ആദ്യം വെറുത്തു... ഇപ്പോൾ എല്ലാമെല്ലാം ജിഷിൻ..., ഒരു ദിവസം ഞാൻ പറയാതെ നീ മനസിലാക്കും; ജിഷിനെ കുറിച്ച് അമേയ നായർ
മിനിസ്ക്രീൻ ലോകത്ത് അടുത്ത കാലത്തായി ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന ജോഡിയാണ് സീരിയൽ താരങ്ങളും പ്രണയ ജോഡികളുമായ ജിഷിൻ മോഹനും അമേയ നായരും. വരദയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തി ഒറ്റപ്പെട്ട് കഴിയുന്ന സമയത്താണ് അമേയ ജിഷിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. ആദ്യം സൗഹൃദമായിരുന്നു അടുത്തിടെയാണ് ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്.
വരദ-ജിഷിൻ മോഹൻ വിവാഹമോചനം ചർച്ചയായി നിൽക്കുന്ന സമയത്താണ് അമേയയ്ക്കൊപ്പമുള്ള വീഡിയോസും ഫോട്ടോകളും നിരന്തരമായി ജിഷിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് തുടങ്ങിയത്. അതുകൊണ്ട് തന്നെ പലരും അമേയയാണ് വരദയും ജിഷിനും പിരിയാൻ കാരണമെന്ന് തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ സത്യം അതല്ലെന്ന് പിന്നീട് ജിഷിൻ തന്നെ വെളിപ്പെടുത്തി.

ഇപ്പോഴിതാ പ്രിയതമന് പിറന്നാൾ ആശംസിച്ച് അമേയ നായർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. തന്റെ ലോകം തന്നെ ഇപ്പോൾ ജിഷിനെ ചുറ്റിപ്പറ്റിയാണെന്ന് അമേയ മനോഹരമായ വരികളിലൂടെ വെളിപ്പെടുത്തി. ജിഷിനൊപ്പമുള്ള റൊമാന്റിക്ക് ചിത്രങ്ങളും അമേയ പങ്കുവെച്ചിട്ടുണ്ട്. എന്റെ അത്ഭുതകരമായ മനുഷ്യന് ജന്മദിനാശംസകൾ... നീ എനിക്ക് എത്രമാത്രം അർത്ഥമാക്കുന്നുവെന്ന് പറയാൻ ചിലപ്പോൾ എനിക്ക് ശരിയായ വാക്കുകൾ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്.
ഒരു ദിവസം നീ മനസിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു... നീയാണ് എനിക്ക് ലോകമെന്ന്. എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യം നീയാണ്. നീയായതിന് നന്ദി. ഞാൻ എപ്പോഴും നിന്നെ ബഹുമാനിക്കുന്നു, ഞാൻ നിന്നെ വിലമതിക്കുന്നു... വളരെ സന്തോഷകരമായ ഒരു ജന്മദിനം നേരുന്നു.
ഈ നിമിഷം നിന്നെ ഒരുപാട് മിസ് ചെയ്യുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു... എന്നേക്കും എപ്പോഴും എന്നാണ് ജിഷിന് പിറന്നാൾ ആശംസിച്ച് അമേയ കുറിച്ചത്. കപ്പിൾ ഗോൾസ്, ലവ് ഈച്ച അദർ അടക്കമുള്ള ടാഗുകളും പോസ്റ്റിന് ഒപ്പം അമേയ ചേർത്തിട്ടുണ്ട്. പ്രണയം വെളിപ്പെടുത്തിയശേഷം അമേയയും ജിഷിനും ഒരുമിച്ച് ആഘോഷിക്കുന്ന പിറന്നാളാണിത്.
ഇരുവരുടെയും സീരിയൽ മേഖലയിൽ നിന്നുള്ള സുഹൃത്തുക്കളും ആരാധകരുമെല്ലാം ജിഷിന് പിറന്നാൾ ആശംസിച്ച് എത്തിയിട്ടുണ്ട്. ജീവിതത്തിൽ തിരിഞ്ഞ് നോക്കുമ്പോൾ നല്ല ഓർമ്മകൾ ഉള്ളത് നല്ലതാണ് ഹാപ്പി ബെർത്ത് ഡെ ജിഷിൻ, പിറന്നാളാശംസകൾ... ഇനിയും ഒരുപാട് വർഷം നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ആഘോഷിഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

ജിഷിൻ മാത്രമല്ല അമേയയും വിവാഹമോചിതയാണ്. സുഹൃത്തക്കളാകും മുമ്പ് ജിഷിനെ ആദ്യം തനിക്ക് ഇഷ്ടമല്ലായിരുന്നുവെന്ന് അമേയ തന്നെ മുമ്പൊരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. മറ്റുള്ളവർ ജിഷിനെ കുറിച്ച് തന്നോട് പറഞ്ഞിട്ടുള്ളതും മോശം കമന്റുകളായിരുന്നുവെന്നും എന്നാൽ അടുത്തറിഞ്ഞപ്പോൾ അതെല്ലാം മാറിയെന്നുമാണ് അമേയ പറഞ്ഞത്.
എനിക്ക് ജിഷിൻ ചേട്ടനെ ആദ്യം ഇഷ്ടമല്ലായിരുന്നു. കേട്ടറിവുകൾ വെച്ച് ഒരുപാട് ഇഷ്ടക്കേടുകൾ ഉണ്ടായിരുന്നു. പരിചയപ്പെട്ടപ്പോൾ ചേട്ടൻ തന്നെ പറഞ്ഞു... താൻ അങ്ങനെ തന്നെ ആണെന്ന്. അത് എനിക്കൊരു പ്ലസ് പോയിന്റ് ആയിട്ടാണ് തോന്നിയത്. ഒരു ഫ്രണ്ടായി കൂടെ നിന്നപ്പോള്‍ ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും അദ്ദേഹം തുറന്ന് പറഞ്ഞു. അതൊരു പോസിറ്റീവ് ആയിട്ടാണ് ഞാന്‍ കണ്ടത്. തുറന്ന സംസാരത്തിലൂടെ മാത്രമെ ആളെ മനസിലാക്കാന്‍ പറ്റുകയുള്ളൂ.
ആളുടെ നെഗറ്റീവ് സൈഡ് എനിക്ക് ആദ്യം മനസിലായി എന്നാണ് അമേയ പറഞ്ഞത്. വിവാഹമോചനശേഷം ജീവിതത്തിൽ ഒറ്റപ്പെട്ട് പോയ താൻ ലഹരിക്ക് അടിമപ്പെട്ടുവെന്നും പിന്നീട് അമേയയാണ് തന്നെ ജീവിതത്തിലേക്ക് തിരികെ വരാൻ സഹായിച്ചതെന്ന് ജിഷിൻ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications