സുധി കൂടപ്പിറപ്പിനെ പോലെയായിരുന്നു, രേണുവിനെക്കുറിച്ച് പറയാനുള്ളത്; വിവാദങ്ങൾക്കിടെ തങ്കച്ചൻ
അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരുകളിലൊന്നാണ് കൊല്ലം സുധി. മരിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും കൊല്ലം സുധിയുടെ ജീവിതം വീണ്ടും ചർച്ചയാകുന്നു. കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. വിവാദങ്ങളുടെ നടുവിലാണ് രേണു സുധി ഇന്ന്. രേണു സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായതിൽ പലർക്കും നീരസമുണ്ട്. കടുത്ത അധിക്ഷേപങ്ങൾ രേണുവിന് നേരിടേണ്ടി വരുന്നു.
കൊല്ലം സുധിയുടെ സുഹൃത്തായിരുന്നു നടൻ തങ്കച്ചൻ വിതുര. കൊല്ലം സുധിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് തങ്കച്ചൻ വിതുര. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.സുധി ചേട്ടനുമായി പത്ത് മുപ്പത് വർഷത്തെ ബന്ധമായിരുന്നു. ഇന്നും ഇന്നലെയുമുള്ള ബന്ധമായിരുന്നില്ല. ആർട്ടിസ്റ്റ് എന്നതിലുപരി എന്റെ ജേഷ്ഠ സഹോദരനെ പോലെ കാണുന്നയാൾ. പ്രാേഗ്രാം കഴിഞ്ഞ് കാപ്പി കുടിക്കാൻ ഞങ്ങൾ വരുന്നത് ഒരു സ്ഥലത്തായിരിക്കും.

നല്ലൊരു കലാകാരനും കൂടപ്പിറപ്പ് പോലെ കണ്ടൊരാളും പോയതിൽ ഉള്ളിൽ വിഷമം തന്നെയാണ്. പഴയ എപ്പിസോഡുകളൊക്കെ കാണുമ്പോൾ വിഷമമാണ്. മരിച്ച വിവരം വെളുപ്പിനെയാണ് അറിഞ്ഞത്. രേണു സുധി അവരുടെ ഇഷ്ടപ്രകാരം ജീവിക്കട്ടെയെന്നും തങ്കച്ചൻ വിതുര പറഞ്ഞു.
ആരും 250 വയസ് വരെയൊന്നും ജീവിച്ചിരിക്കാൻ പോകുന്നില്ല. അവരവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ സന്തോഷം തരുന്ന മേഖലകളിൽ ജീവിക്കുന്നതിൽ എന്താണ് തെറ്റെന്നും തങ്കച്ചൻ വിതുര ചോദിച്ചു. സുധിയുമായി ബന്ധപ്പെട്ട പഴയ കാര്യങ്ങളെക്കുറിച്ചൊന്നും സംസാരിക്കാൻ നടൻ തയ്യാറായില്ല.
നേരത്തെ നടൻ ധർമ്മജൻ ബോൾഗാട്ടിയും കാെല്ലം സുധിയെക്കുറിച്ച് സംസാരിച്ചു. സ്റ്റേജ് ഷോകൾ ചെയ്തിരുന്ന കാലത്ത് കൊല്ലം സുധിയെ താനാണ് എറണാകുളത്ത് കൊണ്ട് വന്നതെന്ന് അന്ന് ധർമജൻ പറഞ്ഞു. അന്ന് റൂമെടുത്ത് താമസിക്കാനുള്ള പെെസ സുധിക്കില്ല. അപ്പോൾ അവൻ എന്റെ വീട്ടിൽ വരും. പോകാൻ നേരത്ത് എടോ എനിക്ക് ഒരു 250 രൂപ വേണമെടോ എന്ന് പറയും. എന്റെ കെെയിലും പെെസയുണ്ടാവില്ല. എങ്കിലും താൻ സഹായിക്കുമായിരുന്നു. എറണാകുളത്ത് സുധിക്ക് പരിചയമുള്ള വീട് എന്റേതായിരുന്നു. പിന്നെ റിയാലിറ്റി ഷോയൊക്കെ വന്നപ്പോൾ സുധി എറണാകുളത്തായെന്നും ധർമ്മജൻ പറഞ്ഞു.

രേണു സുധിയുടെ വീടുമായി ബന്ധപ്പെട്ടുള്ള വിവാദമാണ് ഇപ്പോൾ നടക്കുന്നത്. വീട് നിർമ്മിച്ച നൽകിയ കെഎച്ച്ഡിഇസിക്കെതിരെ രേണു സംസാരിച്ചു. വീടിന് ചോർച്ചയുണ്ടെന്ന് മീഡിയകൾക്ക് മുന്നിൽ രേണു പറഞ്ഞു. കെഎച്ച്ഡിഇസിയുടെ ഭാഗമായ ഫിറോസ് പിന്നാലെ രേണുവിനെതിരെ സംസാരിച്ചു. ഇതിനിടെ വീട് വെക്കാൻ സ്ഥലം കൊടുത്ത ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിലും രേണുവിനെ വിമർശിച്ചു.
സുധിയുടെ മൂത്ത മകൻ കിച്ചുവിന് രേണുവും കുടുംബവും വീട്ടിൽ ഒരു സ്ഥാനവും നൽകുന്നില്ലെന്ന് ഇതിനിടെ വാദം വന്നു. എന്നാൽ രേണു ഈ വാദം നിഷേധിക്കുന്നു. കിച്ചു കൊല്ലത്ത് നിന്ന് പഠിക്കുകയാണ്. അത് കൊണ്ടാണ് വരാത്തത്. വീട് എഴുതിക്കൊടുത്തിരിക്കുന്നത് സുധി ചേട്ടന്റെ രണ്ട് മക്കളുടെ പേരിലാണ്. തനിക്കല്ല ഈ വീടിന് അവകാശമെന്ന് രേണു സുധി ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications