'മുപ്പത് മില്ലിയൊക്കെ കഴിക്കും പക്ഷെ മദ്യപാനിയല്ല, ഞാൻ സെലിബ്രിറ്റിയായിപ്പോയതാണ് പ്രശ്നം, കണ്ണ് കടിയുള്ളവർ'

വിവാദം ഒഴിഞ്ഞുള്ള സമയം രേണു സുധിക്കില്ല. ബി​ഗ് ബോസിനുശേഷം കൂടുതൽ തിരക്കുള്ള ജീവിതമാണ് താരത്തിന്. അടുത്തിടെ രേണുവിനെ കുറിച്ച് പൊങ്ങി വന്ന വിവാദം മദ്യപിക്കും എന്നതാണ്. കാരണം ഒരു അഭിമുഖത്തിൽ തനിക്ക് ഇഷ്ടമുള്ള മദ്യത്തിന്റെ ബ്രാന്റിന്റെ പേര് രേണു വെളിപ്പെടുത്തിയിരുന്നു എന്നാണ്. ആ വീഡിയോ വൈറലായശേഷം തന്നെ ഒരു മദ്യപാനിയാക്കിയെന്ന് പറയുകയാണ് മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ രേണു. വിവാദങ്ങൾക്ക് ഒരു അന്തമില്ലേയെന്നാണ് എനിക്ക് മനസിലാവാത്തത്.

ഞാൻ എവിടെയുണ്ടോ അവിടെയുണ്ട് വിവാ​ദം. അത് എന്താണ് അങ്ങനെയെന്ന് അറിയില്ല. വിവാദങ്ങൾ എന്നാൽ റീച്ചാണല്ലോ. പുതിയ ഒരു വ്ലോ​ഗർ വന്നാലോ ആർക്കെങ്കിലും ഫെയ്മസാകണമെങ്കിലോ രേണു സുധിയുടെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കുകയോ രണ്ട് ചീത്ത പറയുകയോ എന്നെ പറ്റി അവിഹിതം പറയുകയോ ചെയ്താൽ മതി. എനിക്ക് അനുകൂലമായി സംസാരിക്കുന്നവരുമുണ്ട്.

Renu Sudhi
Photo Credit: Renu Sudhi / main stream one

അവരുടെ ലക്ഷ്യം റീച്ച് തന്നെയാണ്. ഞാൻ ആദ്യമായി ഒരു ബാർ റെസ്റ്റോറന്റ് ഉ​ദ്ഘാടനം ചെയ്യാൻ ദുബായിലേക്ക് പോയപ്പോഴും ഞാൻ മദ്യപാനിയാണെന്ന തരത്തിൽ ഒരു വിവാദം ഇവിടെ പൊട്ടിപ്പുറപ്പെട്ടിരുന്നു. രേണു സുധി മദ്യം കഴിക്കുമോയെന്ന് മീഡിയ ചോദിച്ചു. എന്റെ മനസിൽ കള്ളമില്ല. അതുകൊണ്ട് തന്നെ വല്ലപ്പോഴും കഴിക്കുമെന്ന് തുറന്ന് പറഞ്ഞു. ഇപ്പോൾ തുടങ്ങിയതല്ല. സുധി ചേട്ടൻ ഉണ്ടായിരുന്ന സമയത്ത് കസിൻസുമായി ഒത്തുകൂടുമ്പോഴും ചെറുത് കഴിക്കുമായിരുന്നു ഞാൻ.

ബിയറും കഴിക്കാറുണ്ട്. എനിക്ക് ഇഷ്ടം മാജിക്ക് മൊമന്റ്സാണ്. അത് തുറന്ന് പറഞ്ഞു.... എന്ന് കരുതി ഞാൻ തികഞ്ഞ മദ്യപാനിയാകുമോ?. നിരന്തരമായി മദ്യപിക്കുന്നയാളല്ല ഞാൻ. എന്റെ പപ്പ മദ്യപിക്കുമായിരുന്നു. ഞാൻ മൂന്നാം ക്ലാസിൽ പഠിച്ച സമയത്ത് അദ്ദേഹം അത് നിർത്തി. ചിലരുടെ തമ്പ്നെയിലിൽ ഞാൻ വായിച്ചു.

രേണു സുധിയെ മാജിക്ക് മൊമന്റ്സിന്റെ ബ്രാന്റ് അംബാസിഡറായി എടുക്കാൻ പോവുകയാണെന്ന്. അങ്ങനെ സംഭവിച്ചാൽ എനിക്ക് സന്തോഷമേയുള്ളു. ഞാൻ മദ്യപാനിയല്ലെന്ന് എന്നെ അറിയാവുന്നവർക്ക് അറിയാം. കോണ്ടന്റ് ഉണ്ടാക്കാൻ എന്തും ആളുകൾ പറയും. അതിന് പ്രതികരിക്കേണ്ട കാര്യമില്ല. ബാർ റെസ്റ്റോറന്റിന്റെ പ്രമോഷന് പോയിട്ടുള്ള എനിക്ക് മദ്യത്തിന്റെ ബ്രാന്റുകളെ കുറിച്ച് അറിയാതെ ഇരിക്കുമോ?.

എത്ര പെ​ഗ്​ അടിക്കുമെന്ന് ചോദിച്ചാൽ ​ഗ്ലാസിന്റെ എണ്ണം പറയാൻ മാത്രമൊന്നുമില്ല. ഒരു മുപ്പത് മില്ലിയൊക്കെയെ കഴിക്കാറുള്ളു. അത് ഒന്നും ആകത്തില്ല. മദ്യത്തെ കുറിച്ച് അറിയാവുന്നവർക്ക് അറിയാം. എന്റെ മാമന്മാർ നന്നായി മദ്യപിക്കുന്നവരായിരുന്നു. മദ്യപിക്കണമെന്ന മെസേജ് ഞാൻ സമൂഹത്തിന് കൊടുത്തിട്ടില്ല. എന്നോട് പേഴ്സ‌ണൽ കാര്യം ചോദിച്ചു. അതിന് ഞാൻ മറുപടി കൊടുത്തു.

Renu Sudhi
Photo Credit: Renu Sudhi / instagram

അതിന്റെ എന്നെ മദ്യപാനിയാക്കുകയാണ്. ഞാൻ അങ്ങനൊരാളല്ല. ഒരു വീട്ടമ്മയാണെന്നും രേണു പറഞ്ഞു. മുൻ ബി​ഗ് ബോസ് താരം ഹനാൻ തന്നെ കുറിച്ച് ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടിയും രേണു നൽകി. ഹനാൻ എന്റെ ഫ്രണ്ടായിരുന്നു. ഞാൻ ബി​ഗ് ബോസിലേക്ക് പോകും മുമ്പ് എനിക്ക് അവൾ മെസേജ് അയച്ചിരുന്നു. ഞാൻ ബി​ഗ് ബോസിൽ നിന്നും ഇറങ്ങി വന്നപ്പോഴാണ് അബോർഷനുമായി ബന്ധപ്പെട്ടുള്ള വിവാദം ഹനാൻ കാരണം എന്റെ പേരിൽ നടക്കുന്നത്.

അതിന്റെ കാരണം അവർക്കെ അറിയൂ. എനിക്ക് അറിയില്ല. ഒന്നും പറയാനുമില്ല. പേഴ്സണൽ പ്രശ്നങ്ങൾ ഹനാനുമായി എനിക്ക് ഇല്ല. ഇങ്ങനൊക്കെ പറയുന്നത് റീച്ചിന് വേണ്ടിയാകും. ഞാൻ ഇത്തരത്തിൽ മുന്നോട്ട് പോകുന്നതും സെലിബ്രിറ്റിയായതും ഇഷ്ടപ്പെടാത്ത കണ്ണിൽ കടിയുള്ളവർ ഓരോന്ന് പറയും. ഞാൻ എന്റെ വഴിയെ മുന്നോട്ട് പോകും. ബിഷപ്പിനും ഫിറോസിക്കയ്ക്കും ജനങ്ങൾക്കും എന്താണ് എന്നോട് പ്രശ്നമെന്ന് അറിയില്ല.

ഞാനുമായി നേർക്കുനേർ ഇവരാരും പ്രശ്നം ഉണ്ടാക്കിയിട്ടില്ല. ഞാൻ സെലിബ്രിറ്റിയായിപ്പോയതാണ് ഇവരുടെ എല്ലം പ്രശ്നം. വീട്ടിൽ കുത്തിയിരുന്ന് കരഞ്ഞ് ഇവരോട് അഞ്ഞൂറ് രൂപ ചോദിക്കുകയായിരുന്നുവെങ്കിൽ ഇവർക്ക് ആർക്കും പ്രശ്നമുണ്ടാവില്ലായിരുന്നു. എന്നെ പുകഴ്ത്തിയേനെ. ഞാൻ വീട്ടിലിരുന്നാൽ ഇവർ എന്നെ സ്നേ​​ഹിച്ചേനെ എന്നും രേണു സുധി പറയുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X