അച്ഛന്റെ സ്നേഹം അവർക്ക് നിഷേധിച്ചിട്ടില്ല, എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചതിന് നന്ദി; കുറിപ്പുമായി അമേയ നായർ!

സീരിയൽ താരം അമേയ നായർ മകന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ഭർത്താവുമായുള്ള ബന്ധം വേർപ്പെടുത്തിയെങ്കിലും മക്കളെ അവരുടെ അച്ഛനിൽ നിന്നും അകറ്റാൻ താൻ ശ്രമിച്ചിട്ടില്ലെന്ന് നടി കുറിച്ചു. അമ്മ ആൺകുട്ടികൾക്ക് അമ്മ ഒരു വികാരമാണ്. അമ്മയാവുക എന്നത് ഈശ്വരൻ അനുഗ്രഹിച്ച് കിട്ടുന്ന ഭാഗ്യവും. ഒരു സ്ത്രീ അവളുടെ പൂർണ്ണതയിൽ എത്തുന്നത് അമ്മ ആയിക്കൊണ്ടാണെന്ന് നിസംശയം പറയാം.

അഹാനയെ പോലെ അനിയത്തിമാരെ ഒതുക്കിയാൽ വിവരമറിയും, ഗ്യാങ്ങുകൾ ആശങ്കയിലോ; കൃഷ്ണകുമാർ ഇനി നോക്കിയിരിക്കില്ല
അഹാനയെ പോലെ അനിയത്തിമാരെ ഒതുക്കിയാൽ വിവരമറിയും, ഗ്യാങ്ങുകൾ ആശങ്കയിലോ; കൃഷ്ണകുമാർ ഇനി നോക്കിയിരിക്കില്ല

പക്ഷെ ജന്മം തന്ന അമ്മയെ പോലെ അതേ തുല്യത ജന്മം തന്ന അച്ഛനുമുണ്ട്. ഇന്നത്തെ കുഞ്ഞുങ്ങൾക്ക് അധികവും അച്ഛനമ്മമാരുടെ സ്നേഹം ഒരുമിച്ച് അനുഭവിക്കാൻ ഭാഗ്യം ലഭിക്കുന്നില്ല എന്നത് വേദനാജനകമാണ്. വ്യക്തിപരമായ കാരണങ്ങളാൽ വേർപിരിഞ്ഞുവെങ്കിലും നിനക്കൊരിക്കലും നിന്റെ അച്ഛന്റെ സ്നേഹം ഞാൻ നിഷേധിച്ചിട്ടില്ല.

Ameya Nair

എന്റെ നിസ്വാർഥതയിൽ തീരുമാനങ്ങളിൽ ഞാൻ എല്ലായിപ്പോഴും അഭിമാനിക്കുന്നു. അത് നിന്നോടുള്ള എന്റെ കരുതലാണ്. ഒരിക്കൽ നിന്നെ ഞാൻ എന്റെ ചിറകിനടിയിൽ മാത്രം ഒതുക്കി വെച്ച് വളർത്തിയിരുന്നു. അന്ന് നമുക്ക് നമ്മൾ മത്രം ഉണ്ടായിരുന്നുള്ളൂ. നമ്മുടേതായൊരു ബോണ്ട് ഇന്നും നില നിൽക്കുന്നു. ഒന്നുമില്ലായ്മയിൽ നിലനിന്നിരുന്ന ശക്തമായ ബന്ധങ്ങൾക്ക് ഒരിക്കലും വിള്ളൽ വീഴില്ല.

എന്നെ നില നിർത്തിയതിനും ജീവിക്കാൻ പ്രേരിപ്പിച്ചതിനും എന്റെ മക്കൾക്ക് നന്ദി. ഇന്ന് നീ എനിക്കൊരു മായാജാലം പോലെ തോന്നുന്നു. കാരണം എന്നെ അതിശയിപ്പിക്കുന്ന വേഗത്തിലാണ് നീ വളർന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വലിയ ലോകം നിനക്കായി നിന്റെ മുന്നിൽ തുറന്നിട്ട് കഴിഞ്ഞു ഞാൻ. ഈ ലോകത്തെ എല്ലാ സ്നേഹവും കരുതലും ബഹുമാന്യതയും നീ അർഹിക്കുന്നു.

കല്യാണത്തിന് ലോണെടുത്തു! ജോലി ചെയ്തു അടയ്ക്കുന്നു! ഈ പണി നിര്‍ത്തില്ല! വിമര്‍ശനങ്ങള്‍ക്ക് മറുപടി
കല്യാണത്തിന് ലോണെടുത്തു! ജോലി ചെയ്തു അടയ്ക്കുന്നു! ഈ പണി നിര്‍ത്തില്ല! വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഈ ലോകത്തിന്റെ കൊള്ളരുതായ്മകൾ നിന്റെ മേൽ പതിയ്ക്കാതിരിക്കാൻ ആഴത്തിൽ വേരോടിച്ച് തണൽ വിരിച്ച് എല്ലായിപ്പോഴും നിനക്ക് ഞാൻ കാവലുണ്ട്.... നീ വളരൂ... പിറന്നാൾ ആശംസകൾ എന്നായിരുന്നു അമേയയുടെ കുറിപ്പ്. മകന്റെ മുഖം ഇമോജി വെച്ച് നടി മറച്ചിട്ടുണ്ട്. തന്റെ കുട്ടികളെ മാധ്യമങ്ങൾക്ക് ഇട്ടുകൊടുക്കാൻ താല്പര്യപ്പെടുന്നില്ലെന്നും അതിനാലാണ് മുഖം മറച്ചതെന്നും കുറിപ്പിനൊപ്പം അമേയ കുറിച്ചു. രണ്ട് മക്കളാണ് അമേയയ്ക്ക്.

ആദ്യ വിവാഹ ബന്ധത്തിൽ താൻ‌ നേരിട്ടതിനെ കുറിച്ച് അമേയ തന്നെ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞുങ്ങൾ ദൈവത്തിന്റെ മക്കളാണ്. പാരന്റ്സ് പല കാരണങ്ങൾ കൊണ്ട് വേർപിരിയുമ്പോൾ അതിൽ പെട്ട് പോകുന്നത് കുഞ്ഞുങ്ങൾ തന്നെയാണ്. ജീവിതമാകുമ്പോൾ തെറ്റ് കുറ്റങ്ങൾ ഉണ്ടാകും ശരികൾ മാത്രം ചെയ്തുകൊണ്ട് ആരും ഈ ലോകത്ത് ജനിച്ച് മരിക്കുന്നില്ല.

Ameya Nair

തെറ്റിനെ തെറ്റുകൊണ്ട് ന്യായീകരിക്കാതെ വീഴ്ചകളിൽ നിന്നും പാഠങ്ങൾ ഉൾകൊണ്ട് തിരുത്തി മുന്നേറണം. എപ്പോഴും സത്യത്തിന്റെയും ശരിയുടെയും തട്ട് താണ് തന്നെ ഇരിക്കും. കുഞ്ഞുങ്ങൾ അവരുടെ കാര്യങ്ങൾ ചെയ്യാൻ പാകമായാൽ അവരെ ഈഗോ കാണിച്ചും അവരുടെമേൽ ആധിപത്യം സ്ഥാപിച്ചും കെട്ടി ഇടരുത്.

സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും ചെറുപ്പത്തിൽ അവരോടൊപ്പം നിന്ന് തന്നെ നമ്മൾ അവരെ പ്രാപ്തരാക്കണം. അവരുടെ വളർച്ചയിൽ അഭിമാനിക്കണം. അവരുടെ ഓരോ നേട്ടങ്ങളും കണ്ട് സന്തോഷിക്കണം എല്ലാത്തിലുമുപരി അവരെ തികച്ചും മറ്റൊരു വ്യക്തിയായി കണ്ട് ട്രീറ്റ് ചെയ്യാനും നമുക്ക് സാധിച്ചാൽ അച്ഛൻ, അമ്മ എന്ന കാറ്റഗറി ൽ നമ്മൾ വിജയിച്ചു. ഞാൻ അങ്ങനെ ഒരു അമ്മയാണ് എന്നാണ് മുമ്പൊരിക്കൽ മക്കളെ കുറിച്ച് അമേയ എഴുതിയത്.

പട്ടിയുടെ വില കിട്ടില്ല, പണമുണ്ടെങ്കിൽ എന്തും നേടാമെന്ന മിഥ്യ ധാരണ, കാമറ പിടിക്കുന്നവരിൽ ഭർത്താക്കന്മാരും!
പട്ടിയുടെ വില കിട്ടില്ല, പണമുണ്ടെങ്കിൽ എന്തും നേടാമെന്ന മിഥ്യ ധാരണ, കാമറ പിടിക്കുന്നവരിൽ ഭർത്താക്കന്മാരും!

സീരിയൽ നടൻ ജിഷിൻ മോഹനാണ് ഇപ്പോൾ അമേയയുടെ പങ്കാളി. ഇരുവരും ഒരുമിച്ചാണ് താമസം. നടി വരദയായിരുന്നു ജിഷിന്റെ ആദ്യ ഭാര്യ. ആ ബന്ധം രണ്ട് വർഷം മുമ്പാണ് നടൻ വേർപ്പെടുത്തിയത്. ഒരു മകനും ആ ബന്ധത്തിൽ ജിഷിനുണ്ട്.

More from Filmibeat

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X