ഡാന്‍സ് ക്ലാസുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ വന്നു, പുതിയ തുടക്കത്തെ കുറിച്ച് അമ്പിളി ദേവി
വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ ജീവിതം വീണ്ടും തിരിച്ചുപിടിക്കുകയാണ് നടി അമ്പിളി ദേവി. വിഷമഘട്ടത്തെ അതിജീവിച്ച് തളരാതെ മുന്നേറുകയാണ് താരം. അഭിനയത്തിനൊപ്പം തന്റെ നൃത്ത വിദ്യാലയവും അമ്പിളി മുന്നോട്ടുകൊണ്ടുപോയിരുന്നു. നിരവധി പേരാണ് നടിക്ക് കീഴില്‍ നൃത്തം അഭ്യസിച്ചത്. വീടിന് മുകളിലായുളള നൃത്ത വിദ്യാലയം മുന്‍പ് പല വീഡിയോകളിലൂടെ അമ്പിളി ദേവി കാണിച്ചുതന്നിട്ടുണ്ട്. അതേസമയം കോവിഡ് സാഹചര്യത്തില്‍ ഡാന്‍സ് ക്ലാസ് ഓണ്‍ലൈന്‍ ആയി ആരംഭിച്ച കാര്യം സോഷ്യല്‍ മീഡിയയിലൂടെ നടി അറിയിച്ചിരുന്നു.
നടി വിഷ്ണുപ്രിയയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ പുറത്ത്, കാണാം
ഫേസ്ബുക്കില്‍ പങ്കുവെച്ച പുതിയ വീഡിയോയിലാണ് പലരുടെയും സംശയങ്ങള്‍ക്ക് മറുപടിയുമായി അമ്പിളി ദേവി എത്തിയിരിക്കുന്നത്. "കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നൃത്ത്യോദയയുടെ പേരില്‍ ഡാന്‍സ് ക്ലാസുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ വന്നിട്ടുണ്ടായിരുന്നു.

അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നത്. നിലവിലെ കോവിഡ് സാഹചര്യത്തില്‍ നമുക്ക് ഓണ്‍ലൈന്‍ ക്ലാസ് മാത്രമാണ് സാധ്യമായിട്ടുളളത്. അതുകൊണ്ട് ഡാന്‍സ് ക്ലാസ് ഓണ്‍ലൈന്‍ ആയി ആരംഭിച്ചിട്ടുണ്ട്. ക്ലാസില്‍ ജോയിന്‍ ചെയ്യാന്‍ താല്പര്യമുളളവര് അറിയിക്കുക. സ്റ്റേ ഹോം സ്റ്റേ സേഫ് എന്നാണ് നടി തന്റെ പുതിയ വീഡിയോയില്‍ പറയുന്നത്. അമ്പിളിയുടെ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് നടിക്ക് ആശംസകള്‍ അറിയിച്ച് എത്തിയത്.

കലോത്സവ വേദികളില്‍ തിളങ്ങിയ ശേഷമാണ് അമ്പിളി ദേവി അഭിനയ രംഗത്ത് എത്തുന്നത്. മിനിസ്ക്രീന്‍ രംഗത്താണ് നടി കൂടുതല്‍ തിളങ്ങിയത്. നായികയായും സഹനടിയായുമെല്ലാം അമ്പിളി ദേവി പ്രേക്ഷകര്‍ക്ക് മുന്പില് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം മക്കള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചും എത്താറുണ്ട്. ബാലതാരമായിട്ടായിരുന്നു അമ്പിളി ദേവി കരിയര്‍ ആരംഭിച്ചത്. പിന്നീട് നായികാവേഷങ്ങളിലും തിളങ്ങുകയായിരുന്നു താരം.

ഇരുപത് വര്‍ഷത്തിലധികമായി ഇന്‍ഡസ്ട്രിയില്‍ സജീവമാണ് താരം. സഹയാത്രികയ്ക്ക് സനേഹപൂര്‍വ്വം എന്ന ചിത്രത്തിലൂടെയാണ് അമ്പിളി ദേവി സിനിമയിലെത്തിയത്. തുടര്‍ന്ന് വിനയന് സംവിധാനം ചെയ്ത മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നം എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു, തുടര്‍ന്ന് വളരെ കുറച്ച് സിനിമകളിലാണ് നടിയെ പ്രേക്ഷകര്‍ കണ്ടത്. സിനിമകളേക്കാള്‍ സീരിയല്‍ രംഗത്ത് കൂടുതല്‍ സജീവമാവുകയായിരുന്നു താരം.

ആദിത്യന് ജയനുമായുളള വിവാഹ ശേഷം അഭിനയരംഗത്തുനിന്നും ഇടവേളയെടുത്തിരുന്നു താരം.അടുത്തിടെയാണ് ആദിത്യനെതിരെ ആരോപണങ്ങളുമായി അമ്പിളി ദേവി രംഗത്തെത്തിയത്. ഒരു അഭിമുഖത്തിലൂടെയായിരുന്നു നടി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് സംഭവം വലിയ വിവാദമായി മാറിയിരുന്നു. ഇപ്പോള്‍ ജീവിതം വീണ്ടും തിരികെ പിടിക്കുകയാണ് മലയാളികളുടെ പ്രിയതാരം. എറ്റവും വിശേഷങ്ങള്‍ പങ്കുവെച്ച് അമ്പിളി സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.


Click it and Unblock the Notifications