താരങ്ങളെ പറ്റിക്കാനിറങ്ങി പേളി മാണി!! എട്ടിന്റെ പണി കൊടുത്ത് ചെമ്പൻ വിനോദ്, വീഡിയോ കാണാം
മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും ഷോയിൽ പങ്കെടുത്തിരുന്നു.
ആളുകൾക്ക് എട്ടിന്റെ പണി കൊടുക്കാൻ പേളിയെ പോലെ മിടുക്കി വേറെ ആരുമില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം അമ്മ മഴവില്ല് ഷോയെ കുറിച്ചാണ്. മെയ് 5 ന് തിരുവനന്തപുരം കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഷോ സൂപ്പർ ഹിറ്റായിരുന്നു. മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും ഷോയിൽ പങ്കെടുത്തിരുന്നു.
എന്നാൽ ഓൺസ്ക്രീനെക്കാലും രസകരമാണ് ഷോയുടെ ഓഫ് സ്ക്രീൻ കാഴ്ചകളായിരുന്നു. റിഹേഴ്സലിനിടയിൽ ചെറിയ ചെറിയ പണിയുമായി എത്തുന്ന പോളിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നു പറയുന്നതു പോലെ. കൊടുത്ത പണി അതുപോലെ തിരിച്ചു പേളിയ്ക്ക് തിരിച്ചു കിട്ടിയിരിക്കുകയാണ്. അഭിനേതാക്കളെ പ്രണയിച്ചു പറ്റിക്കാനായിരുന്നു പേളിയുടെ ശ്രമം. എന്നാൽ ഇത് ചീറ്റിപ്പോയി. പോളിയ്ക്ക് ഒന്നാന്തരം പണി കൊടുത്തത് ചെമ്പൻ വിനോദും ജോജുവും ചേർന്ന്. പേളി മനസിൽ കണ്ടപ്പോൾ ഇവർ മാനത്തു കണ്ടു എന്നു വേണം പറയാൻ.

താരങ്ങളോടൊപ്പം റൊമാന്റിക് ഡാൻസ് ചെയ്ത് അവരെ വശത്താക്കാനായിരുന്നു പേളിയുടെ പരിപാടി. എന്നാൽ പറ്റിപ്പാണെന്നു മനസിലാക്കിയ താരങ്ങൾ പേളിയ്ക്ക് അതേ നാണയത്തിൽ തിരിച്ചു മറുപണി കൊടുക്കുകയായിരുന്നു.


Click it and Unblock the Notifications











