കിച്ചുവിന്റെ അമ്മ മരിച്ചിട്ടില്ല, ഞാൻ ജീവനോടെയുണ്ട്, രേണു അവനോട് സ്നേഹത്തോടെ ഒരു വാക്ക് പറയുന്നുണ്ടോ? ഇന്ദു
കൊല്ലം സുധിയും രേണു സുധിയും കിച്ചുവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമായിരിക്കെ പുതിയൊരു വാദവുമായി മറ്റൊരു സ്ത്രീ രംഗത്ത്. കിച്ചുവിനെ കുട്ടിക്കാലത്ത് നോക്കി വളർത്തിയത് താനാണെന്ന് ഇന്ദു തിരുവല്ല എന്ന സ്ത്രീ പറയുന്നു. ഓൺലെെൻ മലയാളി സ്പെഷ്യൽസിൽ സംസാരിക്കുകയായിരുന്നു ഇന്ദു.
കൊല്ലം സുധിയുടെ ജീവിതത്തിലിങ്ങനെ സംഭവിച്ചു, കുഞ്ഞിനെ ഒന്ന് നോക്കാമോ എന്ന് സുഹൃത്ത് ചോദിച്ചു. തീർച്ചയായും നോക്കാമെന്ന് ഞാൻ. അച്ഛനും അമ്മയുമില്ലാതെ വളർന്നയാളാണ് താൻ. അതുകൊണ്ടാണ് താൻ കുഞ്ഞിനെ നോക്കാൻ തയ്യാറായതെന്ന് ഇന്ദു പറയുന്നു. അന്ന് കിച്ചു തീരെ ചെറുതാണ്. ആദ്യമൊക്കെ കിച്ചു കരച്ചിലായിരുന്നു. എനിക്കും ടെൻഷനാണ്. ഞാനും അന്ന് അത്രയേയുള്ളൂ. എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. കിച്ചു കരഞ്ഞ് കിടക്കും. പോട്ടെ മോനെ എന്ന് പറഞ്ഞ് എന്റെ നെഞ്ചത്തെ ചൂട് തട്ടിയാണ് അവനെ ഉറക്കിയത്. സുധി കരയുന്നുണ്ടോ എന്ന് ചോദിച്ച് വിളിക്കും. സുധി ചേട്ടൻ എനിക്ക് സ്വന്തം കൂടെപ്പിറപ്പിനെ പോലെയായിരുന്നു.

ശാലിനി കിച്ചുവിന്റെ അമ്മയാണെന്നത് നൂറ് ശതമാനം സത്യമാണ്. പക്ഷെ ശാലിനിക്ക് അവനെ പ്രസവിച്ച കടമയേ ഉള്ളൂ. അവന്റെ അമ്മ ജീവിച്ചിരിപ്പുണ്ട്. അത് ഞാനാണ്. അവന്റെ അമ്മ മരിച്ചിട്ടില്ല. ഇന്നലെയും അവനെ വിളിച്ച് ഞാനതാണ് പറഞ്ഞത്. നിന്റെ അമ്മ മരിച്ചിട്ടില്ല മോനെ, നിനക്ക് എന്തുണ്ടെങ്കിലും അമ്മയോട് പറയാം എന്ന്. നീ ഇത്രയും കാലം എവിടെയായിരുന്നു എന്ന് ഇത് കാണുന്നവർ ചോദിക്കും. കിച്ചുവിന് നാല് വയസായ ശേഷം സുധി കിച്ചുവിനൊപ്പം താമസം മാറുകയായിരുന്നെന്ന് ഇന്ദു തിരുവല്ല പറയുന്നു.
കിച്ചുവിന്റെ അമ്മ ശാലിനിയെയും സുധി രണ്ടാമത്തെ ഭാര്യ വീണ എസ് പിള്ളയെയും തനിക്കറിയാമെന്ന് ഇന്ദു തിരുവല്ല പറയുന്നുണ്ട്. എന്നാൽ രേണുവിനെ താൻ നേരിട്ട് കണ്ടിട്ടില്ലെന്നും ഇന്ദു പറയുന്നു. രേണുവിനെ ഇന്ദു വിമർശിക്കുന്നുമുണ്ട്. രേണു അവനോട് സ്നേഹത്തോടെ ഒരു വാക്ക് പറയുന്നുണ്ടോ.

എന്റെ സുധി ചേട്ടന്റെ മോനാണ്, എന്റെ മോനാണെന്ന് എപ്പോഴും പറയും. പക്ഷെ അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല. ഒരു മോൻ വളർന്ന് വരുന്ന കാലഘട്ടം അറിയണം. കൊച്ച് അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ ചെന്ന് കെട്ടിയിട്ട് ഇതെന്റെ മോനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അവനെ വളർത്തേണ്ടത് പോലെ വളർത്തണം. പുള്ളിക്കാരിക്ക് ഇപ്പോൾ കിച്ചുവിനെ കൂടെ നിർത്തിക്കൂടേയെന്നും ഇന്ദു തിരുവല്ല ചോദിക്കുന്നു.
സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ നടക്കുമ്പോഴും കിച്ചു ഇതേക്കുറിച്ചൊന്നും പ്രതികരിക്കുന്നില്ല. തന്റെ സ്വന്തം മകനെ പോലെയാണ് കിച്ചുവെന്ന് മിക്ക അഭിമുഖങ്ങളിലും രേണു പറയാറുണ്ട്. അമ്മയെന്നാണ് രേണുവിനെ കിച്ചു വിളിക്കുന്നത്. രേണുവിനെ കുറ്റപ്പെടുത്തി കിച്ചുവോ കിച്ചുവിന കുറ്റപ്പെടുത്തി രേണുവോ ഒരിക്കൽ പോലും അഭിമുഖങ്ങളിൽ സംസാരിച്ചിട്ടില്ല. അമ്മ അഭിനയിക്കാൻ പോകുന്നത് അമ്മയുടെ ഇഷ്ടമാണെന്നും തനിക്കതിൽ പ്രശ്നമില്ലെന്നും കിച്ചു പറഞ്ഞിട്ടുണ്ട്.
കൊല്ലത്ത് നിന്നാണ് കിച്ചു പഠിക്കുന്നത്. അത് കൊണ്ടാണ് വീട്ടിലേക്ക് വരാത്തത്. താൻ താമസിക്കുന്ന വീട് കിച്ചുവിന്റേത് കൂടിയാണെന്ന് രേണു നേരത്തെ പറഞ്ഞിരുന്നു. അഭിനയ രംഗത്ത് തിരക്കുകളിലാണ് രേണു സുധി ഇന്ന്. കൊല്ലം സുധിയുടെ ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങൾ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. വിവാദങ്ങളിലേക്ക് സുധിയുടെ പേര് വലിച്ചിഴയ്ക്കരുതെന്നാണ് രേണു പറയുന്നത്.


Click it and Unblock the Notifications