സുധി ചേട്ടന് ഞാൻ മകളെപ്പോലെയായിരുന്നു, അതിന്റെ പേരിൽ വഴക്കുണ്ടായി, കിച്ചുവാണ് അനിയനെ ആവശ്യപ്പെട്ടത്; രേണു
കഴിഞ്ഞ ദിവസം കൊല്ലം സുധിയുടെ രണ്ടാം ഭാര്യ താനാണെന്ന് അവകാശപ്പെട്ട് കലാരംഗത്ത് പ്രവർത്തിക്കുന്ന ഒരു സ്ത്രീയുടെ വോയ്സ് പുറത്ത് വന്നത് വലിയ രീതിയിൽ ചർച്ചയായിരുന്നു. നാല് വർഷത്തോളം സുധിക്കൊപ്പം ജീവിച്ചിട്ടുണ്ടെന്നും രേണുവുമായുള്ള ബന്ധം അറിഞ്ഞതോടെയാണ് താൻ വിവാഹമോചനം നേടി സുധിയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നുമാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സ്ത്രീ പറഞ്ഞത്. രേണുവിനെ കുറിച്ച് ഗുരുതരമായ പല ആരോപണങ്ങളും ഈ സ്ത്രീ ഉന്നയിച്ചിരുന്നു.
ഇപ്പോഴിതാ കൊല്ലം സുധിയുടെ കഴിഞ്ഞ കാലം വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിൽ രേണു മെയിൻ സ്ട്രീം വൺ എന്ന യുട്യൂബ് ചാനലിന് നൽകിയ പുതിയ അഭിമുഖമാണ് വൈറലാകുന്നത്. മാരേജ് സർട്ടിഫിക്കറ്റുമായാണ് രേണു പുതിയ അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടത്. തന്നെ മാത്രമെ ലീഗലി സുധി ചേട്ടൻ വിവാഹം ചെയ്തിട്ടുള്ളു എന്നാണ് പുതിയ അഭിമുഖത്തിലും രേണു ആവർത്തിച്ചത്.

സുധി ചേട്ടന്റെ ഭാര്യയായശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി. പക്ഷെ അദ്ദേഹത്തോടൊപ്പം ജീവിച്ച് തുടങ്ങിയപ്പോൾ ഭാര്യയാണെന്ന തോന്നൽ വന്നിട്ടില്ല. കാരണം അദ്ദേഹം എന്നെ മകളെപ്പോലെയാണ് കണ്ടിരുന്നത്. പിന്നെ ഞാൻ എങ്ങനെ ഭാര്യയാകും. വല്ലപ്പോഴും നിങ്ങൾ എന്നെ ഒന്ന് ഭാര്യയെപ്പോലെ കാണൂവെന്ന് ഞാൻ നിരന്തരം സുധി ചേട്ടനോട് പറയുമായിരുന്നു.
എനിക്ക് അത് പറ്റില്ല... നീ എന്റെ മോളാണെന്നാണ് അപ്പോഴും ചേട്ടൻ പറയാറ്. അതിന്റെ പേരിൽ ഞങ്ങൾ വഴക്കിടാറുമുണ്ടായിരുന്നു. ഞങ്ങളുടെ പ്രണയം സുധി ചേട്ടന്റെ സുഹൃത്തുക്കൾ അറിഞ്ഞപ്പോഴാണ് വിവാഹം നടന്നത്. ഇങ്ങനെ നടന്നാൽ ശരിയാവില്ല നിങ്ങൾ വിവാഹിതരാകണമെന്ന് അവർ പറഞ്ഞു. വിവാഹത്തിന് സുഹൃത്തുക്കൾ മാത്രമെ ഉണ്ടായിരുന്നുള്ളു.
പിന്നീട് കുറേനാൾ കഴിഞ്ഞാണ് വീട്ടിൽ പറഞ്ഞത്. വിവാഹത്തിന് മുമ്പ് സുധി ചേട്ടനേയും കിച്ചുവിനേയും കാണാൻ എല്ലാ മാസവും എറണാകുളത്ത് പോകുമായിരുന്നു. ഞങ്ങൾ അവിടെ രണ്ട് ദിവസം അടിച്ച് പൊളിച്ച് തിരികെ പോകും. നീ ഇല്ലതെ പറ്റില്ല നമുക്ക് കല്യാണം കഴിക്കാമെന്ന് ആദ്യം പറഞ്ഞത് സുധി ചേട്ടനാണ്.
അതുപോലെ ഞങ്ങൾ ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചത് പോലും കിച്ചു പറഞ്ഞിട്ടാണ്. അതുവരെ നമുക്ക് കിച്ചു മാത്രം മകനായി മതിയെന്ന തീരുമാനത്തിലായിരുന്നു ഞങ്ങൾ. ഇനി കുഞ്ഞ് വേണ്ടെന്ന് സുധി ചേട്ടനും എന്നോട് പറഞ്ഞിട്ടുണ്ട്. എനിക്ക് ഒരു അനിയനെ വേണമെന്ന് കിച്ചു പറഞ്ഞതോടെയാണ് ഞങ്ങൾ ഒരു കുഞ്ഞിനെ കുറിച്ച് പ്ലാൻ ചെയ്ത് തുടങ്ങിയത്. സുധി ചേട്ടൻ പെൺ കുഞ്ഞിനെയായിരുന്നു പ്രതീക്ഷിച്ചത്.

അപ്പോഴും ജനിക്കാൻ പോകുന്നത് ആൺ കുഞ്ഞാണെന്ന് കിച്ചുവിന് ഉറപ്പായിരുന്നു. എനിക്ക് ഒരു കുഞ്ഞ് പിറന്നപ്പോഴും കിച്ചുവായിരുന്നു ഏറ്റവും പ്രിയപ്പെട്ടത്. അവൻ കഴിഞ്ഞിട്ടേ റിഥപ്പനുള്ളു. വീട്ടിൽ അറിഞ്ഞ് കഴിഞ്ഞാണ് ഞങ്ങൾ വിവാഹം രജിസ്റ്റർ ചെയ്തത്. എന്നെ മാത്രമെ ലീഗലി സുധി ചേട്ടൻ വിവാഹം ചെയ്തിട്ടുള്ളു. മാരേജ് സർട്ടിഫിക്കറ്റ് എന്റെ കയ്യിലുണ്ട്.
എന്റെ യഥാർത്ഥ പേര് രേഷ്മ തങ്കച്ചൻ എന്നാണ്. സ്കൂളിൽ ചേരാൻ പോയപ്പോൾ ടീച്ചറാണ് എനിക്ക് രേഷ്മ എന്ന പേരിട്ടത്. അതുകൊണ്ട് തന്നെ സർട്ടിഫിക്കറ്റിൽ എല്ലാം ഞാൻ രേഷ്മയാണ്. പക്ഷെ സുധി ചേട്ടന് രേണു എന്ന പേരായിരുന്നു ഇഷ്ടം. ഞാൻ ഇനി വേറെ വിവാഹം കഴിക്കാൻ പോകുന്നില്ല. അദ്ദേഹത്തോടുള്ള എന്റെ പ്രണയം ഇതുവരെ പോയിട്ടില്ലെന്നും രേണു സുധി ആവർത്തിച്ചു.
രേണു സുധിയുടെ ജീവിതത്തിലേക്ക് വരും മുമ്പ് കിച്ചുവിന്റെ അമ്മയാണ് തന്റെ ജീവിതത്തിലുണ്ടായിരുന്നതെന്നും അവർ തന്നേയും മകനേയും ഉപേക്ഷിച്ച് പോയശേഷം ഏറെക്കാലം ഒറ്റപ്പെട്ടാണ് താനും മോനും ജീവിച്ചതെന്നും പലയിടത്തും മരിക്കും മുമ്പ് സുധി പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications