ഞങ്ങളുടെ സന്തോഷത്തിൽ കണ്ണുകടിയുള്ളവർ മാറി നിന്ന് കരഞ്ഞിട്ട് പോവുക! ബുദ്ധിമുട്ടിക്കരുതെന്ന് അമേയ

ജിഷിന്‍ മോഹനും ഭാര്യ അമേയ നായരും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. വിശേഷങ്ങളെല്ലാം ഇവര്‍ പങ്കുവെക്കാറുണ്ട്. പോസിറ്റീവായും, നെഗറ്റീവുമായുള്ള പ്രതികരണങ്ങളാണ് വരാറുള്ളത്. രൂക്ഷമായ വിമര്‍ശനങ്ങള്‍ കൂടുമ്പോള്‍ മറുപടിയുമായും ഇവരെത്താറുണ്ട്. അടുത്ത സുഹൃത്തുക്കളുമായി മാറിയ ശേഷമായിരുന്നു ഇരുവരും പ്രണയത്തിലായത്. തുടക്കത്തില്‍ തനിക്കും ജിഷിനെക്കുറിച്ച് തെറ്റിദ്ധാരണകളായിരുന്നു എന്നും, അടുത്തറിഞ്ഞപ്പോളാണ് അത് മാറിയതെന്നും അമേയ പറഞ്ഞിരുന്നു. ജീവിതത്തില്‍ റിസ്‌ക്ക് എടുത്തതല്ലേ എന്ന ചോദ്യം ഇപ്പോഴും നേരിടുന്നുണ്ട്. റിസ്‌ക്ക് എടുക്കാതെ ആരും ജീവിതത്തില്‍ വിജയിച്ച ചരിത്രമില്ല. ഞാന്‍ പരിചയപ്പെടുന്ന സമയത്ത് ജിഷിന്‍ ഡിപ്രഷനിലായിരുന്നു. മെന്റലി ഒരുപാട് ട്രോമകള്‍ അനുഭവിക്കുന്നുണ്ടായിരുന്നു.

സുധിയുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ നിന്നും മാറ്റിയതിന് കാരണം വിവാഹമോ? മറുപടിയുമായി രേണു സുധി
സുധിയുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ നിന്നും മാറ്റിയതിന് കാരണം വിവാഹമോ? മറുപടിയുമായി രേണു സുധി

ആ സമയത്ത് തന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്ത് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് അമേയ ആണെന്നായിരുന്നു ജിഷിന്‍ പറഞ്ഞത്. ഞാന്‍ പറയുന്നത് പുള്ളിക്ക് മനസിലാക്കാനും, അതനുസരിച്ച് മാറാനും പറ്റുന്നുണ്ടായിരുന്നു. ഈ കാണുന്നതൊന്നുമല്ല പുള്ളി എന്ന് മനസിലായപ്പോഴാണ് ഞങ്ങള്‍ കൂടുതല്‍ അടുത്തത്. ആളൊരു ശുദ്ധനായ മനുഷ്യനാണ്. പുറമെ നില്‍ക്കുന്നവര്‍ക്ക് അത് മനസിലാവണമെന്നില്ല. ഒരുപാട് സന്തോഷത്തോടെയാണ് ഞങ്ങള്‍ ഒന്നിച്ചത്. ഇത് അധികകാലം പോവില്ലെന്നുള്ള വിമര്‍ശനങ്ങളൊക്കെ തുടക്കത്തിലേ കേട്ടിരുന്നു. നെഗറ്റീവ് കമന്റുകളും, ഈ ബന്ധം ശരിയാവുമോയെന്നുള്ള ചോദ്യങ്ങളുമെല്ലാം നേരത്തെയുണ്ടായിരുന്നു.

Ameya Nair shared a new post
Photo Credit: Ameya Nair / Facebook

ഇപ്പോഴളിതാ ജിഷിനൊപ്പമായി പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അമേയ. ജിഷിൻ ചേട്ടന്റെ നീലാംബരി കഴിഞ്ഞ സ്ഥിതിക്ക് ഇനി പുതിയതായി എന്റെ വക "കാട്ടുചെമ്പകം" ആണ് . നീലാംബരി, ആയാലും കാട്ടുചെമ്പകം ആയാലും ഞങ്ങളുടെ സന്തോഷം കണ്ടാൽ കണ്ണ് കടി ഉള്ള കുറച്ച് ടീംസ് ഉണ്ട്. ആ ടീംസിനോട് നിങ്ങൾ ഇടതുവശത്തേക്ക് മാറി നിന്ന് കരഞ്ഞിട്ട് പോകുക. ഞങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല, നിങ്ങൾ ഞങ്ങളെയും ബുദ്ധിമുട്ടിക്കരുത് എന്നും അമേയ കുറിച്ചിരുന്നു.

അന്നത്തെ അതേ എനര്‍ജി! ലിസിയേയും പ്രിയനെയും ചേര്‍ത്തുപിടിച്ച് മമ്മൂട്ടി! ലിസിയുടെ മുഖത്തെ മാറ്റത്തിന് കാരണം?
അന്നത്തെ അതേ എനര്‍ജി! ലിസിയേയും പ്രിയനെയും ചേര്‍ത്തുപിടിച്ച് മമ്മൂട്ടി! ലിസിയുടെ മുഖത്തെ മാറ്റത്തിന് കാരണം?

ഒരു കാലത്ത് ഞാൻ തളർന്നുപോയ നിമിഷങ്ങളിൽ കൈപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് നീയായിരുന്നു. ഇന്ന് നീ വീഴാതിരിക്കാനായി ആ കൈ ഞാൻ ഒരിക്കലും വിടാതെ പിടിച്ചിരിക്കുന്നു. ചേർത്ത് നിർത്തിയ ഈ നിമിഷങ്ങളിൽ ലോകം മുഴുവൻ നിശ്ശബ്ദമായാലും, നമ്മുടെ ഹൃദയങ്ങൾ തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുന്നു. നിന്റെ ചിരിയിലാണ് എന്റെ ശാന്തിയും, നിന്റെ സ്പർശത്തിലാണ് എന്റെ ധൈര്യവും . അതുകൊണ്ടാണ് നിന്നെ ഇങ്ങനെ ചേർത്ത് പിടിക്കുമ്പോൾ എനിക്ക് ജീവിതം മുഴുവൻ സുരക്ഷിതമായി തോന്നുന്നത്. ഈ കൈപ്പിടി പ്രണയത്തിന്റെ മാത്രം അടയാളമല്ല. ഞാൻ ജീവിക്കാൻ പഠിച്ച കാരണമാണെന്നായിരുന്നു നേരത്തെ ജിഷിൻ കുറിച്ചത്.

ഇടയ്ക്ക് ജിഷിന്‍ ബിഗ് ബോസില്‍ മത്സരിച്ചിരുന്നു. പ്രതീക്ഷയോടെയായിരുന്നു പോയതെങ്കിലും വൈകാതെ തന്നെ പുറത്തേക്ക് വരികയായിരുന്നു. അനുമോളടക്കമുള്ളവര്‍ക്ക് മികച്ച പിന്തുണയായിരുന്നു ജിഷിന്‍ നല്‍കിയത്. എതിര്‍ക്കേണ്ട കാര്യങ്ങളില്‍ വിയോജിപ്പ് അറിയിച്ചിരുന്നു. അനുമോളെ സപ്പോര്‍ട്ട് ചെയ്തതോടെയായിരുന്നു ജിഷിനും അമയേയ്ക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഇതോടെയായിരുന്നു നിലപാട് വ്യക്തമാക്കി ഇവരെത്തിയത്.സിദ്ധാര്‍ത്ഥ് പ്രഭുവിനെ ആള്‍ക്കൂട്ടം കൈകാര്യം ചെയ്തതിനെ വിമര്‍ശിച്ചും ജിഷിന്‍ എത്തിയിരുന്നു. സെലിബ്രിറ്റിയായത് കൊണ്ടല്ലേ ഇങ്ങനെ പരസ്യമായി ഉപദ്രവിച്ചത്. നിയമപരമായ രീതിയിലല്ലേ കൈകാര്യം ചെയ്യേണ്ടതെന്നായിരുന്നു ജിഷിന്‍ ചോദിച്ചത്.

More from Filmibeat

Read more about: ameya jishin mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X