കിച്ചുവിന് ബാത്ത് റൂം അറ്റാച്ച്ഡായിട്ടുള്ള വിശാലമായ മുറി, മനോഹരമായി സൂക്ഷിക്കുന്ന വീട്; ഹോം ടൂറുമായി രേണു സുധി

കൊല്ലം സുധിയുടെ മൂത്ത മകൻ രാഹുൽ എന്ന കിച്ചു സുധിലയം വീടിന്റെ വ്ലോ​ഗ് പുറത്ത് വിട്ടപ്പോൾ മുതൽ പുലിവാല് പിടിച്ചിരിക്കുകയാണ് രേണു.‍ സുധിയുടെ മക്കൾക്ക് വേണ്ടി പണിത വീട്ടിൽ രേണുവിന്റെ മാതാപിതാക്കളും സഹോദരിയും കുടുംബവും താമസിക്കുന്നുവെന്നും കിച്ചുവിന് കിടക്കാൻ മുറിപോലുമുള്ളതായി തോന്നുന്നില്ലെന്നുമായി വീഡിയോ വൈറലായപ്പോൾ വിമർശിച്ച് വന്ന കമന്റുകൾ എന്നാൽ സത്യാവസ്ഥ അതല്ലെന്ന് ഹോം ടൂർ വീഡിയോ മൈ മീഡിയ ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട് രേണു പറഞ്ഞു.

മൈ മീഡിയ ഒറിജിനൽസ് ടീം സർപ്രൈസാണ് സുധിലയം വീടിന്റെ വിശേഷങ്ങൾ പകർത്താൻ എത്തിയത്. സർപ്രൈസ് വരവായതുകൊണ്ട് വീടൊന്നും വൃത്തിയാക്കിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് രേണു സംസാരിച്ച് തുടങ്ങുന്നത്. അഭിനയത്തിലേക്ക് വന്നശേഷം കിട്ടിയ പുരസ്കാരങ്ങളാണ് രേണു ആദ്യം പരിചയപ്പെടുത്തിയത്.

Renu Sudhi
Photo Credit: Renu Sudhi / instagram

സുധി ചേട്ടന്റെ ട്രോഫി വെക്കാൻ സ്ഥലമില്ലാത്തതിനാലാണ് ഇവിടെ കാണാൻ കഴിയാത്തത്. മ്യൂസിക്ക് ആൽബങ്ങൾ വൺ മില്യൺ അടിച്ചപ്പോൾ കിട്ടിയ മൊമന്റോകളാണ് ഏറെയും. അക്കൂട്ടത്തിൽ മന്ത്രി മുഹമ്മദ് റിയാസിൽ നിന്നും എനിക്ക് കിട്ടിയ പുരസ്കാരവുമുണ്ട്. ഞാൻ അദ്ദേഹത്തിൽ നിന്നും ഇത് വാങ്ങിയത് വിവാദമായിരുന്നു.

എന്തിനാണ് ഇവൾക്ക് അവാർഡ് കൊടുത്തത് സോഷ്യൽമീഡിയയിൽ വന്ന് വെറുപ്പിക്കുന്നതിനാണോ എന്നൊക്കെ ട്രോളും കമന്റുകളും വന്നിരുന്നു എന്ന് രേണു പറയുന്നു. വീട്ടിലുള്ള എല്ലാ സാധനങ്ങളും ​ഗിഫ്റ്റ് കിട്ടിയതാണ്. കിച്ചുവിന് റൂമുണ്ട്. പലരും കരുതുന്നത് അവന് ഈ വീട്ടിൽ റൂമില്ലെന്നാണ്. ഈ ആഴ്ച അവൻ വരും. കിച്ചുവിനും റിതുലിനും ഉള്ളതാണ് ഈ വീട്. റിതപ്പൻ (ഇളയമകൻ) എന്റെ കൂടെ കിടക്കാറില്ല. എന്റെ പപ്പയ്ക്കും അമ്മയ്ക്കും ഒപ്പമാണ് കിടക്കുന്നത്.

ഞാൻ‌ നിന്നെ പ്രസവിച്ചതല്ലേ എന്റെ കൂടെ കിടക്കാൻ ഞാൻ പറയാറുണ്ട്. കിച്ചു വന്നാൽ അവനൊപ്പം കിടക്കാനും റിതപ്പന് ഇഷ്ടമാണ് രേണു പറഞ്ഞു. ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ചത് രേണുവിന്റെ പിതാവാണ്. മോളുടെ വളർച്ചയിൽ സന്തോഷമുണ്ട്. കമന്റ്സ് ഞാൻ വായിക്കാറില്ല. മുമ്പ് വായിക്കുമായിരുന്നു. വിമർശനമാകാം അതിൽ തെറ്റില്ല.

പക്ഷെ വിമർശനം കൊണ്ട് മറ്റൊരു വ്യക്തി വേദനിക്കാൻ ഇടയാകരുത്. അല്ലെങ്കിൽ അത്രമാത്രം തക്കതായ കാരണമുണ്ടെങ്കിൽ വിമർശിച്ച് വേദനിപ്പിക്കാം. കക്കാത്ത ഒരാളെ കള്ളനെന്ന് വിളിച്ചാൽ അവന്റെ ഉള്ളിൽ വല്ലാത്തൊരു വേദനയുണ്ടാകുമെന്നും രേണുവിന്റെ പിതാവ് പറഞ്ഞു.‍ സുധിയുടെ ഓർമകളും അദ്ദേഹം പങ്കുവെച്ചു. ഞാൻ അറ്റാക്ക് വന്ന് ഓപ്പറേഷനൊക്കെ കഴിഞ്ഞ് ഇരിക്കുന്നയാളാണ്.

Renu Sudhi
Photo Credit: Renu Sudhi / instagram

മരിക്കുന്ന ദിവസം വെളുപ്പിന് എന്നെ സുധി വിളിച്ചിരുന്നു. വീട്ടിലേക്ക് വരികയാണ്. പകുതി ദൂരമായി. അന്ന് ഞാൻ അസുഖം മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ ആശുപത്രിയിലേക്ക് വരാമെന്ന് പറഞ്ഞാണ് അന്ന് സുധി കോൾ കട്ട് ചെയ്തത്. സുധി മരിക്കുമ്പോൾ കിച്ചുവിന് പതിനെട്ട് വയസുണ്ട്. അവന്റെ സമ്മതത്തോടെയാണ് സുധിയെ പള്ളിയിൽ അടക്കിയതെന്നും രേണുവിന്റെ പിതാവ് പറഞ്ഞു.

റിതുലിന്റെ ജാതി ഹിന്ദു തന്നെയാണ്. അവനെ എന്റെ മാതാപിതാക്കൾക്കൊപ്പം പള്ളിയിലേക്ക് ഞാൻ അയക്കാറുണ്ട്. അവനെ ഒറ്റയ്ക്ക് ഹിന്ദു മത കാര്യങ്ങൾക്ക് വിടാൻ പറ്റില്ലല്ലോയെന്ന് രേണുവും ചോദിക്കുന്നു. സുധിയെ പള്ളിയിൽ സംസ്കരിച്ചത് ചർച്ചയായിരുന്നു. മോളുടെ വളർച്ചയിൽ എനിക്ക് സന്തോഷമുണ്ട്. ബി​ഗ് ബോസിലേക്ക് വിളിച്ചാൽ ദൈവം അനു​ഗ്രഹിച്ചാൽ‌ മോള് അതിൽ പങ്കെടുക്കാൻ പോകും.

രേണുവിനെ കുറ്റം പറയുന്നവരോട് എനിക്ക് ഒന്നും പറയാനില്ല. ഞാൻ എല്ലാം ദൈവത്തോട് പറയുമെന്ന് രേണുവിന്റെ അമ്മയും പറഞ്ഞു. ഒരു സഹോദരി മാത്രമാണ് രേണുവിന് ഉള്ളത്. അസുഖ ബാധിതനായതിനാൽ പിതാവ് വീട്ടിൽ വിശ്രമത്തിലാണ്. രേണു മാത്രമാണ് കുടുംബത്തിന്റെ വരുമാന മാർ​ഗം.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X