പെണ്ണ് പിടിയനാണെന്ന് കേട്ടതോടെ ഞാന്‍ അഭിനയിക്കാന്‍ പോയില്ല! ജിഷിന്റെ കുടുംബം തകര്‍ത്തത് താനല്ലെന്ന് അമേയ
ഏറെ കാലത്തെ ഗോസിപ്പുകള്‍ക്കൊടുവില്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജിഷിന്‍ മോഹനും അമേയ നായരും. ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയരായ താരങ്ങള്‍ വാലന്റൈന്‍സ് ദിനത്തിലാണ് എന്‍ഗേജ്ഡ് ആയെന്ന് വെളിപ്പെടുത്തുന്നത്. ശേഷം തങ്ങളുടെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ഇരുവരുമിപ്പോള്‍.
താന്‍ ആദ്യമായി ജിഷിനെ പരിചയപ്പെടുമ്പോള്‍ കേട്ട കഥകളെ കുറിച്ചാണ് ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലൂടെ അമേയ പറയുന്നത്. ഒപ്പം നടന്റെ കുടുംബജീവിതം തകരാനുണ്ടായ കാരണത്തെ കുറിച്ചും അഭിമുഖത്തിലൂടെ ഇരുവരും തുറന്ന് പറഞ്ഞിരിക്കുകയാണ്.

'ജിഷിന്‍ ചേട്ടനൊപ്പം ഒരുമിച്ച് സീരിയല്‍ ചെയ്യാനൊരു അവസരം വന്നിരുന്നു. ജിഷിനാണ് എന്റെ പെയര്‍ ആയി അഭിനയിക്കുന്നതെന്ന് ഞാന്‍ ഒരു സുഹൃത്തിനോട് പറഞ്ഞു. ഇത് കേട്ടതും അയ്യോ, അവനോ? അവനൊരു പെണ്ണ് പിടിയനാണെന്ന് പറഞ്ഞു. അയാളുടെ പെയര്‍ ആയിട്ട് പോയാല്‍ നമ്മളെ വളയ്ക്കുകയും ഫ്‌ളേര്‍ട്ട് ചെയ്യുമെന്നുമൊക്കെ പറഞ്ഞു. ഇതോടെ ആ സീരിയലിന് പെയ്‌മെന്റ് കൂട്ടി പറഞ്ഞു. അങ്ങനെയാവുമ്പോള്‍ അവര്‍ നമ്മളെ ഒഴിവാക്കുമല്ലോ എന്ന് കരുതി. പിന്നീട് ഞങ്ങള്‍ പരിചയപ്പെട്ടപ്പോള്‍ നീ കേട്ടതില്‍ പലതും സത്യമാണെന്ന് ചേട്ടന്‍ തന്നെ പറഞ്ഞുവെന്ന് അമേയ പറയുന്നു.
ഇല്ലാത്തതൊന്നുമല്ല, അതില്‍ പകുതിയും ഉള്ളതാണ്. പക്ഷേ എന്റെ സ്വഭാവം ഉള്ളതൊക്കെ വിളിച്ച് പറയുന്നതാണ്. ഒന്നും മറച്ച് പിടിക്കാറില്ല. എല്ലാവരും അത് നല്ല അര്‍ഥത്തില്‍ എടുക്കില്ല. മോശമായി എടുക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടമെന്ന് പറയുമ്പോള്‍ ഇതറിഞ്ഞ് മുതലെടുക്കുന്ന പെണ്‍കുട്ടികളും ഉണ്ടെന്ന് അമേയ കൂട്ടിച്ചേര്‍ത്തു...
നമ്മളെ പറ്റി ഇല്ലാത്തത് പറയുന്നത് കേള്‍ക്കുമ്പോള്‍ ദേഷ്യം വരും. അങ്ങനെ എന്തേലും കണ്ടാല്‍ ഞാനതിന് താഴെ പോയി തോന്നിയ കമന്റിടുമെന്നാണ് ജിഷിന്‍ പറയുന്നത്.

അമേയ കാരണമാണ് ജിഷിനും ആദ്യ ഭാര്യയും വേര്‍പിരിഞ്ഞതെന്ന് കമന്റുകളുണ്ടായിരുന്നു. അവര്‍ക്ക് രണ്ട് പേര്‍ക്കും ഞാനല്ല അതിന്റെ കാരണമെന്നും എന്താണ് പ്രശ്‌നമെന്നും അറിയാം. ഈ രണ്ടാളുടെയും കുടുംബത്തിനുമറിയാം. അതില്‍ കൂടുതല്‍ ആരെയാണ് ബോധ്യപ്പെടുത്തേണ്ടത്. അവരുടെ ഫാമിലിയില്‍ ഇഷ്യൂ നടക്കുമ്പോള്‍ എനിക്ക് ജിഷിന്‍ ചേട്ടനെ പരിചയം പോലുമില്ല. പക്ഷേ ഇദ്ദേഹത്തിന്റെ മുന്‍ഭാര്യയെ എനിക്ക് പിന്നെയും അറിയാമായിരുന്നു.
ജിഷിന്റെ മുന്‍ഭാര്യയും ഞാനും ഒരേ സീരിയലില്‍ അഭിനയിച്ചിരുന്നു. അതില്‍ നിന്നും പിന്മാറാന്‍ കാരണം ഈ റിലേഷന്‍ ആണെന്ന തരത്തിലും പ്രചരണമുണ്ടായി. സത്യത്തില്‍ എന്റെ കഥാപാത്രത്തിന് പ്രധാന്യം കുറഞ്ഞത് കൊണ്ട് തന്നെയാണ് അത് വേണ്ടെന്ന് തീരുമാനിക്കുന്നത്. ഇപ്പോള്‍ അവസരങ്ങള്‍ വന്നാലും കഥാപാത്രം ചെയ്യാനുണ്ടോന്ന് നോക്കിയിട്ടേ അത് തിരഞ്ഞെടുക്കാറുള്ളു. അല്ലാത്തപക്ഷം അത് പറ്റില്ലെന്ന് പറയാറുണ്ടെന്നും' നടി കൂട്ടിച്ചേര്‍ത്തു.
സീരിയൽ നടിയായ വരദയായിരുന്നു ജിഷിൻ്റെ ആദ്യഭാര്യ. ഈ ബന്ധത്തിൽ ഒരു മകനും താരങ്ങൾക്കുണ്ട്. ഒരുമിച്ച് സീരിയലിൽ അഭിനയിക്കുന്നതിനിടെ ഇഷ്ടത്തിലായ താരങ്ങൾ വിവാഹിതരാവുകയായിരുന്നു. എന്നാൽ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നും മറ്റുമായി രണ്ട് മൂന്ന് വർഷമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ശേഷം ഇരുവരും നിയമപരമായി ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.


Click it and Unblock the Notifications