ആ കുട്ടിയുടെ ജീവിതം പോയത് ഇവൾ കാരണമെന്ന് പറയും, സ്നേഹമില്ലാത്തത് കൊണ്ടല്ല: അമേയ നായർ
ബിഗ് ബോസ് സീസൺ 7 ൽ നടൻ ജിഷിൻ മത്സരാർത്ഥിയായെത്തിയപ്പോൾ ജിഷിന് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരം സംസാരിച്ചയാളാണ് പങ്കാളി അമേയ നായർ. ജിഷിന്റെ പങ്കാളിയാണ് അമേയയെന്ന് പലരും അപ്പോഴാണ് അറിഞ്ഞത്. ഇരുവരും ആദ്യ വിവാഹ ബന്ധം പിരിഞ്ഞതാണ്. ആദ്യ വിവാഹ ബന്ധം തകർന്ന ശേഷം താൻ മാനസികമായി തകർന്നിരുന്നെന്നും ലഹരിക്ക് അടിമയായിരുന്നെന്നും ജിഷിൻ നേരത്തെ പറഞ്ഞിട്ടുണ്ട്. ജീവതത്തിലേക്ക് ജിഷിനെ തിരികെ കൊണ്ട് വന്നത് അമേയയാണ്.
ഡെസേർട്ട് ട്രക്കേർസ് എന്റർടെയിൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ ജിഷിന്റെ ദേഷ്യം താൻ മാറ്റിയതിനെക്കുറിച്ച് അമേയ സംസാരിക്കുന്നുണ്ട്. ഒരാൾക്ക് അവരുടെ പാറ്റേൺ ഉണ്ടാകും. ആ പാറ്റേൺ നമ്മൾ മനസിലാക്കണം. അവരുടെ പാറ്റേണിൽ നിന്ന് സപ്പോർട്ട് ചെയ്ത് അവരിൽ മാറ്റം വരുത്താം. അതാണ് ഞാൻ വർക്കൗട്ട് ചെയ്തത്. എനിക്ക് ഈസിയായി അത് പറ്റി. ആദ്യമൊക്കെ ഭയങ്കര പാടായിരുന്നു. പിന്നെ അങ്ങനെയുള്ള സ്വഭാവങ്ങളിൽ നിന്ന് പുറത്തേക്ക് വന്നെന്ന് അമേയ പറയുന്നു.

ആദ്യ വിവാഹബന്ധം പിരിഞ്ഞതിനെക്കുറിച്ചും അമേയ സംസാരിച്ചു. വിവാഹമോചിതയാകുന്ന സമയത്ത് ഞാൻ പത്താം ക്ലാസ് വിദ്യഭ്യാസം മാത്രമുള്ളയാളാണ്. അതിന് ശേഷം പ്ലസ് ടുവും ഡിഗ്രിയുമെടുത്തു. ഇപ്പോൾ എൽഎൽബി ചെയ്ത് കൊണ്ടിരിക്കുന്നു. ഫെെനൽ ഇയറാണ്. അതെന്റെ ദീർഘവീക്ഷണമായിരുന്നു. അത് പോലെ കുട്ടികളുടെ കാര്യത്തിലും. അവരുടെ ഫോട്ടോകൾ ഇഷ്ടം പോലെ എന്റെ ഫോണിലുണ്ട്.
സെപറേഷൻ കഴിഞ്ഞയുടനെ ഞാൻ വരുന്നത് മീഡിയയിലേക്കാണ് എന്നെനിക്കറിയാം. മീഡിയയിലേക്ക് കുട്ടികളെ ഇട്ട് കൊടുക്കാൻ തയ്യാറല്ല. എന്റെ കുട്ടിയുടെ ഫോട്ടോ ഇൻസ്റ്റയിൽ ഇട്ടില്ലെന്ന് കരുതി ഞാൻ അമ്മയും അവർ കുട്ടിയും അല്ലാതാകുന്നില്ല. ഞങ്ങൾ ഭയങ്കര സ്നേഹത്തിലാണ്. കാണേണ്ടപ്പോൾ കാണുന്നുണ്ട്. മിണ്ടേണ്ടപ്പോൾ മിണ്ടുന്നുണ്ട്.

ഫോട്ടോ ഇട്ട് ഫെയിം അവർ ആഗ്രഹിക്കുന്നില്ല. ഞാൻ ഫോട്ടോ ഇട്ടാൽ ജിഷിനേട്ടന്റെ കുട്ടിയുടെ ഫോട്ടോയും എന്റെ കുട്ടിയുടെ ഫോട്ടോയും വെച്ച് ഈ കുട്ടിയുടെ ജീവിതം ഇവൾ കാരണം പോയി എന്ന് പറയും. ഫോട്ടോ ഇടാത്തത് കൊണ്ട് അവർക്കത് പറ്റുന്നില്ല. എന്നിട്ട് പറയുന്നത് കുട്ടിയോട് സ്നേഹമില്ലാത്തത് കൊണ്ടാണ് ഫോട്ടോ ഇടാത്തതെന്നാണ്. ഇത്രയും നാൾ ഇവരാണോ സ്നേഹിച്ച് കൊണ്ടിരുന്നതെന്ന് അമേയ ജിഷിൻ ചോദിക്കുന്നു.നടി വരദയായിരുന്നു ജിഷിന്റെ മുൻ ഭാര്യ. മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താര ദമ്പതികളായിരുന്നു വരദയും ജിഷിനും. ഓൺസ്ക്രീനിൽ ഒരുമിച്ചഭിനയിച്ച താരങ്ങൾ ജീവിതത്തിലും ഒരുമിച്ച് അഭിനയിച്ചപ്പോൾ ആരാധകർ സന്തോഷിച്ചു. സീരിയൽ ഷൂട്ടിംഗിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2014 ൽ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവർക്കും ഒരു മകനുമുണ്ട്. വിവാഹമോചനത്തെക്കുറിച്ച് വരദ തുറന്ന് സംസാരിച്ചിട്ടില്ല.
ഡിവോഴ്സിന് ശേഷം മകനെ ഞാൻ ഒറ്റ പ്രാവശ്യമേ കണ്ടിട്ടുള്ളൂ. പിന്നെ കണ്ടിട്ടില്ല. മകനെ കാണുന്നതിൽ മുൻ ഭാര്യയുടെ എതിർപ്പില്ല. എന്റെ തെറ്റായിരിക്കാം. മറക്കാൻ പ്രയാസമാണ്. ഞാനും മകവും വലിയ അടുപ്പമായിരുന്നു. ഷൂട്ട് കഴിഞ്ഞ് വന്നാൽ പിന്നെ ഫോണൊന്നും എടുക്കില്ല. അവന്റെ കൂടെത്തെന്നെയായിരിക്കും. ഞാനവന്റെ കൂടെ ഓടിച്ചാടി കളിക്കും.
ഇടയ്ക്കിടെ പോയി കണ്ട് അവനെ ഓർമ്മിപ്പിക്കേണ്ട എന്ന് കരുതി. കുട്ടികൾക്ക് പെട്ടെന്ന് മറക്കാൻ പറ്റുമായിരിക്കും. എവിടെയെങ്കിലും പോകുമ്പോൾ ഞാനവന് ഡ്രസുകൾ വാങ്ങിക്കും. അത് കൊടുക്കാൻ പോലും പറ്റിയില്ല. അവൻ മറക്കാൻ സാധ്യതയില്ല. അവനെ എന്റെ കൂടെ തനിയെ വിടാനുള്ള പ്രായമായിട്ടില്ല. ആ സമയമാകുമ്പോൾ ഒന്നിച്ച് കറങ്ങാനാകുമെന്ന് കരുതുന്നെന്നും ജിഷിൻ പറഞ്ഞു.


Click it and Unblock the Notifications











