8 മാസം ഗര്‍ഭിണിയായ അമ്മയെ കാണാതെ പോയി! തനിക്ക് പേര് വന്നതിനെ കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചൻ
ബോളിവുഡിന്റെ എക്കാലത്തെയും സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്‍ ഇന്നും സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ഹിന്ദി ചിത്രങ്ങള്‍ക്ക് പുറമേ തെലുങ്ക് അടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളിലും അഭിനയിച്ച് അമിതാഭ് ബച്ചന്‍ പ്രേക്ഷക പ്രശംസ നേടി കൊണ്ടിരിക്കുകയാണ്. അമിതാഭ് ബച്ചന്‍ അഥവ ബിഗ് ബീ എന്ന പേരിലാണ് സിനിമാലോകത്ത് അദ്ദേഹം അറിയപ്പെടുന്നത്.
എന്നാല്‍ തന്റെ യഥാര്‍ഥ പേര് അതല്ലെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. അമിതാഭ് ബച്ചന്‍ അവതാരകനായിട്ടെത്തുന്ന പ്രമുഖ ടെലിവിഷന്‍ പരിപാടിയാണ് കോന്‍ ബനെഗ കോര്‍പതി. ഈ പരിപാടിയ്ക്കിടെ സംസാരിക്കവേയാണ് താന്‍ ജനിച്ച സമയത്തുണ്ടായ രസകരമായ സംഭവങ്ങളും തന്റെ പേര് വരാന്‍ കാരണമായ കാര്യവും അമിതാഭ് ബച്ചന്‍ പറഞ്ഞത്.

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം നടന്ന 1942 ലായിരുന്നു എന്റെ ജനനം. പ്രക്ഷോഭം കൊടുമ്പിരി കൊള്ളുമ്പോള്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്നു എന്റെ അമ്മ തേജി ബച്ചന്‍. അക്കാലത്ത് നാട്ടില്‍ ഒരുപാട് റാലികളെല്ലാം നടക്കും. ഒരു ദിവസം അമ്മ തേജിയും ഒരു റാലിയില്‍ പങ്കെടുത്തു. എന്നാല്‍ ഇക്കാര്യം വീട്ടില്‍ ആരും അറിഞ്ഞിരുന്നില്ല. അമ്മയെ കാണാതായതോടെ വീട്ടുകാര്‍ ആകെ പരിഭ്രാന്തരായി.

ഒടുവില്‍ ഒരു റാലിയില്‍ വെച്ചാണ് അവര്‍ക്ക് അമ്മയെ കണ്ടു കിട്ടിയത് ഉടനെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയും ചെയ്തു. അമ്മ വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ ഹരിവംശ്‌റായി ബച്ചന്റെ ഒരു സുഹൃത്തും അവിടെ എത്തിയിരുന്നു. അമ്മയുടെ ദേശഭക്തിയെ കളിയാക്കിയ അദ്ദേഹമാണ് ജനിക്കാന്‍ പോവുന്ന കുഞ്ഞിന് ഇങ്ക്വിലാബ് എന്ന് പേരിടണമെന്ന് കളിയായി പറഞ്ഞത്.

ഒക്ടോബര്‍ പതിനൊന്നിന് ഒരു മകന്‍ ജനിച്ചപ്പോള്‍ സുഹൃത്ത് പറഞ്ഞത് പോലെ ഇങ്ക്വിലാബ് ശ്രീവാസ്തവ എന്ന് തന്നെ പേരിട്ടു. എന്നാല്‍ അദ്ദേഹം ജനിച്ച ദിവസം എന്റെ അച്ഛന്റെ അടുത്ത സുഹൃത്തും കവിയുമായ സുമിത്ര നന്ദന്‍ പന്ത് വീട്ടില്‍ വന്നു. അദ്ദേഹമാണ് കൊടത്ത നാളം എന്ന അര്‍ഥം വരുന്ന അമിതാഭ് എന്ന പേര് നിര്‍ദ്ദേശിച്ചത്. അച്ഛന്‍ അദ്ദേഹത്തിന്റെ തൂലിക നാമമായ ബച്ചന്‍ എന്ന പേര് കൂടി ചേര്‍ന്ന് ഇങ്ക്വിലാബ് ശ്രീവാസ്തവ എന്ന എന്നെ അമിതാഭ് ബച്ചന്‍ ആക്കി എന്നും താരം പറയുന്നു.

ബ്രിട്ടീഷ് പരിപാടിയെ ആസ്പദമാക്കി ഹിന്ദിയില്‍ ആരംഭിച്ച ടെലിവഷിന്‍ പരിപാടിയാണ് കോന്‍ ബനെഗ കോര്‍പതി. 2000 ത്തില്‍ തുടങ്ങിയ ഷോ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഷോ യുടെ മുഖ്യഭാഗവും അമിതാഭ് ബച്ചന്‍ ആയിരുന്നു അവതാരകനായിട്ടെത്തിയത്. ഇപ്പോഴും അദ്ദേഹം തന്നെയാണ് അവതാരകന്‍. കഴിഞ്ഞ ദിവസം കോന്‍ ബനെഗ കോര്‍പതിയുടെ മത്സരാര്‍ഥിയായിരുന്ന ശൈലേഷ് ബന്‍സാലു എന്ന ആളുമായിട്ടായിരുന്നു അമിതാഭ് ബച്ചന്‍ മനസ് തുറന്നത്. തനിക്ക് പേര് വന്ന കഥ വെളിപ്പെടുത്തിയതും ഈ സമയത്തായിരുന്നു. 6, 40000 രൂപ സ്വന്തമാക്കിയായിരുന്നു ശൈലേഷ് കളി അവസാനിപ്പിച്ചത്.


Click it and Unblock the Notifications