മാറി നിന്നത് സ്വന്തം തീരുമാനം, മടങ്ങി വരവ് സീരിയലിലൂടെ മതിയെന്ന് തീരുമാനിച്ചിരുന്നു, കാരണം പറഞ്ഞ് മിത്ര
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് മിത്ര കുര്യന്‍. സിനിമയിലൂടെയാണ് അഭിനയജീവിതം ആരംഭിക്കുന്നത്. വിവാഹ ശേഷം അഭിനയത്തിന് ചെറിയ ഇടവേള നല്‍കിയ താരം സീരിയലിലൂടെ മടങ്ങി എത്തിയിട്ടുണ്ട്. ഏകദേശം ആറ് വര്‍ഷത്തിന് ശേഷമാണ് മിത്ര കുര്യന്‍ മടങ്ങി എത്തിയിരിക്കുന്നത്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന അമ്മമകള്‍ എന്ന പരമ്പരയിലൂടെയാണ് തിരിച്ച് വരവ്.
സാധാരണ കണ്ടു വന്ന സീരിയില്‍ കഥയില്‍ നിന്ന് വ്യത്യസ്തമായി ഒരു അമ്മ കഥാപാത്രത്തെയാണ് മിത്ര അവതരിപ്പിക്കുന്നത്. ഇപ്പോഴിത സംഭവബഹുലമായി സീരിയല്‍ മുന്നോട്ട് പോവുകയാണ്.
വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് മിത്ര വെള്ളിത്തിരയില്‍ എത്തുന്നതെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് 2010 ല്‍ പുറത്ത് ഇറങ്ങിയ ബോഡിഗാര്‍ഡിലൂടെയാണ്. നയന്‍താരയുടെ സുഹൃത്ത് വിജയലക്ഷ്മി എന്ന കഥാപാത്രത്തെയാണ് നടി സിനിമയില്‍ അവതരിപ്പിച്ചത്. ഇത് മിത്രയുടെ കരിയര്‍ തന്നെ മാറ്റി മറിയ്ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും സേതുലക്ഷ്മി എന്ന പേരിലൂടെയാണ് നടിയെ അറിയപ്പെടുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പിലും അഭിനയിച്ചിരുന്നു.

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് വിവാഹിതയാവുന്നത്. ഇപ്പോഴിത സിനിമയില്‍ നിന്ന് ഇടവേള എടുക്കാനുളള കാരണം വെളിപ്പെടുത്തുകയാണ് . വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയിലേയ്ക്കുളള മടങ്ങി വരവിനെ കുറിച്ചും നടി പറയുന്നുണ്ട്.
കരിയറും പോലെ പ്രധാനപ്പെട്ടതാണ് കുടുംബവും എന്ന് പറഞ്ഞു കൊണ്ടാണ് ഇടവേളയെ കുറിച്ച് പറഞ്ഞ് തുടങ്ങിയത്. അതുകൊണ്ടാണ് വിവാഹശേഷം അഭിനയത്തിന് ഇടവേള കൊടുത്തത്.
നേരത്തെ തന്നെ തിരിച്ച് വരവ് സീരിയലില്‍ കൂടി മതിയെന്ന് ഉറപ്പിച്ചിരുന്നു. കാരണം സീരിയലില്‍ കൃത്യമായ ഇടവേള കിട്ടും. ജോലി പോലെ തന്നെ ദിവസങ്ങളും പ്ലാന്‍ ചെയ്ത് മുന്നോട്ട് കൊണ്ട് പോകന്‍ പറ്റും.മാസത്തില്‍ പത്ത് ദിവസമേ ഷൂട്ടിങ് ഉണ്ടാകൂ. രാവിലെ തുടങ്ങിയാല്‍ രാത്രി ഒന്‍പതരയോടെ കഴിയും. ബാക്കി സമയം കുടുംബത്തോടൊപ്പം ഇരിക്കാം'; മിത്ര പറയുന്നു.

ഇടവേളയ്ക്ക് ശേഷമുള്ള മടങ്ങി വരവ് അത്ര എളുപ്പമായിരുന്നില്ല എന്നാണ് നടി പറയുന്നത്. ആകെ പരിഭ്രമമായിരുന്നു. ഒന്നും പ്രതീക്ഷിച്ചത് പോലെ ശരിയായി വന്നില്ല. അതില്‍ നിന്നൊക്കെ എന്നെ കരകയറ്റിയത് സംവിധായകന്‍ ഫൈസല്‍ അടിമാലിയായിരുന്നു. ബോഡി ലാംഗ്വേജ്, എക്‌സപ്രഷന്‍സ് എല്ലാം കൃത്യമായി പറഞ്ഞു.

അഭിനയത്തിന് ഇടവേള എടുത്ത സമയത്ത് സിനിമ മിസ് ചെയ്തുവെന്നും മിത്ര വെളിപ്പെടുത്തി. പക്ഷെ ലൈംലൈറ്റു ബഹളവും മിസ് ചെയ്യുമെന്ന് ഞാന്‍ എന്നെ തന്നെ ബോധ്യപ്പെടുത്തിയിരുന്നു. അഭിനയത്തില്‍ നിന്നുളള ഇടവേള എന്റെ മാത്രം തീരുമാനമായിരുന്നു. അത് ഏറെ അനിവാര്യമായിരുന്നു.
അന്നും ഇന്നും കുടുംബത്തിനായിരുന്നു മുന്‍ഗണന കൊടുത്തത്. വിവാഹത്തിന് ശേഷം വില്യമിനോടൊപ്പം തൃശ്ശൂരത്തെ വീട്ടിലായിരുന്നു. സിനിമ തിരക്കുകള്‍ കാരണം കുറെ കാര്യങ്ങള്‍ വിട്ടു പോയിട്ടുണ്ട്. അത് ഈ ഇടവേളയില്‍ പഠിച്ചുവെന്നും നടി കൂട്ടിച്ചേര്‍ത്തു.
Recommended Video

സിനിമയിലേയ്ക്കുളള മടങ്ങി വരവിനെ കുറിച്ചും നടി പറന്നുണ്ട്. 'നല്ല അവസരം വന്നാല്‍ സിനിമ ചെയ്യുമെന്നാണ് മിത്ര പറയുന്നത്.
പണ്ടൊക്കെ സിനിമാ ഷൂട്ട് എന്ന് പറഞ്ഞാല്‍ പാറി പറന്ന് നടക്കാമായിരുന്നു. എവിടേക്ക് വേണമെങ്കിലും ഷൂട്ടിന് പോകാം. ഇപ്പോള്‍ അതല്ലല്ലോ അവസ്ഥ. കുറച്ച് കൂടി ഉത്തരവാദിത്തമുണ്ട്. മോന്റെ കാര്യങ്ങള്‍ നോക്കണം. അവന് എന്നേയും എനിക്ക് അവനേയും മിസ് ചെയ്യാന്‍ കഴിയില്ല'.
'അതുകൊണ്ട് തന്നെ അവനെ വിട്ട് ഒരുപാട് ദിവസം മാറി നില്‍ക്കാനും കഴിയില്ല. ഇതില്‍ ചുരുങ്ങി നിന്നുകൊണ്ട് എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യാനാണ് പ്ലാന്‍. നല്ല അവസരം വന്നാല്‍ നോക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയിട്ടുണ്ട്', താരം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











