ. മക്കളാണ് നമ്മുടെ സ്വത്ത്. നല്ലത് വരുത്തട്ടെ അമ്പിളിക്കും, പൊന്നു മക്കൾക്കും. അവരെ കാണുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോവുന്നു എന്നുമായിരുന്നു ആരാധകരുടെ കമന്റുകൾ.

  Recommended Video

  ആദിത്യനെക്കുറിച്ച് സംസാരിക്കരുത്. അമ്പിളിയെ വിലക്കി കോടതി

  രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് ശേഷം അമ്പിളി വീണ്ടും സീരിയലിൽ സജീവമായിട്ടുണ്ട്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയലിലൂടെയാണ് താരം മടങ്ങി എത്തിയിരിക്കുന്നത്. ആദ്യം തുമ്പപ്പൂവിൽ നിന്ന് ഓഫർ വന്നപ്പോൾ നിരസിക്കുകയായിരുന്നെന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പിന്നീട് കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോഴാണ് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നെന്നും താരം പറഞ്ഞു. രണ്ടാമതും ഗർഭിണിയായ സമയത്താണ് അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുന്നത്.

  English summary
  Ambili devi Opens Up About Second Child 's Birth compilations, Went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X