ആദ്യ ബന്ധത്തിൽ രണ്ട് കുട്ടികൾ, ജിഷിന്റെ സാന്നിധ്യത്തിൽ അവരെ കാണാറില്ല, പിരിഞ്ഞപ്പോൾ അലറിക്കറഞ്ഞു: അമേയ
നടൻ ജിഷിൻ മോഹന്റെ ജീവിത പങ്കാളിയായതിന് ശേഷം നടി അമേയ നായർക്ക് വന്ന ചോദ്യങ്ങൾ ഏറെയാണ്. മിക്ക ചോദ്യങ്ങളും ജിഷിന്റെ ആദ്യ വിവാഹബന്ധത്തെക്കുറിച്ചാണ്. ഈ ബന്ധം തകർന്നതിന് കാരണം അമേയ ആണെന്ന വാദങ്ങളും വന്നു. എന്നാൽ ജിഷിൻ ആദ്യ വിവാഹ ബന്ധം പിരിഞ്ഞ് കുറച്ച് വർഷങ്ങൾക്കിപ്പുറമാണ് അമേയ നടന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. അമേയയും ആദ്യ വിവാഹ ബന്ധം പിരിഞ്ഞതാണ്. പുതിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ച് അമേയ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സീരിയൽ ടുഡേയിലാണ് അമേയ മനസ് തുറന്നത്.
ജിഷിന് സ്വന്തം മകനെ കാണാൻ പറ്റാത്തതിന് കാരണം താനല്ലെന്ന് അമേയ പറയുന്നു. എന്റെ കുട്ടികളെ ഞാൻ കാണാറുണ്ട്. അപ്പോൾ തീർച്ചയായും അതേ അവകാശം ബാക്കിയുള്ളവർക്കും ഇല്ലേ. ജിഷിൻ ചേട്ടന് കുട്ടിയെ കാണാൻ പറ്റാത്തത് കൊണ്ട് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ എന്റെ കുട്ടിയെ ഞാൻ കാണാതിരിക്കും. ഞാൻ എന്റെ കുട്ടികളോട് സ്നേഹം പ്രകടിപ്പിക്കുന്നത് കണ്ടിട്ട് ആൾക്ക് ആളുടെ കുട്ടിയെ മിസ് ചെയ്യാൻ പാടില്ല.

അങ്ങനെയാെരു സാഹചര്യം ഞാൻ ഉണ്ടാക്കാറില്ല. അങ്ങനെയുള്ള എനിക്ക് പുള്ളി പുള്ളിയുടെ കുട്ടിയെ കാണുന്നതിൽ ഒരു പ്രശ്നവും ഇല്ലെന്ന് അമേയ പറയുന്നു. ആളുകൾക്ക് എന്താണ് ഉണ്ടാക്കി പറയാനാകാത്തത്. ഞാൻ പുള്ളിയുടെ എക്സ് വെെഫുമായി മാംഗല്യം സെറ്റിൽ നിന്ന് അടിയുണ്ടാക്കി വന്നതാണെന്ന് വരെ പറഞ്ഞിട്ടുണ്ടെന്നും അമേയ ചൂണ്ടിക്കാട്ടി.
തന്റെ ആദ്യ വിവാഹ ബന്ധം പിരിഞ്ഞതിനെക്കുറിച്ചും അമേയ സംസാരിച്ചു. 24ാമത്തെ വയസിലാണ് വേർപിരിയുന്നത്. എന്റെ ബന്ധുക്കൾക്കെല്ലാം ഇഷ്‌ടമുള്ള കുട്ടിയായിരുന്നു ഞാൻ. പക്ഷെ എന്റെ സെപ്പറേഷൻ സമയത്ത് ഇത് മാറി മറിഞ്ഞു. എല്ലാവർക്കും ഞാൻ അഹങ്കാരിയും ധിക്കാരിയുമായി. ആദ്യ വിവാഹ ബന്ധത്തിൽ തനിക്ക് രണ്ട് കുട്ടികളുണ്ടെന്നും അമേയ പറയുന്നുണ്ട്.
ഞാൻ ചെറിയ പ്രായമായിരുന്നു. എന്റെ കുട്ടികളും. രണ്ടാമത്തെ കുട്ടിക്ക് അന്ന് രണ്ട് വയസാണ്. ഞാനന്ന് പത്താം ക്ലാസ് വിദ്യഭ്യാസം മാത്രമുള്ളയാൾ. വളരെ ചെെൽഡിഷ് ആയിരുന്നു ഞാൻ. പെട്ടെന്നാണ് ലെെഫ് ട്വിസ്റ്റ് ആകുന്നത്. രണ്ടാമത്തെ കുട്ടിക്ക് രണ്ട് വയസാകുമ്പോഴേക്കും സെപ്പറേറ്റഡ് ആയി. ഇനിയെന്ത് ചെയ്യും, എങ്ങനെ ജീവിക്കുമെന്ന് സെപ്പറേറ്റ് ആകുന്ന സമയത്ത് എനിക്കറിയില്ല. പാരന്റ്സും കെെയ്യൊഴിഞ്ഞ അവസ്ഥയായി.

പരസ്പര സമ്മതത്തോടെയാണ് പിരിഞ്ഞത്. അന്നെനിക്ക് ചീറ്റ് ചെയ്യപ്പെട്ടതായി തോന്നിയിരുന്നു. പക്ഷെ ഇപ്പോൾ എനിക്കങ്ങനെ തോന്നുന്നില്ല. അവർക്ക് സന്തോഷം കിട്ടുന്നത് അതാണെങ്കിൽ അതാണ് നല്ലത്. ഞാൻ ചെെൽഡിഷും ആൾ പക്വതയുള്ള ആളുമായിരുന്നു. എന്നേക്കാൾ നല്ല പ്രായമുണ്ടായിരുന്നു. 10-12 വയസിന് മൂത്ത ആളാണ്. ഞാൻ തമാശയും പറഞ്ഞിരിക്കുമ്പോൾ പുള്ളി സീരിയസായിരിക്കും. അങ്ങനെയുള്ള ചെറിയ കുഴപ്പങ്ങൾ തുടക്കം മുതലേ ഉണ്ടായിരുന്നു. വിവാഹമോചനത്തിന് ശേഷം പുറത്തിറങ്ങി മറെെൻ ഡ്രെെവിൽ വെച്ച് പൊട്ടിക്കരഞ്ഞു. ഞാൻ അലറിക്കരഞ്ഞു. അടുത്ത ദിവസം കരയരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നെന്നും അമേയ നായർ ഓർത്തു.
വരദയുമായുള്ള ജിഷിന്റെ വിവാഹവും വേർപിരിയലും വാർത്തയായതാണ്. പ്രണയിച്ച് വിവാഹം ചെയ്തവരാണിവർ. ഒരു മകനുമുണ്ട്. വേർപിരിഞ്ഞ ശേഷം ശേഷം മകനെ താൻ അധികം കണ്ടിട്ടില്ലെന്നും വരദയുടെ എതിർപ്പല്ല ഇതിന് കാരണമെന്നും ജിഷിൻ ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. പരസ്പര സമ്മതത്തോടെയുള്ള വേർപിരിയലായിരുന്നെന്നും ജിഷിൻ അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications











