സീരിയല്‍ നടന്‍ ജിഷിനും ബിഗ് ബോസിലേക്ക് പോവുന്നുണ്ടോ? ഒടുവില്‍ വാര്‍ത്തകളില്‍ പ്രതികരിച്ച് നടന്‍ രംഗത്ത്

ബിഗ് ബോസ് മലയാളം നാലാമതും എത്തുകയാണ്. ഒരു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മറ്റൊരു ഷോ കൂടി പ്രേക്ഷകരിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണുകൡലേത് പോലെ തന്നെ ഇത്തവണയും മോഹന്‍ലാല്‍ തന്നെയാണ് അവതാരകനായി എത്തുന്നത്. സോഷ്യല്‍ മീഡിയകളിലൂടെ ഷോ യുടെ പ്രൊമോ വീഡിയോകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. എന്ന് മുതല്‍ ഷോ തുടങ്ങുമെന്ന കാര്യം വ്യക്തമല്ലെങ്കിലും ഊഹാപോഹങ്ങള്‍ സജീവമായി തന്നെ എത്താറുണ്ട്.

മത്സരാര്‍ഥികള്‍ ആരൊക്കെയാണ് എന്നതിനെ കുറിച്ചുള്ള പ്രവചനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ടെലിവിഷന്‍ സീരിയലുകളില്‍ നിന്നും കൂടുതല്‍ താരങ്ങള്‍ ഷോ യിലേക്ക് എത്തുമെന്ന അഭ്യൂഹമുണ്ടെങ്കിലും ആരൊക്കെയാവും എന്നത് വ്യക്തമല്ല. എന്നാല്‍ നടന്‍ ജിഷിന്‍ മോഹനും ഇത്തവണ ബിഗ് ബോസിന്റെ ഭാഗമായി എത്തിയേക്കും എന്ന സൂചനകളുണ്ടായിരുന്നു. ഇക്കാര്യം നിരന്തരമായി വന്നതോടെ വിഷയത്തില്‍ വ്യക്തത വരുത്തി നടന്‍ തന്നെ രംഗത്ത് എത്തുകയും ചെയ്തു.

ബിഗ് ബോസില്‍ ഉണ്ടാവുമെന്ന്  പ്രതീക്ഷിക്കുന്ന താരങ്ങളില്‍ ഒരാളാണ് ജിഷിന്‍ മോഹന്‍

ഈ സീസണില്‍ ബിഗ് ബോസില്‍ ഉണ്ടാവുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന താരങ്ങളില്‍ ഒരാളാണ് ജിഷിന്‍ മോഹന്‍. എന്നാല്‍ നടന്‍ ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്. ഈ ടൈംസ് ടിവിയ്ക്ക് നല്‍കിയ പ്രതികരണത്തിനിടയിലാണ് ഷോ യില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള വിശദീകരണം ജിഷിന്‍ പങ്കുവെച്ചത്. മാത്രമല്ല ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഇതുവരെ കോളുകളൊന്നും വന്നിട്ടില്ലെന്നും താരം സൂചിപ്പിച്ചു.

ഞാന്‍ ബിഗ് ബോസ് ഷോ യുടെ ഭാഗമാവുന്നില്ല

ജിഷിന്റെ വാക്കുകളിങ്ങനെയാണ്... 'ഞാന്‍ ബിഗ് ബോസ് ഷോ യുടെ ഭാഗമാവുന്നില്ല. എനിക്ക് അതില്‍ താല്‍പര്യമൊന്നും തോന്നിയിട്ടില്ല. മാത്രമല്ല ഇതുവരെ തന്നെ തേടി അത്തരം കോളുകള്‍ ഒന്നും വന്നിട്ടില്ലെന്നും' ജിഷിന്‍ സൂചിപ്പിക്കുന്നു. ഇതുവരെ വന്ന പ്രെഡിക്ഷന്‍ ലിസ്റ്റില്‍ പറഞ്ഞ ഭൂരിഭാഗം പേരും വാര്‍ത്ത നിഷേധിച്ചിരുന്നു. ഇതോട് കൂടി ഇത്തവണ ബിഗ് ബോസിലേക്കുള്ള മത്സരാര്‍ഥികളുടെ സര്‍പ്രൈസ് എന്‍ട്രി തന്നെയാവുമെന്നാണ് അറിയുന്നത്.

മാര്‍ച്ച് അവസാനത്തോട് കൂടി ബിഗ് ബോസ്  തുടങ്ങും

മാര്‍ച്ച് അവസാനത്തോട് കൂടി ബിഗ് ബോസ് മലയാലം നാലാം സീണണ്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങുമെന്നാണ് ഇതുവരെ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാവുന്നത്. മോഹന്‍ലാലിന് പകരം മറ്റ് ചില താരങ്ങള്‍ അവതാരകര്‍ ആയേക്കും എന്ന അഭ്യൂഹങ്ങള്‍ വന്നെങ്കിലും പ്രൊമോയിലൂടെ അക്കാര്യം വ്യക്തമായി. ഇനി പതിവ് പോലെ വരാറുള്ള മത്സരാര്‍ഥികളെ കുറിച്ചുള്ള വിവരങ്ങളാണ്. വാവ സുരേഷ്, സന്തോഷ് പണ്ഡിറ്റ്, ഗായത്രി സുരേഷ്, രാഹുല്‍ ഈശ്വര്‍, ശ്രീലക്ഷ്മി അറയ്ക്കല്‍, പാല സജി, സുചിത്ര നായര്‍, നവീന്‍ അറയ്ക്കല്‍, അമേരിക്കകാരിയായ അപര്‍ണ മള്‍ബെറി, എന്നിങ്ങനെ നിരവധി പേരുകള്‍ ഉയര്‍ന്ന് വരുന്നുണ്ട്.

Recommended Video

Anoop Krishnan Aishwarya Wedding | FilmiBeat Malayalam
സീരിയലുകളില്‍ വില്ലന്‍ വേഷത്തിലെത്തിയാണ് ജിഷിന്‍ ശ്രദ്ധേയനാവുന്നത്

എന്നാല്‍ ബിഗ് ബോസിന്റെ ആദ്യ ദിവസം മാത്രമേ ആരൊക്കെയാവും ഉണ്ടാവുക എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളു. ജിഷിന്‍ വാര്‍ത്ത നിഷേധിച്ചതോടെ ശക്തനായൊരു മത്സരാര്‍ഥിയാണ് നഷ്ടപ്പെടുക. മുന്‍പ് സ്റ്റാര്‍ മജിക് പോലെയുള്ള ടെലിവിഷന്‍ ഷോ കളില്‍ നിറസാന്നിധ്യമായിരുന്നു ജിഷിന്‍. സീരിയലുകളില്‍ വില്ലന്‍ വേഷത്തിലെത്തിയാണ് ജിഷിന്‍ ശ്രദ്ധേയനാവുന്നത്. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ അഭിനയിച്ച് തുടങ്ങിയ നടന്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X