എന്റെ ഭർത്താവ് അന്ന് ജലപാനം ചെയ്തിട്ടില്ല, സഹോദരങ്ങളെ സഹായിക്കേണ്ടത് കടമ, കിച്ചുവിനെ ഒരിക്കലും ഞങ്ങൾ തടയില്ല!

കിച്ചു സുധി നടത്തിയ വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽമീ‌ഡിയയിലെ ചർച്ച വിഷയം. രേണുവും കുടുംബവും തന്നെ ഒറ്റപ്പെടുത്തിയിട്ടേയുള്ളുവെന്നും അച്ഛൻ മരിച്ചപ്പോൾ ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുകയാണ് രേണുവിന്റെ സഹോദരിയുടെ ഭർത്താവ് ചെയ്തതെന്നുമെല്ലാമാണ് കിച്ചു വെളിപ്പെടുത്തിയത്. സുധിയുടെ മൂന്നാം വിവാഹമായിരുന്നു രേണുവുമായി നടന്നത്. ഇപ്പോഴിതാ പുതിയ വിവാ​ദങ്ങളിൽ ആദ്യമായി പ്രതികരിക്കുകയാണ് രേണുവിന്റെ സഹോദരി.

തിരക്കിനിടയിലും പിഷാരടി എല്ലാം ചെയ്തുതന്നു! സര്‍ജറി ചെയ്യാന്‍ അഡ്മിറ്റായി: കണ്ണന്‍ സാഗര്‍
തിരക്കിനിടയിലും പിഷാരടി എല്ലാം ചെയ്തുതന്നു! സര്‍ജറി ചെയ്യാന്‍ അഡ്മിറ്റായി: കണ്ണന്‍ സാഗര്‍

വീഡിയോ ഇടുന്നതിന് കുറച്ച് ദിവസം മുമ്പ് വീട്ടിൽ വന്ന് എല്ലാവരുമായി ഇടപഴകി സന്തോഷമായിട്ട് തിരികെ പോയ ആളാണ് കിച്ചുവെന്ന് രേണുവിന്റെ സഹോദരി പറയുന്നു. സുധിയുടെ മൃത​ദേഹം കാണാൻ പോകുന്നതിന് ഇടയിൽ ആഘോഷമായി ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചുവെന്ന കിച്ചുവിന്റെ ആരോപണത്തിന് മറുപടി നൽകികൊണ്ടാണ് രേണുവിന്റെ സഹോദരി സംസാരിച്ച് തുടങ്ങിയത്.

Renu Sudhi

പള്ളിക്കാരുടെ വണ്ടിയിൽ തിരുമേനിയും ബിഷപ്പും അച്ചന്മാരുമെല്ലാം ഉണ്ടായിരുന്നു. നമുക്ക് വേണ്ടി വെയിറ്റ് ചെയ്യേണ്ട കാര്യം അവർക്കില്ല. മാത്രമല്ല ഏതോ പ്രോ​ഗ്രാമിൽ പങ്കെടുത്ത് വരുന്ന വഴിയുമായിരുന്നു. ഭക്ഷണം കഴിച്ചിരുന്നില്ല. അതുകൊണ്ട് അവർ ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു. എന്റെ ഭർത്താവും വേറെ രണ്ടുപേരും കിച്ചുവും വെള്ളം പോലും കുടിക്കാതെ വണ്ടിയിൽ തന്നെ ഇരുന്നു. കിച്ചു പറഞ്ഞത് ആൾക്കാർ വളച്ചൊടിച്ചതാകും.

ഈ വീഡിയോ ഇടുന്നതിന് മുമ്പ് കിച്ചു വീട്ടിൽ എല്ലാവരുമായി ഇടപഴകി സന്തോഷമായിട്ടാണ് തിരിച്ച് പോയത്. പുതിയ ജോലി കിട്ടിയെന്നും പറഞ്ഞിരുന്നു. പിന്നെ പെട്ടന്ന് എന്ത് സംഭവിച്ചുവെന്ന് അറിയില്ല. സുധി ചേട്ടൻ മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുകയല്ലേ. ഞങ്ങളെ അറിയാവുന്നർക്കെല്ലാം സത്യങ്ങൾ അറിയാം.

അണ്ണാ എന്നുള്ള ആ വിളി! അമേരിക്കയിൽ കണ്ടിരുന്നു! അവസാന കൂടിക്കാഴ്ച എന്നറിഞ്ഞില്ല! ശരതിനെക്കുറിച്ച് ശശാങ്കൻ
അണ്ണാ എന്നുള്ള ആ വിളി! അമേരിക്കയിൽ കണ്ടിരുന്നു! അവസാന കൂടിക്കാഴ്ച എന്നറിഞ്ഞില്ല! ശരതിനെക്കുറിച്ച് ശശാങ്കൻ

ബാക്കി കാലം തെളിയിക്കട്ടെ. സുധി ചേട്ടൻ കിച്ചുവിനെ വീട്ടിൽ കൊണ്ടുവന്നപ്പോൾ മുതൽ മകനെപ്പോലെ ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു. പറയുന്നവർക്ക് പറയാം. പക്ഷെ കിച്ചു എന്തുകൊണ്ടാണ് ഇപ്പോൾ മാറിയതെന്ന് അറിയില്ല. സുധി ചേട്ടനും ഞങ്ങളും എല്ലാം സഹോദരങ്ങളാണ്. ഞങ്ങൾക്ക് സുധി ചേട്ടനും അദ്ദേഹത്തിന് ഞങ്ങളും പല കാര്യങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ടാകും.

സഹോദരങ്ങൾ പരസ്പരം ചെയ്യുന്ന സഹായങ്ങൾ കടമയായിട്ട് കാണുന്നയാളാണ് ഞാൻ. കടപ്പാടും ബാധ്യതയുമായി കാണുന്നവ​രാണ് കുറ്റമായി പറഞ്ഞ് നടക്കുന്നത്. കിച്ചുവിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞങ്ങൾ കുഞ്ഞുങ്ങളെ വേർതിരിച്ച് കണ്ടിട്ടില്ല. സുധി ചേട്ടൻ മരിച്ചതിന്റെ പേരിൽ ഇത്രത്തോളം കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങി ജീവിക്കുന്ന വേറൊരു കുടുംബം ഇല്ല. നാണക്കേട് വിചാരിച്ച് ഇരിക്കാനാവില്ല.

Renu Sudhi

കുഞ്ഞുങ്ങളുണ്ട്. ഞാനും എന്റെ ഭർത്താവും ജോലിക്ക് പോകുന്നുണ്ട്. ഞാൻ ജോലിക്ക് പോകുമ്പോൾ മക്കളെ നോക്കുന്നത് എന്റെ മാതാപിതാക്കളാണ്. നന്നായി അധ്വാനിച്ചിരുന്ന മനുഷ്യനാണ് എന്റെ പപ്പ. ഞങ്ങളെ രണ്ടുപേരെയും പഠിപ്പിച്ചു. രേണു ആയതുകൊണ്ടാണ് എല്ലാം സഹിച്ച് പിടിച്ച് നിൽക്കുന്നത്. റിഥപ്പനെ കാണുന്നതിൽ നിന്നും കിച്ചുവിനെ വിലക്കുകയില്ല. അവർ സഹോദരങ്ങളാണ് എന്നുമാണ് രേണുവിന്റെ സഹോദരി പറഞ്ഞത്.

രേണു പ്രമോഷനായി ദുബായിലേക്ക് പോയി കുറച്ച് ദിവസം പിന്നിട്ടപ്പോഴാണ് കിച്ചു മൈ ലൈഫ് സ്റ്റോറി എന്ന പേരിൽ ഇതുവരെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ വിവരിച്ച് വീ‍ഡിയോ പങ്കിട്ടത്. അച്ഛന്റെ മരണശേഷം യുട്യൂബ് ചാനലും കൂട്ടുകാരും അച്ഛന്റെ ബന്ധുക്കളുമാണ് കിച്ചുവിന് പ്രിയപ്പെട്ടത്. സുധിയുടെ അമ്മയ്ക്കൊപ്പമാണ് കിച്ചുവിന്റെ താമസം.

സ്ത്രീകൾ പെസഹാ അപ്പം മുറിക്കരുത്, വീട്ടിലെ മുതിർന്ന പുരുഷനാണ് കുരിശപ്പം മുറിക്കേണ്ടത്; ബിനീഷിന് വിമർശനം!
സ്ത്രീകൾ പെസഹാ അപ്പം മുറിക്കരുത്, വീട്ടിലെ മുതിർന്ന പുരുഷനാണ് കുരിശപ്പം മുറിക്കേണ്ടത്; ബിനീഷിന് വിമർശനം!

വ്ലോ​ഗിങിനൊപ്പം പഠിക്കുന്നുമുണ്ട്. യുട്യൂബ് വരുമാനത്തിലൂടെ അടുത്തിടെ ഒരു കാർ കിച്ചു വാങ്ങിയിരുന്നു. സുധിയുടെ ചേട്ടൻ സ്വന്തം മകനെപ്പോലെ കരുതിയാണ് കിച്ചുവിനെ സ്നേഹിക്കുന്നത്. കിച്ചുവിന്റെ അമ്മ ശാലിനിയും ജീവിച്ചിരിപ്പില്ല.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X