ജിഷിന് വേണ്ടി രണ്ടാളും സീരിയല്‍ ലൊക്കേഷനില്‍ വഴക്ക് കൂടി, അമേയ പിന്മാറാന്‍ കാരണം ഇതാണോ? മനസ് തുറന്ന് നടി

സീരിയലുകളില്‍ വില്ലത്തി വേഷത്തില്‍ ശ്രദ്ധേയയായ നടിയാണ് അമേയ നായര്‍. അടുത്തിടെ നടന്‍ ജിഷിന്‍ മോഹനൊപ്പം റൊമാന്റിക് റീല്‍സിലൂടെ നടി ശ്രദ്ധയായി. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നും തുടങ്ങി ചില കഥകളും പ്രചരിച്ചു.

എന്നാല്‍ ജിഷിനുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. പുതിയൊരു അഭിമുഖത്തില്‍ സംസാരിക്കുകയാണ് തന്റെ സീരിയലിലെ കഥാപാത്രങ്ങളെ കുറിച്ചും അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു സീരിയലില്‍ നിന്ന് പിന്മാറേണ്ടി വന്ന അതിന്റെ കാരണവും അമേയ വ്യക്തമാക്കിയത്.

jishin-mohan

'ജിഷിനുമായി പ്രണയമാണോ എന്ന് ചോദിച്ചാല്‍ അല്ല. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ സൗഹൃദത്തിനുമപ്പുറം ഒരു സ്‌നേഹബന്ധം ഉണ്ട്. അത് വിവാഹത്തിലേക്ക് ഒന്നും എത്തില്ല. ഞങ്ങള്‍ രണ്ടുപേരും ഡിവോഴ്‌സ് ആയവരാണ്. ചൂടുവെള്ളത്തില്‍ വേണം പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമല്ലോ. അതുകൊണ്ട് വിവാഹത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വേണ്ടെന്ന തോന്നലാണ് ഇരുവര്‍ക്കും.

എന്റെ ചുറ്റിനും ഉള്ളവരൊക്കെ സൈക്കോളാണെന്നാണ് എനിക്ക് തോന്നുന്നത്. നമുക്ക് ആരെയും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അങ്ങനെ ട്രസ്റ്റ് ഇഷ്യൂ ഉള്ള ഒരാള്‍ക്ക് എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കാന്‍ പാടാണ്. അങ്ങനെ ഒരാളെ വിശ്വസിക്കാന്‍ പറ്റുന്ന സാഹചര്യമെത്തുമ്പോഴേ റിലേഷന്‍ഷിപ്പിലേക്ക് പോവുകയുള്ളൂ.

പിന്നെ ഞങ്ങള്‍ ലിവിങ് ടുഗദറായി ജീവിക്കുകയാണെന്നും ചിലര്‍ പറഞ്ഞിരുന്നു. അത് രണ്ടാളും എറണാകുളത്ത് താമസിക്കുന്നതുകൊണ്ട് പറയുന്നതായിരിക്കും. എന്നെ മനസ്സിലാക്കാത്ത ഒത്തിരി ശത്രുക്കള്‍ ഉണ്ട്. ഞാന്‍ എങ്ങനെയെങ്കിലും നശിച്ചു പണ്ടാരമടങ്ങി കാണണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്.

മാംഗല്യം സീരിയലില്‍ ഞാനും അഭിനയിച്ചിരുന്നു. അതില്‍ നിന്ന് പിന്മാറിയത് ജിഷിന്റെ പേരിലാണെന്നും അദ്ദേഹത്തിന്റെ മുന്‍ ഭാര്യ ആ സീരിയലില്‍ അഭിനയിക്കുന്നത് കൊണ്ട് രണ്ടാളും ജിഷിന് വേണ്ടി വഴക്കാണെന്നും ആളുകള്‍ പറയുന്നത് ഞാനും കേട്ടിരുന്നു. ഒരു സ്ത്രീയുടെ കുഞ്ഞിന്റെ ശാപം ഏറ്റുവാങ്ങിയിട്ടുള്ള ജീവിതമാണ്. അമേയ കാരണം ഒരു കുടുംബം തകര്‍ന്നു എന്നൊക്കെ കഴിഞ്ഞദിവസം ഞങ്ങളുടെ വീഡിയോയുടെ താഴെ ചിലര്‍ കമന്റ്മായി വന്നിരുന്നു.

jishin-mohan

ഞാന്‍ കാരണമല്ല പിരിഞ്ഞതെന്ന് ഈ രണ്ടു വ്യക്തികള്‍ക്കും അറിയാം. ഞാന്‍ മംഗലത്തില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഏറ്റവും ഇഷ്ടമുള്ള വ്യക്തിയായിരുന്നു അവര്‍. എല്ലാവരോടും പെട്ടെന്ന് കമ്പനി ആകുന്ന സ്വഭാവമാണ്. ഞങ്ങള്‍ തമ്മില്‍ ക്ലാഷ് ആയതാണ് സീരിയലില്‍ നിന്നും മാറാന്‍ കാരണമെന്നും എവിടെയോ കേട്ടിരുന്നു.

എന്നാല്‍ സംഭവിച്ചത് അങ്ങനെയല്ല. തുടക്കത്തില്‍ ആ സീരിയലിലെ എന്റെ കഥാപാത്രം വലുതായി വരികയും ഒരു ഭര്‍ത്താവ് ഉണ്ടാവുകയും തുടങ്ങി വലിയൊരു റോളിലേക്ക് എത്തിയിരുന്നു. നടന്‍ വിവേക് ഗോപനാണ് എന്റെ ഭര്‍ത്താവായി അഭിനയിച്ചത്. എന്നാല്‍ അദ്ദേഹത്തിന് ഇതേ ചാനലിലെ വേറൊരു സീരിയലില്‍ നായകനായി കിട്ടിയതോടെ ഈ കഥാപാത്രം മരിച്ചതായി കാണിച്ചു. ഭര്‍ത്താവ് മരിച്ചു ഭാര്യ പറഞ്ഞുകൊണ്ടിരിക്കുന്ന കഥാപാത്രമായി ചെയ്യുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ലായിരുന്നു.

പിന്നാലെ എന്റെ റോളിനും പ്രാധാന്യം കുറഞ്ഞുവന്നു. മാസത്തില്‍ ഒരു ദിവസം മാത്രം ഷൂട്ട് എന്ന നിലയിലേക്ക് എത്തി. ഒരു ദിവസത്തെ ഷൂട്ടിന് വേണ്ടി പോയി വരുക എന്നത് വിഷമമായി. അങ്ങനെ എനിക്ക് ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ലൊക്കേഷനില്‍ എത്തിയപ്പോള്‍ ഇന്ന് അമേയ്ക്ക് ഷൂട്ട് ഇല്ലല്ലോ എന്നാണ് സംവിധായകന്‍ പറഞ്ഞത്.

അതെനിക്ക് കൂടുതല്‍ വിഷമം ആയി. അതോടെയാണ് അത് വേണ്ട എന്ന തീരുമാനത്തിലേക്ക് ഞാന്‍ എത്തിയത്. മാസത്തില്‍ ഒരു അഞ്ചു ദിവസം എങ്കിലും നമ്മള്‍ക്ക് ഷൂട്ട് കിട്ടണം. അല്ലെങ്കില്‍ കാര്യമില്ല. അങ്ങനെയാണ് ഞാന്‍ അവരോട് വിളിച്ച് ഈ ക്യാരക്ടര്‍ ചെയ്യാന്‍ താല്പര്യമില്ലെന്ന് പറയുന്നതെന്നും അമേയ കൂട്ടിച്ചേർത്തു.

Read more about: jishin mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X