രണ്ട് മക്കളുടെ അമ്മയാണ്, സിംഗിള്‍ മദറായിട്ട് വര്‍ഷങ്ങളായി; താനതില്‍ അഭിമാനിക്കുന്നുവെന്ന് നടി അമേയ നായര്‍
സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹനും അമയ നായരും റിലേഷന്‍ഷിപ്പില്‍ ആണെന്ന് കഥകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുവന്നത്. ജിഷിനുമായി ആത്മാര്‍ത്ഥമായ അടുപ്പം ഉണ്ടെങ്കിലും ഞങ്ങള്‍ ഭാര്യ ഭര്‍ത്താക്കന്മാരെ പോലെയോ റിലേഷന്‍ഷിപ്പിലോ ഒന്നുമല്ലെന്നാണ് ഇരുവരും ഒരുപോലെ പറഞ്ഞത്.
അതേസമയം അമേയ ജീവിതത്തിലേക്ക് വന്നതോടെ തന്റെ പല ദുശീലങ്ങളും മാറിയെന്നും സൗഹൃദം എന്നതിനപ്പുറത്തേക്ക് ആഴത്തിലൊരു ബന്ധമുണ്ടെന്നുമാണ് ജിഷിന്‍ പറഞ്ഞത്. മാത്രമല്ല ഇരുവരുടെയും ആദ്യ വിവാഹ ബന്ധങ്ങളെ പറ്റിയും താരങ്ങള്‍ അഭിമുഖങ്ങളിലൂടെ സൂചിപ്പിച്ചിരുന്നു.

ഇപ്പോഴിതാ അമേയ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച പുതിയൊരു ഫോട്ടോ വൈറല്‍ ആവുകയാണ്. താന്‍ രണ്ട് മക്കളുടെ അമ്മയാണെന്നും വര്‍ഷങ്ങളോളം സിംഗിള്‍ മദര്‍ ആയി ജീവിക്കുകയായിരുന്നു എന്നുമാണ് ചിത്രത്തിന് നല്‍കിയ ക്യാപ്ഷനിലൂടെ നടി സൂചിപ്പിച്ചിരിക്കുന്നത്.
' എന്നും എന്റേത്... എന്റെ ജീവിതത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രം. ജീവിതത്തിലെ മറ്റേതൊരു ഭാഗത്തേക്കാളും സിംഗിള്‍ മദര്‍ എന്ന നിലയില്‍ കഴിഞ്ഞ് പോയ വര്‍ഷങ്ങളില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ വാക്കുകളെക്കാളും ഈ കുഞ്ഞുങ്ങളെ സ്‌നേഹിക്കണം' എന്നാണ് നടി എഴുതിയിരിക്കുന്നത്. ഇതിനൊപ്പം എല്ലാവര്‍ക്കും ക്രിസ്തുമസിന്റെ ആശംസകളും നടി രേഖപ്പെടുത്തി.
അമേയക്കും മക്കള്‍ക്കും ആശംസകള്‍ രേഖപ്പെടുത്തി കൊണ്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. ശരിക്കും നിങ്ങളുടെ സ്‌നേഹം മനസ്സിലാക്കാന്‍ സാധിക്കുന്നു. ഒറ്റയ്ക്ക് കുഞ്ഞു മക്കളെ നോക്കി അവരുടെ അമ്മയായി ജീവിക്കുന്നതാണ് ഏറ്റവും അഭിമാനമായ നിമിഷം. അമേയയ്ക്ക് എല്ലാവിധ ആശംസകളും എന്നാണ് ചിലര്‍ പറയുന്നത്.

അമേയ നേരത്തെ വിവാഹിതയാണെന്ന് അറിയാമായിരുന്നെങ്കിലും 2 മക്കളുള്ള കാര്യം അറിയില്ലായിരുന്നു എന്നാണ് ഒരാളുടെ കമന്റ്. അതേസമയം ജിഷിനുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞത് മുതല്‍ നടി വ്യാപകമായി വിമര്‍ശിക്കപ്പെടുകയാണ്. ജിഷിന്റെ ആദ്യ കുടുംബം തകര്‍ത്തത് നടിയാണെന്നും അങ്ങനെ ഒരുമിക്കുന്നത് ശരിയാണോ എന്നുമൊക്കെയാണ് ചിലര്‍ അമേയയോട് ചോദിക്കുന്നത്.
ഇതൊന്നും അധികകാലം ഉണ്ടാവില്ല എന്നും എത്രയും വേഗം അടിച്ചു പിരിയുമെന്നും എന്നിട്ട് ഇവര്‍ വേറെ റിലേഷനിലേക്ക് പോകും, സിനിമ സീരിയല്‍ താരങ്ങളെ സംബന്ധിച്ചിടത്തോളം പ്രണയവും വിവാഹവുമൊക്കെ എപ്പോഴും മാറി മാറി എടുക്കാവുന്ന പോലെയാണെന്നും തുടങ്ങി നിരവധി കമന്റുകള്‍ വന്നിരുന്നു. ഇതൊക്കെ കാര്യമാക്കാതെ നിസാരമായി തള്ളി കളയുകയാണ് അമേയയും ജിഷിനും ഇപ്പോള്‍.
ജിഷിന്‍ നേരത്തെ വിവാഹം കഴിച്ചത് നടി വരദയെയാണ്. ഇരുവരും വര്‍ഷങ്ങളോളം ഒരുമിച്ചു ജീവിക്കുകയും ഈ ബന്ധത്തില്‍ ഒരു മകന് ജന്മം കൊടുക്കുകയും ചെയ്തു. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ വന്നതിനെ തുടര്‍ന്ന് താരങ്ങള്‍ വേര്‍പിരിയുകയായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് നിയമപരമായിട്ടും പിരിഞ്ഞു. ഇതോടെ മകന്‍ വരദയുടെ കൂടെയാണ്. വിവാഹമോചനത്തിന് ശേഷം വരദ സീരിയലില്‍ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











