ദിയയ്ക്ക് കിട്ടുന്ന സ്നേഹം കണ്ടപ്പോൾ ഓർത്തത് തൻവിയെ, 22 വയസിൽ അമ്മയായി, പ്രസവത്തിന് പോലും ആരും ഒപ്പമില്ല!

ദിയ കൃഷ്ണയുടെ ഡെലിവറി വീഡിയോയാണ് കഴിഞ്ഞ അ‍ഞ്ച് ദിവസമായി ട്രെന്റിങ്. ഏറ്റവും ഭാ​ഗ്യം ചെയ്ത പെൺകുട്ടി എന്നാണ് ദിയയെ ആളുകൾ വിശേഷിപ്പിക്കുന്നത് ഒരു സ്ത്രീക്ക് ഏറ്റവും കൂടുതൽ പിന്തുണയും സ്നേഹവും ആവശ്യമുള്ളത് അവൾ പ്രസവിക്കുന്ന സമയത്താണ്. ദിയയ്ക്ക് ആ സമയത്ത് എല്ലാ പിന്തുണയും നൽകി ഭർത്താവും കുടുംബാം​ഗങ്ങളും ഉണ്ടായിരുന്നു. ദിയയുടെ ഡെലിവറി വീഡിയോയ്ക്ക് ഒപ്പം കൃഷ്ണകുമാർ കുടുംബത്തിന്റെ ഭാ​ഗമായ ഒരു പെൺകുട്ടിയുടെ ജീവിതം കൂടി ചർച്ചയാകുന്നുണ്ട്.

സിന്ധു കൃഷ്ണയുടെ സഹോദരി സിമിയുടെ മകൾ തൻവി സുധീർ ഘോഷാണ് ആ പെൺകുട്ടി. ദിയയും തൻവിയും സമപ്രായക്കാരാണ്. കൊവിഡിന്റെ പ്രാരംഭ ഘട്ടത്തിലാണ് തൻവി മകൻ ലിയാനെ പ്രസവിച്ചത്. അന്ന് 22 വയസായിരുന്നു തൻവിക്ക് പ്രായം. ഇരുപതുകളുടെ തുടക്കത്തിൽ തന്നെ തൻവി വിവാഹിതയായിരുന്നു.

Diya Krishna
Photo Credit: Diya Krishna / tanvi sudheerghosh

എന്നാൽ അ​ധികകാലം ആ ബന്ധം നിലനിന്നില്ല. ഇരുവരും വേർപിരിഞ്ഞ് ജീവിക്കാൻ തുടങ്ങി. അതോടെ കാൻഡയിലേക്ക് പഠനത്തിനും ജോലിക്കുമായി തൻവി പോയി. ലിയാന് ജന്മം നൽകുന്നതും കാനഡയിൽ വെച്ചാണ്. ദിയയ്ക്ക് ഭർത്താവും കുടുംബാം​ഗങ്ങളും സർവ സന്നാഹ​ങ്ങളും പ്രസവ സമയത്ത് സഹായമായി ഉണ്ടായിരുന്നു. എന്നാൽ പ്രസവത്തിനുള്ള പണം പോലും കണ്ടെത്താൻ തൻവി ഏറെ ബു​ദ്ധിമുട്ടി.

പ്രെഗ്നൻസി സമയത്ത് കാനഡയിൽ എന്നെ സഹായിച്ചത് കൂട്ടുകാർ ആയിരുന്നു. പൈസക്ക് ഒരുപാട് ബുദ്ധിമുട്ടി. കോവിഡ് കാലം ആയിരുന്നതിനാൽ ജോലി കിട്ടാൻ പാടായിരുന്നു. എന്നിട്ടും വോൾമാർട്ടിൽ ജോലിക്ക് കയറി. കുഞ്ഞിനെ പത്ത് ദിവസം പ്രായമായപ്പോൾ തന്നെ ഡേ കെയറിലേക്കി. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് നോക്കിയത്.

നോക്കേണ്ട ആള് നോക്കിയില്ല എന്നതാണ് സത്യം എന്നാണ് ഒരിക്കൽ ജീവിതത്തിൽ ഏറ്റവും മനോഹ​രമാകേണ്ടിയിരുന്ന നിമിഷത്തിൽ എത്രത്തോളം ബുദ്ധിമുട്ടിയെന്ന് വെളിപ്പെടുത്തി തൻവി പറഞ്ഞത്. ബ്ലാഡർ ഇൻഫെക്ഷൻ വന്നിട്ടും താൻ ജോലിക്ക് പോയിരുന്നുവെന്നും തൻവി പറഞ്ഞിരുന്നു. സിം​ഗിൾ മദറാണെങ്കിലും ഒരു കാര്യത്തിനും അമ്മയേയോ ബന്ധുക്കളെയോ തൻവി ബുദ്ധിമുട്ടിക്കാറില്ല.

മകനെ എല്ലാവിധ സൗകര്യവും നൽകി രാജകുമാരനെപ്പോലെയാണ് തൻവി വളർത്തുന്നത്. ദിയയുടെ കല്യാണത്തിന് നിറ സാന്നിധ്യമായി തൻവിയും മകനും ഉണ്ടായിരുന്നു. അച്ഛൻ കൃഷ്ണകുമാറുമായി സംസാരിക്കവെ ഡെലിവറി എക്സ്പീരിയൻസ് ദിയ പങ്കുവെച്ചിരുന്നു. ഡെലിവറി എക്സ്പീരിയൻസ് കൊള്ളമായിരുന്നു. എല്ലാവരും ചെയ്യുന്നത് പോലൊരു സംഭവം ചെയ്തിട്ട് വന്നതുപോലെയാണ് ഫീൽ ചെയ്തത്.

Diya Krishna
Photo Credit: Diya Krishna / tanvi sudheerghosh

പക്ഷെ എല്ലാവരും അപ്രിഷേറ്റ് ചെയ്യുന്നത് കണ്ടപ്പോൾ ഞാൻ ഒരു വലിയ കലക്ടറായ ഫീലുണ്ടെന്നാണ് ദിയ പറഞ്ഞത്. ഇതെല്ലാം കാണാൻ സാധിക്കുന്നത് അനു​ഗ്രഹമായി കരുത‍ുന്നുവെന്ന് കൃഷ്ണകുമാറും പറഞ്ഞു. പലരും ഇതൊന്നും കാണാൻ സാധിക്കാതെ ആശുപത്രിയിൽ അസുഖം ബാധിച്ചൊക്കെ കിടക്കുന്നുണ്ട്. നമുക്ക് ആയുസ് നീട്ടി കിട്ടിയെങ്കിൽ മാത്രമല്ലേ ഇതൊക്കെ കാണാൻ സാധിക്കു.

മക്കൾ വളരുന്നത് കണ്ടു. ഇപ്പോൾ കൊച്ചുമക്കൾ ജനിക്കുന്നതും കാണാൻ പറ്റുന്നു. എല്ലാം നൈസ് ഫീലാണ്.പക്ഷെ ആൺകുട്ടികളെ എങ്ങനെയാണ് വളർത്തേണ്ടതെന്ന് പോലും എനിക്ക് അറിയില്ല. പെൺകുട്ടികളെ വളർത്തി ശീലിച്ചതുകൊണ്ട് അതൊരു ഹാബിറ്റായി മാറി. ഓസി എന്തായാലും കലക്കി. സിറഞ്ച് കണ്ടാൽ പേടിക്കുന്ന കുട്ടിയാണ്. ഇപ്പോൾ പ്രസവിച്ചു.

കുഞ്ഞിനെ ആദ്യമായി കണ്ടത് ഒരു ​ഗ്രേറ്റ് ഫീലിങ്ങായിരുന്നു. അടുത്ത ജനറേഷനെ കാണാൻ പറ്റിയല്ലോ. അമ്മ നാൽപ്പത്തിമൂന്നാം വയസിലാണ് എന്നെ പ്രസവിച്ചത്. അമ്മയ്ക്ക് പെൺകുഞ്ഞ് വേണമെന്നായിരുന്നു ആ​ഗ്രഹമെന്ന് ഞാൻ കേട്ടിട്ടുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു. തൻവിക്കൊപ്പം കാനഡയിൽ പോയി പഠിക്കാൻ ദിയയ്ക്കും പ്ലാനുണ്ടായിരുന്നു. പക്ഷെ പിന്നീട് അത് ഉപേക്ഷിച്ച് നാട്ടിൽ തന്നെ ബിസിനസ് ആരംഭിക്കുകയായിരുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X