കൃഷ്ണകുമാർ ഭയന്നത് സംഭവിച്ചു? ഫോണിന്റെ കാര്യത്തിൽ അന്നേ നിബന്ധന; ഹൻസികയുടെ ഫോട്ടോ ലീക്ക് വിവാദം
ഹൻസിക കൃഷ്ണയുടെ ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ കണ്ടന്റ് ലീക്കായത് വിവാദമാകുന്നു. ദൃശ്യങ്ങളുടെ സ്ക്രീൻ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചെറുപ്രായത്തിൽ അപകടങ്ങൾ ഒരുപാടുള്ള സോഷ്യൽ മീഡിയയിൽ ഹൻസിക സബ്സ്ക്രിപ്ഷൻ തുടങ്ങിയതിൽ വീട്ടുകാർക്കാണ് കൂടുതൽ വിമർശനങ്ങളും വരുന്നത്. ചേച്ചി അഹാന കൃഷ്ണ സബ്സ്ക്രിപ്ഷൻ തുടങ്ങിയത് കണ്ടാണ് ഹൻസികയും തുടങ്ങിയത്. പണത്തിനും പ്രശസ്തിക്കുമപ്പുറം ചില മൂല്യങ്ങൾ വേണ്ടതുണ്ടെന്നാണ് കെകെ കുടുംബത്തെ വിമർശിക്കുന്നവർ പറയുന്നത്.

മക്കളെ കുറച്ച് ചിറകിനടിയിൽ വെക്കണം. ഒരു ഘട്ടം വരെ. അത് കഴിഞ്ഞിട്ട് കുഴപ്പമില്ല. ഇതാണ് നല്ലതെന്ന് മക്കളോട് പറയും. ഒരു കാര്യത്തിലും ബലം പിടിക്കില്ല. പ്രത്യേകിച്ച് മൂത്ത മകൾ വലുതായി. അവൾക്ക് വളരെയധികം മനസിലാക്കാനുള്ള കഴിവുണ്ടെന്നാണ് കൃഷ്ണകുമാർ വർഷങ്ങൾക്ക് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇന്ന് കമ്പ്യൂട്ടർ യുഗമാണ്. അവരങ്ങോട്ട് പോകും. പോകണം. പക്ഷെ പല കാര്യങ്ങളും അറിയാതെ പോപ് അപ് ചെയ്ത് വരും.
ഇന്ന് കുട്ടികൾക്ക് അത് ഹാൻഡിൽ ചെയ്യാനറിയില്ല. അറിയാവുന്ന പ്രായമായാൽ അത് വിഷയമല്ല. സെക്സ് എന്താണെന്ന് അറിയാത്ത പ്രായത്തിൽ പെൺകുട്ടികളെയും ആൺകുട്ടികളെയും ചൂഷണം ചെയ്യുന്ന വലിയ വിഭാഗമുണ്ട്. അതിനകത്തേക്ക് പോകാതിരിക്കുക. ഞാൻ ഒളിഞ്ഞ് നോക്കാതെ നേരെ പോയി ആരോടാണ് ചാറ്റ് ചെയ്യുന്നതെന്ന് ചോദിക്കും.
ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നത് എനിക്ക് വിഷയമല്ല. പക്ഷെ അറിയാത്ത ആളുകളാകരുത്. മക്കളായ ഇവർ നന്നാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുക ഞാനും സിന്ധുവുമാണ്. ഇന്ന് അവർക്ക് നിയന്ത്രണമായി തോന്നിയാൽ എനിക്കത് പ്രശ്നമില്ലെന്നും അന്ന് കൃഷ്ണകുമാർ പറഞ്ഞു. ഈ അഭിമുഖം നൽകുമ്പോൾ ഹൻസിക കൃഷ്ണ കൊച്ചുകുട്ടിയാണ്.
സിനിമാ രംഗത്തേക്ക് നായികയായി തുടക്കം കുറിക്കാനൊരുങ്ങുകയാണ് ഹൻസിക കൃഷ്ണ. അമൽ നീരദിന്റെ ബാച്ചിലർ പാർട്ടി 2 എന്ന സിനിമയിൽ ഹൻസികയുമുണ്ടെന്നാണ് വിവരം. സിനിമാ രംഗത്ത് ശോഭിക്കാൻ ഹൻസികയ്ക്ക് സാധിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ സബ്സ്ക്രിപ്ഷൻ തുടങ്ങേണ്ട ആവശ്യം ഹൻസികയ്ക്കുണ്ടായിരുന്നോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
സഹോദരിമാരിൽ ആർക്കും ഇതുവരെ സിനിമകളിൽ വലിയ അവസരം ലഭിച്ചിട്ടില്ല. എന്നാൽ ഹൻസികയ്ക്ക് ആദ്യം തന്നെ ലഭിച്ചിരിക്കുന്നത് വലിയ പ്രൊജക്ടാണ്. കൃഷ്ണകുമാർ കുടുംബത്തിൽ സബ്സ്ക്രിപ്ഷനെടുത്ത് വിജയം കെെവരിച്ചത് ഹൻസിക മാത്രമാണ്. അഹാന കൃഷ്ണയാണ് ആദ്യം സബ്സ്ക്രിപ്ഷൻ തുടങ്ങിയത്. എന്നാൽ അഹാന കൃഷ്ണയ്ക്ക് അധികം സബ്സ്ക്രെെബേർസിനെ കിട്ടിയില്ല. ഉള്ളവരുടെ എണ്ണം ക്രമേണ കുറയുകയും ചെയ്തു. അതേസമയം ഇപ്പോഴത്തെ വിവാദം കാരണം ഹൻസികയ്ക്കുള്ള സബ്സ്ക്രിപ്ഷൻ കുത്തനെ കൂടുകയാണ്. ഇന്ന് യുവതലമുറയിലെ നിരവധി കുട്ടികളുടെ ഫാഷൻ ഐക്കണാണ് ഹൻസിക കൃഷ്ണ.


Click it and Unblock the Notifications

