സിനിമ കണ്ടാൽ ആളുകൾ ഇൻഫ്ലൂവൻസാകും, ബീഫ് ഒഴിവാക്കിയത് യൂറിക്ക് ആസിഡ് കൂടിയതിനാൽ‌; ബിന്നിയും നൂബിനും പറയുന്നു

വസ്തുതാ വിരുദ്ധവും വിദ്വേഷം നിറഞ്ഞതുമായ പ്രമേയത്തിലൂടെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ കേരള സ്റ്റോറി എന്ന സിനിമയുടെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ടീസറും ട്രെയിലറും വലിയ വിവാദങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്. ബീഫ് കഴിക്കാത്ത പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രം​ഗങ്ങൾ അടക്കം സിനിമയുടെ ടീസറിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന് എതിരെ ശക്തമായ പ്രതിഷേധം മലയാളികളുടെ ഭാ​ഗത്ത് നിന്ന് ഉണ്ടാവുകയും ചെയ്തു.

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തി, ഞങ്ങൾ ഒന്നായപ്പോഴും സാക്ഷി!
ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തി, ഞങ്ങൾ ഒന്നായപ്പോഴും സാക്ഷി!

ഇപ്പോഴിതാ കേരള സ്റ്റോറിയുടെ രണ്ടാം ഭാ​​ഗത്തെ കുറിച്ച് സീരിയൽ താരങ്ങളും ദമ്പതികളുമായ ബിന്നി സെബാസ്റ്റ്യനും ഭർത്താവ് നൂബിനും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തങ്ങൾ കഴിക്കുന്ന വിഭവങ്ങളിൽ നിന്ന് ബീഫ് ഒഴിവാക്കിയത് ശരീരത്തിൽ യൂറിക്ക് ആസിഡ് കൂടിയതിനാൽ‌ മാത്രമാണെന്ന് ഇരുവരും പറഞ്ഞു.

Binny Sebastian

സിനിമ കണ്ടാൽ ആളുകൾ ഇൻഫ്ലൂവൻസാകും. എത്രയോ സിനിമകൾ കാരണം അങ്ങനെ സംഭവിച്ചിരിക്കുന്നു. പക്ഷെ സിനിമ കണ്ടിട്ട് ആരെങ്കിലും പൊറോട്ടയും ബീഫും കഴിക്കാതിരിക്കുമോ?. സിനിമ ഒരു പരിധി വരെ ആളുകളെ ഇൻഫ്ലൂവൻസ് ചെയ്യിപ്പിക്കുമെങ്കിലും. അതിൽ ഇൻഫ്ലൂവൻസ്ഡാകണമോ വേണ്ടയോ എന്നത് നമ്മുടെ ചോയിസ് അല്ലേ.

ബീഫ് ആരെങ്കിലും വേണ്ടായെന്ന് വെക്കുന്നുണ്ടെങ്കിൽ അതിന് കാരണം കൊളസ്ട്രോൾ കൂടുന്നതും യൂറിക്ക് ആസിഡ് കൂടുന്നതുകൊണ്ടുമാണ്. യൂറിക്ക് ആസിഡ് കൂടിയത് കാരണം ഞങ്ങൾ ബീഫ് കഴിക്കുന്നത് കുറച്ചിരിക്കുകയാണ്. അല്ലാതെ കേരള സ്റ്റോറി കണ്ടിട്ട് അല്ല. ആ സിനിമ കണ്ടതുമില്ലെന്ന് ഇരുവരും പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ബിന്നിയുടെ ആ​ദ്യ ബിസിനസ് സംരംഭമായ ക്ലോത്തിങ് ബ്രാന്റിന്റെ ലോഞ്ച്.

ഓമിക്ക് പെണ്ണുങ്ങളെ കണ്ടൂടാ... എന്നാൽ പെണ്ണുങ്ങൾ താഴെ വെക്കുന്നതുമില്ല, അച്ഛനെന്ന് വിളിക്കൂ; ചർച്ച!
ഓമിക്ക് പെണ്ണുങ്ങളെ കണ്ടൂടാ... എന്നാൽ പെണ്ണുങ്ങൾ താഴെ വെക്കുന്നതുമില്ല, അച്ഛനെന്ന് വിളിക്കൂ; ചർച്ച!

മോഹിക്യു ബൈ ബിന്നി എന്ന പേരിലാണ് സാരികളുടെ എക്സ്ക്ലൂസീവ് കലക്ഷനുമായി ബിന്നി ക്ലോത്തിങ് ബ്രാന്റ് ആരംഭിച്ചിരിക്കുന്നത്. എന്റെ ഓൺലൈൻ ക്ലോത്തിങ് ബ്രാന്റിന്റെ ലോഞ്ചാണ് നടന്നത്. ഒത്തിരി നാളായി ഞാൻ സ്വപ്നം കാണുന്നതാണ്. ഞാൻ തന്നെ രാവും പകലും ആലോചിച്ചു ഒരു പേരിന് വേണ്ടി. ഒരുപാട് പേരുകൾ ബ്രാന്റിന് വേണ്ടി നോക്കി.

എം എന്ന ലെറ്ററിൽ പേര് ആരംഭിക്കണമെന്ന നിർബന്ധം എനിക്കുണ്ടായിരുന്നു. അങ്ങനെ ഒരുപാട് പേര് നോക്കി. രണ്ട് മാസത്തോളം തിര‍ഞ്ഞശേഷമാണ് മോഹിക്യു ബൈ ബിന്നി എന്ന പേര് കണ്ടെത്തിയത്. ചാറ്റ് ജിപിടിയിലും ഒരുപാട് തിരഞ്ഞു. അതിന് ജീവൻ ഉണ്ടായിരുന്നെങ്കിൽ എന്നെ തെറി പറഞ്ഞേനെ. അങ്ങനെ അതിനെ ഞാൻ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. പക്ഷെ ഈ പേര് ചാറ്റ് ജിപിടിയിൽ നിന്ന് അല്ല കണ്ടെത്തിയത്.

Binny Sebastian

പുതിയൊരു മോഹം കൂടി ആ​ഗ്രഹിച്ച് കിട്ടിയിരിക്കുന്നുവെന്ന് വേണം മോഹിക്യു ബൈ ബിന്നി ലോഞ്ച് ചെയ്യുമ്പോൾ പറയാൻ. മോഹം എന്ന വാക്കിന് ഫെമിനൈൻ ടച്ച് നൽകിയാണ് മോഹിക്യു എന്നാക്കിയത്. മോഹിക്കൂ എന്ന് തന്നെയാണ് അർത്ഥം. എല്ലാത്തിന്റെയും ആരംഭം മോഹത്തിൽ നിന്ന് ആണല്ലോ.

ശേഷമാണല്ലോ മാനിഫെസ്റ്റേഷൻ നടക്കുന്നതും എഫേർട്ട് ഇടുന്നതും നേടിയെടുക്കുന്നതും. ഞാൻ മോ​ഹിച്ചതെല്ലാം എനിക്ക് കിട്ടിയിട്ടുണ്ട്. ഇത‍ും എന്റെ മോഹമാണ് എന്നാണ് ആദ്യ സംരംഭത്തെ കുറിച്ച് സംസാരിക്കവെ ബിന്നി പറഞ്ഞത്. മലയാളത്തിലെ ഒട്ടുമിക്ക സീരിയൽ താരങ്ങളും ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥികളുമെല്ലാം ലോഞ്ചിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഡോക്ടറായ ബിന്നി വിവാഹശേഷമാണ് സീരിയലിൽ അഭിനയിച്ച് തുടങ്ങിയത്.

ചെരുപ്പിനോടും കാലിനോടും വരെ ആരാധന, അയാൾ‌ക്ക് ഞാൻ ​ദേവി, ഭക്തനാണെന്ന് പറയും; ആരാധകനെ കുറിച്ച് രേണു!
ചെരുപ്പിനോടും കാലിനോടും വരെ ആരാധന, അയാൾ‌ക്ക് ഞാൻ ​ദേവി, ഭക്തനാണെന്ന് പറയും; ആരാധകനെ കുറിച്ച് രേണു!

സിനിമയാണ് ബിന്നിയുടെ ലക്ഷ്യം. അതിനാലാണ് ബി​ഗ് ബോസിൽ മത്സരിക്കാനും എത്തിയത്. സീസൺ ഏഴിലെ ഏറ്റവും ബ്രില്യന്റായ ​ഗെയിമേഴ്സിൽ ഒരാളായിരുന്നു ബിന്നി. പക്ഷെ ഫിനാലെ വീക്കിലേക്ക് എത്താൻ കഴിയാതെ പുറത്താവുകയായിരുന്നു.

More from Filmibeat

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X