ദാമ്പത്യ ബന്ധം തകര്‍ന്ന വാര്‍ത്തകള്‍ക്കിടയില്‍ മറ്റൊരു ദുഃഖം പങ്കുവെച്ച് നടി അമ്പിളി ദേവി

സീരിയല്‍ നടന്‍ ആദിത്യന്‍ ജയനുമായിട്ടുള്ള ദാമ്പത്യബന്ധം തകര്‍ന്നതിനെ കുറിച്ചാണ് കഴിഞ്ഞ ദിവസം അമ്പിളി ദേവി വെളിപ്പെടുത്തിയത്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുക ആണെന്നുമൊക്കെ പല അഭിമുഖങ്ങളിലുമായി അമ്പിളി പറഞ്ഞിരുന്നു. പിന്നാലെ അമ്പിളി പറഞ്ഞത് മൊത്തം തെറ്റാണെന്ന് ചൂണ്ടി കാണിച്ച് ആദിത്യനും രംഗത്ത് വന്നിരുന്നു.

ഇതോടെ ആരാധകരും പ്രിയപ്പെട്ടവരുമെല്ലാം നിരാശയിലായിരിക്കുകയാണ്. ഇതിനിടെ തന്റെ കുടുംബത്തില്‍ ഒരു വേര്‍പാടുണ്ടായ വിഷമം പ്രിയപ്പെട്ടവരുമായി പങ്കുവെച്ചിരിക്കുകയാണ് നടിയിപ്പോള്‍. അമ്പിളി ദേവിയുടെ വല്യച്ഛന്‍ അന്തരിച്ചതിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ നടി സൂചിപ്പിച്ചിരിക്കുന്നത്.

ambili-devi-

'പ്രണാമം അച്ഛാ... എന്റെ എല്ലാ കാര്യങ്ങള്‍ക്കും കൂടെ നിന്നിരുന്ന, എന്റെ അര്‍ജുന്‍ മോനെ ഞാന്‍ പ്രസവിച്ചു കിടന്ന സമയത്തും അവന് ഓരോ തവണയും വാക്‌സീന്‍ എടുക്കാന്‍ പോകുമ്പോഴും എല്ലാം എല്ലാത്തിനും കൂട്ട് വന്നിരുന്ന, ഒന്ന് വിളിച്ചാല്‍ ഓടി എത്തുന്ന എന്റെ വല്യച്ഛന്‍ ഇന്ന് ഞങ്ങളെ വിട്ടു ഈശ്വരന്റെ അടുത്തു പോയി. ഞങ്ങളുടെ എല്ലാം കടയച്ഛന്‍... എന്നുമാണ് അമ്പിളിയുടെ പോസ്റ്റില്‍ പറയുന്നത്.

പൂമ്പാറ്റയെ പോലെ സുന്ദരിയായി സിര്‍ജിറ്റ ഘോഷ്, മനോഹരമായ ചിത്രങ്ങള്‍ കാണാം

Recommended Video

Most Searched Movies on Google in 2020 | FilmiBeat Malayalam

2019 ലാണ് ആദിത്യന്‍ ജയനുമായി അമ്പിളി ദേവി രണ്ടാമതും വിവാഹിതയാവുന്നത്. അന്ന് മുതല്‍ തന്റെ വീട്ടിലേ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഈ ബന്ധത്തിലുള്ള മകനാണ് അര്‍ജുന്‍. അത്രയയധികം സന്തോഷത്തിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് എന്താണ് പറ്റിയതെന്ന ആശങ്കയിലായിരുന്നു പ്രിയപ്പെട്ടവർ. ഒടുവിൽ സംഭവിച്ച കാര്യങ്ങൾ എന്തൊക്കെയാണെന്ന് നടി തന്നെ വെളിപ്പെടുത്തുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X