ഒരു മോശം അധ്യായം കൊണ്ട് ലൈഫിലെ മുഴുവന്‍ കഥയും തീരുമാനിക്കപ്പെടില്ല! രജിസ്റ്റര്‍ മാര്യേജ് ചിത്രവുമായി അമേയ

അടുത്തിടെയായിരുന്നു അമേയയും ജിഷിനും ഗുരുവായൂരില്‍ വെച്ച് വിവാഹിതരായത്. നീണ്ട നാളത്തെ ലിവിംഗ് റ്റുഗദര്‍ ജീവിതത്തിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായിരുന്നു. അമേയയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ഗുരുവായൂരപ്പന്‍. അങ്ങനെയാണ് അവിടെ വെച്ച് വിവാഹം എന്ന തീരുമാനം വരുന്നത്. ഏറ്റവും പ്രിയപ്പെട്ടവരും അന്ന് ഇവരോടൊപ്പമുണ്ടായിരുന്നു. വിവാഹ ശേഷമായി വീട്ടിലേക്ക് വന്നപ്പോള്‍ ആരതിയുഴിഞ്ഞ് വരവേല്‍ക്കാനൊന്നും ഇവിടെയാരുമില്ല. നല്ലത് വിചാരിച്ച് കയറി വരൂയെന്ന് പറഞ്ഞ് സ്വാഗതം ചെയ്തത് ജിഷിനായിരുന്നു. ബിഗ് ബോസിലേതടക്കം തങ്ങള്‍ക്ക് അത്രയേറെ വേണ്ടപ്പെട്ടവരെല്ലാം കാണാനും, കൂടാനുമൊക്കെയായി എത്തിയിരുന്നു. ആ സന്തോഷവും ഇരുവരും പങ്കുവെച്ചിരുന്നു. ആ ചിത്രങ്ങളും വൈറലായിരുന്നു.

ഇപ്പോഴിതാ വിവാഹം രജിസ്റ്റര്‍ ചെയ്ത ദിവസത്തെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അമേയ. ജീവിതത്തിലെ ഒരു മോശം അധ്യായം കൊണ്ട് നമ്മുടെ ആരുടേയും ജീവിതത്തിന്റെ മുഴുവന്‍ കഥയും തീരുമാനിക്കപ്പെടില്ല. ഞങ്ങളുടെ രജിസ്‌ട്രേഷന്‍ പിക്‌സ്. നന്ദി, ഞങ്ങളുടെ നന്മ ആഗ്രഹിക്കുന്നവരോട്. തള്ളിക്കളഞ്ഞവരോട്. ഇപ്പോളും തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് എന്നുമായിരുന്നു അമേയ കുറിച്ചത്. അമേയ കാരണമാണ് ഞാന്‍ വിവാഹമോചിതനായത് എന്ന തരത്തിലുള്ള വാര്‍ത്തകളൊക്കെ പ്രചരിച്ചിരുന്നു. അത് ശരിയല്ല. വിവാഹമോചനം കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടപ്പോഴാണ് അമേയ ജിഷിനെ പരിചയപ്പെടുന്നത്. അഭിമുഖങ്ങളിലും, പോസ്റ്റുകളിലൂടെയുമൊക്കെയായി ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ചും, വിമര്‍ശനങ്ങളെക്കുറിച്ചുള്ള മറുപടിയുമൊക്കെ നല്‍കാറുണ്ട്.

Ameya  new post
Photo Credit: Ameya Nair / Facebook

ആദ്യ കാഴ്ചയില്‍ തന്നെ പ്രണയത്തിലായവരൊന്നുമല്ല ഞങ്ങള്‍. ജിഷിന്‍ ചൂടനാണെന്നും, കൈയ്യിലിരുപ്പ് നല്ലതല്ലെന്നുമൊക്കെയുള്ള കമന്റുകള്‍ കേട്ടിരുന്നു. എന്നാല്‍ അടുത്ത് പരിചയപ്പെട്ടപ്പോഴാണ് തെറ്റിദ്ധാരണകളെല്ലാം മാറിയത്. പെട്ടെന്ന് തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു ഇരുവരും. ഡിപ്രഷന്‍ ബാധിച്ച് വേറെയൊരു അവസ്ഥയിലായിരുന്നു ജിഷിന്‍. എല്ലാം തകര്‍ന്നവനെപ്പോലെ ജീവിച്ച ജിഷിനെ നല്ല ജീവിതത്തിലേക്ക് നയിക്കുകയായിരുന്നു അമേയ. നശിച്ച് നാറാണക്കല്ലായൊരു മനുഷ്യനാണ് ജീവിതം കൊടുത്തതെന്ന് അന്നേ അറിയമായിരുന്നുവെന്ന് അമേയ പറഞ്ഞിരുന്നു.

Read more about: jishin mohan ameya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X