സിദ്ധാർഥിന്റെ വേദികയായ അമേയ നായർ പെട്ടെന്ന് കുടുംബവിളക്കിൽ നിന്ന് മാറാനുളള കാരണം ഇതോ....
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി കുടുംബ വിളക്ക് മാറുകയായിരുന്നു . സുമിത്ര എന്ന വീട്ടിയമ്മയുടെ കുടുംബ ജീവിത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളാണ് കുടുംബ വിളക്കിൽ ചർച്ച ചെയ്യുന്നത്. സുമിത്രയായി എത്തുന്നത് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട മീര വാസുദേവാണ്. ഒരു ഇടവേളയ്ക്ക് ശേഷം മീര പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് കുടുംബവിളക്കിലൂടെയായുരുന്നു. സിനിമയിലേക് പോലെ തന്നെ നടിക്ക് മികച്ച പ്രേക്ഷകാഭിപ്രായമാണ് കുടുംബവിളക്കിലൂടെ ലഭിക്കുന്നത്.
സുമിത്രയെ പോലെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ് വേദിക. നെഗറ്റീവ് കഥാപാത്രമാണെങ്കിലും മീരയെ പോലെ തന്നെ വളരെ വേഗം പ്രേക്ഷകരുട ഇടയിൽ ഇടം പിടിക്കാൻ ഈ കഥാപാത്രത്തിനും കഴിഞ്ഞിരുന്നു.. ആദ്യം തെന്നിന്ത്യൻ താരം ശ്വേത വെങ്കട് ആയിരുന്നു വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് ഈ കഥാപാത്രത്തിലേയ്ക്ക് അമേയ നായർ എത്തുകയായിരുന്നു. പരമ്പരയിൽ തിളങ്ങി നിൽക്കവെ, പ്രേക്ഷകരെ നിരാശയ്ക്കി അമേയയും ഈ കഥാപാത്രത്തിൽ നിന്ന് മാറുകയായിരുന്നു. ഇപ്പോഴിത വളരെ പെട്ടെന്ന് സീരിയൽ വിടാനുള്ള കാരണം വെളിപ്പെടുത്തുകയാണ് നടി. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

റേറ്റിങ്ങിൽ മുന്നിൽ തന്നെ നിൽക്കുന്ന പരമ്പരയാണ് കുടുംബ വിളക്ക്. മീരക്കൊപ്പം കൃഷ്ണകുമാര്‍, നൂബിന്‍ ജോണി, ആതിര മാധവ്, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ് തുടങ്ങിയവാരണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരിയൽ സംഭവബഹുലമായി മുന്നോട്ട് പോകവെയാണ് വേദിക എന്ന കഥാപാത്രത്തിൽ നിന്ന് അമേയ നായർ മാറുന്നത്. തിരുവേണ നാളിൽ ഒരു മണിക്കൂര്‍ നീണ്ടു നിന്ന മെഗാ എപ്പിസോഡിൽ ആണ് പുതിയ വേദിക എത്തിയത്.

വേദിക ആയി മാറിയതിനു പിന്നാലെയാണ് അമേയ മറ്റൊരു പരമ്പരയിൽ അഭിനയിക്കാൻ എത്തിയതായി പ്രേക്ഷകർ അറിയുന്നത്. കൂടത്തായി പരമ്പരയിൽ ആണ് അമേയ എത്തിയിരിക്കുന്നത്. ഇതിനു വേണ്ടിയാണോ വേദികയെ ഉപേക്ഷിച്ചത് എന്നാണ് ഇപ്പോൾ ആരാധകർ സംശയപ്പെടുന്നത്. കുടുംബവിളക്കിൽ നിന്നുള്ള താരങ്ങളുടെ പിന്മാറ്റം അടുത്തിടക്ക് ഏറെ ചർച്ച ആകുന്നുണ്ട്. നടൻ ശ്രീജിത്തിന്റെ പിന്മാറ്റവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഇത് മൂന്നാം തവണയാണ് വേദിക എന്ന കഥാപാത്രം മാറുന്നത്. പരമ്പര ആരംഭിച്ചപ്പോൾ തെന്നിന്ത്യൻ താരം ശ്വേത വെങ്ക്ട് ആയിരുന്നു വേദികയായി എത്തിയത്. 56 എപ്പസോഡിൽ മാത്രമായിരുന്ന ശ്വേത വേദിക ആയത്. പിന്നീട് അമേയ നായർ ഈ കഥാപാത്രത്തിലേയ്ക്ക് എത്തുകയായിരുന്നു. 110 എപ്പിസോഡുവരെ അമേയ ആയിരുന്നു വേദിക. ഇപ്പോൾ നടിയും പരമ്പരയിൽ നിന്ന് പിൻമാറിയിട്ടുണ്ട്.
Recommended Video

അമേയ നായർക്ക് പകരം നടി ശരണ്യ ആനന്ദാണ് ഇപ്പോള്‍ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിഗ് സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ശരണ്യ. തമിഴ് പരമ്പരയിലൂടെ ചുവട് വെച്ച് താരം മലയാള സിനിമയിൽ സജീവമാകുകയായിരുന്നു. മോഹൻലാൽ ചിത്രമായ 1971 ബിയോണ്ട് ബോർഡേഴ്സിലൂടെ സിനിമയിൽ ചുവട് ഉറപ്പിച്ച താരം അച്ചായൻസ്, ചങ്ക്‌സ്, കപ്പുചീനോ, ആകാശഗംഗ 2 എന്നിവയിൽ അഭിനയിച്ചിരുന്നു. ആകാശഗംഗയിലെ ചുടലയക്ഷി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. അഭിനയത്രി മാത്രമല്ല മോഡലും കോറിയോഗ്രാഫറും കൂടിയാണ് ശരണ്യ. ആമേൻ അടക്കം നാല് ചിത്രങ്ങളിൽ അസിസ്‌റ്റന്‍റ് കൊറിയോഗ്രാഫർ ആയി എത്തിയിട്ടുമുണ്ട്.


Click it and Unblock the Notifications