ആ കൊച്ച് ജനിച്ചതും അവന്‍ ഇട്ടിട്ട് പോയി! എല്ലാം അറിഞ്ഞിട്ടും മോശം പറഞ്ഞവര്‍! അംജുവിനൊപ്പം അസ്ല
വ്‌ളോഗിലൂടെയായി ജീവിത വിശേഷങ്ങളും പങ്കുവെക്കാറുണ്ട് അസ്ല മാര്‍ലി. വിവാഹാലോചന വന്നത് മുതലുള്ള വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. അസ്ലയിലൂടെയായി അംജുവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. ഇടയ്ക്ക് അസ്ലയും യുകെയിലേക്ക് പോയിരുന്നു. കുഞ്ഞതിഥി വരാന്‍ പോവുകയാണെന്നറിഞ്ഞപ്പോളായിരുന്നു നാട്ടിലേക്ക് വന്നത്. മാതാപിതാക്കളോടൊപ്പമായി ദുബായിലായിരുന്നു തുടക്കത്തില്‍. പ്രസവത്തിനായാണ് നാട്ടിലേക്ക് വന്നത്. ഇടയ്‌ക്കൊന്ന് വന്നുപോയിരുന്നു അംജു. പ്രസവ സമയത്ത് എന്തായാലും വരുമെന്ന് പറഞ്ഞിരുന്നു. ജോലി മാറിയതോടെ ആ പ്ലാനും മാറുകയായിരുന്നു. ഇനി എന്നാണ് വരുന്നതെന്നതിനെക്കുറിച്ച് കൃത്യമായി അറിയില്ലെന്ന് അസ്ല പറഞ്ഞിരുന്നു. ഇതുവരെ മോളെ കണ്ടിട്ടില്ല അംജുക്ക. പ്രസവ ശേഷം എന്നെ കണ്ടിട്ടില്ല. ഞങ്ങള്‍ രണ്ടാളും അനുഭവിക്കുന്ന സങ്കടം വിവരിക്കാന്‍ വാക്കുകളില്ല. ഇപ്പോഴിതാ കാത്തിരിപ്പിനൊടുവിലായി അംജു എത്തിയിരിക്കുകയാണ്.
എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു ഞങ്ങള്‍ ആദ്യം കാണുന്നത്. കല്യാണത്തിന് രണ്ട് ദിവസം മുന്നെയായിരുന്നു അത്. ഇന്നിപ്പോള്‍ ഞാന്‍ മാത്രമല്ല മോളും കൂടെയുണ്ട്്. ഇത്രയും ദിവസം അടക്കിപ്പിടിച്ച് വെച്ച പലതും പുറത്തുവരുന്നുണ്ട്. എങ്ങനെയൊക്കെയോ ഞാന്‍ ഓക്കെയാക്കി വെക്കുകയായിരുന്നു. പോസ്റ്റ്പാര്‍ട്ടം ഫേസിലായിരുന്ന സമയത്ത് അംജുക്ക തേച്ചല്ലേ, ഇട്ടിട്ട് പോയല്ലേ, നിന്നെപ്പോലെയുള്ള പെണ്ണിന്റെ വിധി ഇത് തന്നെയാണ്. അങ്ങനെയൊക്കെയുള്ള കമന്റുകളായിരുന്നു വന്നത്. ഞാന്‍ സങ്കടം കാണിച്ചിട്ടില്ല പക്ഷേ, അറഗന്‍സായിരുന്നു കാണിച്ചത്. വിഷമവും, സങ്കടവുമൊക്കെ ഉള്ളില്‍ വെച്ചായിരുന്നു പെരുമാറിയത്. എന്തുകൊണ്ടാണ് അംജുക്ക വരാത്തതെന്നതിനെക്കുറിച്ച് ഞാന്‍ രണ്ടുമൂന്ന് വീഡിയോയില്‍ വിശദീകരിച്ചിരുന്നു. എന്നിട്ടും അതേ ചോദ്യങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.

ആ കൊച്ച് വന്നപ്പോഴേക്കും തന്ത ഇട്ടിട്ട് പോയി, അത് കേട്ടപ്പോഴാണ് എനിക്ക് ഏറ്റവും കൂടുതല്‍ സങ്കടം വന്നത്. എന്നെയും അംജുക്കയെയും പറയുന്നത് പോലെയല്ലല്ലോ അത്. അവള്‍ ജനിച്ചതോടെ ഞങ്ങളുടെ ഭാഗ്യം തെളിഞ്ഞു എന്നാണ് അനുഭവം. ഡെലിവറിയുടെ ഒരാഴ്ചയ്ക്ക് മുന്നെയാണ് അംജുക്ക ജോലി മാറിയത്. അഞ്ച് മാസമെടുത്തു സിഒഎസ് വരാന്‍. വിസ കിട്ടാനും വൈകി. അതാണ് അംജുക്കയുടെ വരവ് വൈകിയത്. ഇത് വിശദീകരിച്ചിട്ടും നീ ഡിവോഴ്‌സായില്ലേ എന്നായിരുന്നു സംശയങ്ങള്‍. ഡിവോഴ്‌സായെങ്കില്‍ അത് ഞാന്‍ പറയും. ഇത് അങ്ങനയല്ല. വിസ അടിച്ചപ്പോള്‍ തന്നെ അംജുക്ക ടിക്കറ്റെടുത്ത് നാട്ടിലേക്ക് വരികയായിരുന്നു. എന്ന് വിസ കിട്ടിയാലും അപ്പോള്‍ ടിക്കറ്റ് എടുക്കും എന്ന് നേരത്തെ തീരുമാനിച്ചതാണ്.ജനുവിനായി എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഇത് സന്തോഷം വരുന്ന കാര്യമായിരിക്കും. അതാണ് ഞാന്‍ അംജുക്ക വരുന്നത് വ്‌ളോഗില്‍ കാണിക്കുന്നത്.
അംജുക്കയുടെ ബ്രദറും, വൈഫും വരുന്നുണ്ട്. അവരുടെ വിവാഹത്തിന് പോവാതിരുന്നതിന് ഇനി കേള്‍ക്കാനൊന്നുമില്ല. വീട്ടുകാര്‍ക്ക് എല്ലാം മനസിലായെങ്കിലും കമന്റിടുന്നവര്‍ക്ക് അതറിയില്ലല്ലോ. എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷമുള്ള വിശേഷങ്ങളും വ്‌ളോഗില്‍ കാണിച്ചിരുന്നു. ഇതാദ്യമായാണ് ഒരാള്‍ എടുത്തിട്ട് അവള്‍ കരയാതിരിക്കുന്നത്. അങ്ങനെ അംജുക്ക എത്തിയെന്നായിരുന്നു അസ്ല പറഞ്ഞത്. പ്രതീക്ഷിച്ച പോലെ അവള്‍ പ്രശ്‌നമൊന്നും ഉണ്ടാക്കിയില്ല. പപ്പയെ അവള്‍ക്ക് മനസിലായി. മമ്മയെ കാണുമ്പോഴാണ് ചെറിയൊരു സങ്കടം വരുന്നത്. വീഡിയോ കോളിലൊക്കെ കാണുന്നത് കൊണ്ടുള്ള പരിചയമാണെന്ന് തോന്നുന്നു എന്നായിരുന്നു അംജുവിന്റെ കമന്റ്.


Click it and Unblock the Notifications











