For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വളഞ്ഞിട്ട് ആക്രമിക്കപ്പെടേണ്ട ഒരു വിഭാഗം അല്ല മെഗാസീരിയൽ പ്രവർത്തകർ; വൈറൽ കുറിപ്പ് പങ്കുവെച്ച് നടി അശ്വതി

  |

  ടെലിവിഷന്‍ അവാര്‍ഡ് വിതരണം നടത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മികച്ച നടിയും നടനും മറ്റ് വിഭാഗങ്ങളിലെ പുരസ്‌കാരങ്ങളുമൊക്കെ കൊടുത്തെങ്കിലും മികച്ച സീരിയല്‍ മാത്രം കണ്ടെത്താന്‍ ജൂറിയ്ക്ക് സാധിച്ചിരുന്നില്ല. സ്ത്രീകളെയും കുട്ടികളെയും മോശമാക്കി കാണിക്കുന്നു, നിലവാരമുള്ള ഒന്നും ഇല്ലെന്നൊക്കെ ചൂണ്ടി കാണിച്ച് കൊണ്ടായിരുന്നു ഈ നടപടി.

  ജൂറിയുടെ ഈ നീക്കം വളരെ മോശമായി പോയെന്ന് ചൂണ്ടി കാണിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി കെ വി അനില്‍ എന്നയാള്‍ എഴുതിയ കുറിപ്പ് പങ്കുവെച്ച് നടി അശ്വതിയും രംഗത്ത് വന്നിരിക്കുകയാണ്. സീരിയല്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ചോദിക്കാന്‍ ആഗ്രഹിച്ച കാര്യം ആയത് കൊണ്ട് താനുമിത് പോസ്റ്റ് ചെയ്യുകയാണെന്നും പറഞ്ഞാണ് അശ്വതി എഴുത്ത് പങ്കുവെച്ചിരിക്കുന്നത്. വിശദമായി വായിക്കാം..

   aswathy-photo

  എനിക്ക് കഴിഞ്ഞ ദിവസം ഫോര്‍വേഡ് ആയി കിട്ടിയ മെസ്സേജ് ആണിത്.. അതില്‍ പറഞ്ഞിരിക്കുന്ന ഓരോ വാക്കുകളും ഞാന്‍ കൂടി അടങ്ങിയിട്ടുള്ള സീരിയല്‍ കുടുംബത്തില്‍ ഉള്ള എല്ലാവരും ചോദിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ആയതു കൊണ്ട് പോസ്റ്റുന്നു. എന്നാണ് അശ്വതി പറയുന്നത്.

  ''ബഹുമാനമുള്ള മന്ത്രിയും നിലവാരം കൂടിയ ജൂറിയും അറിയാന്‍... കേരളത്തിലെ സീരിയലുകള്‍ക്കൊന്നും നിലവാരമില്ല. സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു. അത് കൊണ്ട് അവാര്‍ഡ് ഇല്ല എന്നു കണ്ടു. കുറെ പേര്‍ കൈയടിക്കുന്നതും കണ്ടു. ജനപ്രിയ-സീരിയല്‍ എഴുത്തുകാരെയും അതില്‍ അഭിനയിക്കുന്ന നടീ- നടന്മാരെയും പുഛിച്ച് ബുദ്ധി ജീവി ജൂബ്ബ ഇടുന്ന ചിലര്‍. അത് അവരുടെ അവകാശം. അവരോടും ബഹുമാനം മാത്രം! മെഗാ സീരിയലുകള്‍ ആണല്ലോ സാര്‍ ഇപ്പോള്‍ കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ വിപത്ത്! അല്ലേ? കൊള്ളാം.. ഇത് ഒരു ന്യായീകരണ കുറിപ്പ് ഒന്നുമല്ല. എങ്കിലും.. ചില സംശയങ്ങള്‍ ചോദിച്ചോട്ടെ സാര്‍,

   aswathy-photo

  1 . ഏത് സീരിയലില്‍ ആണ് സാര്‍ സ്ത്രീധന പ്രശ്‌നത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊന്നിട്ടുള്ളത്?
  2 . ഏത് സീരിയലില്‍ ആണ് സാര്‍ വാളയാറിലെ പോലെ കുഞ്ഞ് പൈതങ്ങളുടെ ചോര പുരണ്ട പെറ്റിക്കോട്ടുകള്‍ കാറ്റില്‍ പറന്നിട്ടുള്ളത്?
  3. ഏത് സീരിയലില്‍ ആണ് സാര്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ വീട്ടില്‍ കയറി വെടിവച്ചും, കഴുത്തറത്തും. പെട്രൊള്‍ ഒഴിച്ച് കത്തിച്ചും കൊന്നിട്ടുള്ളത് ?
  4. ഏത് സീരിയലില്‍ ആണ് സാര്‍ വര്‍ഗ്ഗത്തിന്റെയും-വര്‍ണ്ണത്തിന്റെയും - തൊലിയുടെ നിറത്തിന്റെയും പേരില്‍ വിഭാഗീയതയും വിവേചനവും ഉണ്ടാക്കിയിട്ടുള്ളത്?
  5.ഏത് സീരിയലില്‍ ആണ് സാര്‍ ചെയ്യാത്ത മോഷണക്കുറ്റത്തിന് എട്ടു വയസ്സുകാരി നടുറോഡില്‍ നിന്ന് നിലവിളിക്കേണ്ടി വന്നത്?
  6. ഏത് സീരിയലില്‍ ആണ് സാര്‍ സ്വര്‍ണ്ണക്കടത്തും മയക്ക് മരുന്ന് കടത്തും കുഴല്‍പ്പണ കടത്തും കാണിച്ചിട്ടുള്ളത്?
  7. ഏത് സീരിയലില്‍ ആണ് സാര്‍ ഏതെങ്കിലും മതത്തെയോ.. ദൈവത്തെയോ അപഹസിച്ചിട്ടുള്ളത്. അപമാനിച്ചിട്ടുള്ളത്?
  8 . ഏത് സീരിയലില്‍ ആണ് സാര്‍ വണ്ടിപ്പെരിയാറിലെ പോലെ മൂന്ന് വയസ്സ് മുതല്‍ ഒരു പിഞ്ച് കുഞ്ഞ് അടിമയാക്കി നോവിക്കപ്പെട്ടിട്ടുള്ളത്.
  9. ഏത് സീരിയലില്‍ ആണ് സാര്‍ പച്ചച്ചോര ചിതറുന്ന മത-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാണിച്ചിട്ടുള്ളത്?
  10. ഏത് സീരിയലില്‍ ആണ് സാര്‍ സദാചാര പൊലീസിംഗ് കാണിച്ചിട്ടുള്ളത്? ഒന്നിച്ച് സഞ്ചരിക്കുന്ന അമ്മയ്ക്കും മകനും ബന്ധത്തിന്റെ DNA സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടി വന്നിട്ടുള്ളത്?

  നിത്യേന പിടിയിലാകുന്ന എത്ര കൊടും ക്രിമിനലുകള്‍ ജീവിതത്തില്‍ മെഗാ സീരിയലുകള്‍ കണ്ടിട്ടുണ്ട് സാര്‍? അന്വേഷിക്കണം. പരിമിതികളില്‍ നിന്നുള്ള, ഒരു പറ്റം കലാകാരന്മാരുടെ കൂട്ടായ്മ ആണ് സാര്‍ ഇത്. മക്കള്‍ പോലും തിരിഞ്ഞു നോക്കാത്ത ഒരു പറ്റം വൃദ്ധജന്മങ്ങള്‍ ആനന്ദം കണ്ടെത്തുന്നത് ടി.വി പരിപാടികളില്‍ ആണ്. അല്ലാതെ ഒന്‍പത് മണിയുടെ ഉദാത്തമായ രാഷ്ട്രീയ അന്തി ചര്‍ച്ചയും പോര്‍വിളികളും കണ്ടിട്ടല്ല. വിമര്‍ശനങ്ങളെ പൊസിറ്റീവ് ആയി തന്നെ കാണുന്നു. കൂടുതല്‍ മെച്ചപ്പെടാന്‍ ശ്രമിക്കും. ഉറപ്പ്. പക്ഷേ, ദയവായി ഒന്ന് ഓര്‍ക്കണം.. വളഞ്ഞിട്ട് ആക്രമിക്കപ്പെടേണ്ട ഒരു വിഭാഗം അല്ല മെഗാസീരിയല്‍ പ്രവര്‍ത്തകര്‍. 'സീരിയല്‍ കര്‍ഷകന്‍ ആയി പോയില്ലേ സാര്‍... തലയ്ക്ക് നേരെ വെട്ട് വരുമ്പോള്‍ തല ഉയര്‍ത്തിപ്പിടിച്ച് നിന്നു തന്നെ ചില സംശയങ്ങള്‍ ചോദിക്കണ്ടേ?

  Kerala State television Award for Ashwathy Sreekanth | FilmiBeat Malayalam

  വിനയപൂര്‍വ്വം....
  കെ.വി അനില്‍..

  Read more about: aswathy അശ്വതി
  English summary
  Amid Denying Awards To Best Serial, Actress Aswathy Opens Up Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X