For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങൾ പ്രണയത്തിലാണെന്ന് കരുതി ആരും അപ്രോച്ച് ചെയ്യുന്നില്ല; സീരിയലിലേക്ക് തിരിച്ചു വരാനുള്ള കാരണം; നിഖിൽ

  |

  ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട സീരിയൽ ആണ് അമ്മയറിയാതെ. വൈകാരിക രം​ഗങ്ങൾ നിറഞ്ഞ സീരിയൽ വളരെ പെട്ടെന്നാണ് ജനശ്രദ്ധ നേടിയത്. അതിന് മുമ്പ് സീരിയലുകളിൽ കണ്ടിട്ടില്ലാത്ത രണ്ട് മുഖങ്ങളായിരുന്നു അമ്മ അറിയാതെയിലെ നായകനും നായികയും.

  ശ്രീതു കൃഷ്ണൻ, നിഖിൽ നായർ എന്നിവരാണ് സീരിയലിലെ പ്രധാന വേഷം ചെയ്യുന്നത്. ഇരുവരുടെയും ഓൺ സ്ക്രീൻ കെമിസ്ട്രിക്ക് ഏറെ ആരാധകരുണ്ട്. സീരിയലിൽ നിന്നും നിഖിൽ നായർ ഇടയ്ക്ക് പിൻവാങ്ങിയെങ്കിലും പിന്നീട് തിരിച്ച് വരികയായിരുന്നു.

  Also Read: 'ഇതുവരെ വിളിച്ചിട്ടില്ല, അവളുടെ കൈയ്യിലിരുപ്പ് വെച്ച് മിക്കവാറും വിളി വരും'; മകൾ അലംകൃതയെ കുറിച്ച് പൃഥ്വിരാജ്!

  ഇപ്പോഴിതാ തങ്ങളുടെ സീരിയൽ വിശേഷവും ആരാധകരിൽ നിന്ന് ലഭിക്കുന്ന സ്നേഹത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് നിഖിലും ശ്രീതു കൃഷ്ണയും. മൈൽസ് സ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം. തങ്ങൾ പ്രണയത്തിലല്ലെന്നും അങ്ങനെയാണ് പലരും ധരിച്ച് വെച്ചിരിക്കുന്നതെന്നും നിഖിലും ശ്രീതുവും പറയുന്നു.

  Nikhil Nair, Sreethu

  'ഇവർ വിവാഹിതാരാണോ, പ്രണയത്തിലാണോ എന്നൊക്കെ ഓൺലൈൻ ചാനലുകളിൽ വരും. ആൾക്കാർ ഇത് കണ്ട് ഞങ്ങൾക്ക് അയക്കും. സീരിയലിലെ പോലെ തന്നെയാണ് ഞങ്ങൾ എന്നാണ് ആളുകൾ കരുതുന്നത്. ഞങ്ങളുടെ കെമിസ്ട്രി അത്രയും ആളുകൾക്ക് ഇഷ്ടം ആയി. ആ കൊച്ചിനെ അങ്ങ് കെട്ടിക്കൂടെ എന്ന് എന്നോട് കുറേ ആളുകൾ ചോദിച്ചിട്ടുണ്ട്'

  'ഈ സംശയം കാരണം ആളുകൾ ഞങ്ങളെ അപ്രോച്ച് ചെയ്യുന്നില്ല. ഞാനും ഇവളും സിം​ഗിൾ ആണ്. കുറേ പെൺകുട്ടികൾ വിചാരിക്കുന്നത് ഞങ്ങൾ ഡേറ്റിം​ഗിൽ ആണെന്നാണ്. ഞങ്ങൾ രണ്ട് പേരും മലയാളികൾ ആണ്. പക്ഷെ ഞാൻ ജനിച്ചതും വളർന്നതും ബാം​ഗ്ലൂരിൽ ആണ്. ഇവൾ ചെന്നെെയിലും,' നിഖിൽ പറഞ്ഞു.

  'സീരിയൽ വിട്ട് പോയതിന് ശേഷം വീണ്ടും തിരിച്ച് വന്നതിനെക്കുറിച്ചും നിഖിൽ സംസാരിച്ചു. ആനയുടെ വലുപ്പം ആനയ്ക്ക് അറിയില്ല എന്നത് പോലെ പുറത്തുള്ള ഫാൻ ബേസ് എനിക്ക് അറിയില്ലായിരുന്നു. സീരിയൽ വിട്ടപ്പോഴാണ് അതിന്റെ പ്രാധാന്യം മനസ്സിലായത്. യുകെയിൽ നിന്നും കാനഡയിൽ നിന്നും മെസേജ് വന്നു'

  Nikhil Nair, Sreethu

  ചില ആളുകൾ നമ്പർ തപ്പിപ്പിടിച്ച് എന്നെ വിളിക്കുമായിരുന്നു. എന്നെ മാറ്റിയപ്പോൾ സീരിയലിനെയും ബാധിച്ചു. ഇപ്പോഴും ആളുകൾ പറയാറുണ്ട്, നിങ്ങൾ പോയപ്പോൾ സീരിയൽ കാണുന്നത് നിർത്തിയിരുന്നു എന്ന്. നിരവധി പേർ തനിക്ക് നിരന്തരം മെസേജുകൾ അയക്കാറുണ്ട്. തന്റെ കഥാപാത്രം മരിച്ചെന്ന തരത്തിൽ സീരിയലിന്റെ പ്രൊമോ വന്നപ്പോൾ നിരവധി പേർ തന്റെ വീട്ടിലേക്ക് വിളിച്ചെന്നും നിഖിൽ പറഞ്ഞു.

  Also Read: ജീവിത പങ്കാളി എന്താണെന്ന് അറിയുന്നത് ആ സമയത്താണ്; നെടുംതൂണ് പോലെ നിന്ന ഭര്‍ത്താവിന് നന്ദി പറഞ്ഞ് മാല പാര്‍വതി

  'എനിക്ക് അയക്കുന്ന മെസേജുകൾ ചിലപ്പോൾ ഞാൻ കാണാറില്ല. അപ്പോൾ അവർ വിചാരിക്കും ഇവൾ ജാ‍‍ഡ ആണെന്ന്. സീരിയൽ കണ്ട് ഇഷ്ടപെട്ട് എനിക്ക് പ്രൊപ്പോസൽ വന്നിരുന്നു. മലയാളത്തിൽ വലിയ ഒരു പാര​ഗ്രാഫ് ആയിരുന്നു. ചേച്ചി എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം ആണ്. ഒരേ ഒരു പ്രശ്നം ഉണ്ട് ഞാൻ നിങ്ങളേക്കാൾ നാല് വയസ് കുറവാണ്. ഇങ്ങനെയും പ്രൊപ്പോസൽ വരും എന്ന് ഞാൻ ആലോചിച്ചു,' ശ്രീതു കൃഷ്ണ വ്യക്തമാക്കി.

  നിരവധി പേരാണ് ഇരുവരുടെയും അഭിമുഖത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ആദ്യമായാണ് രണ്ട് പേരും ഒരുമിച്ച് അഭിമുഖം നൽകുന്നത്. ഏഷ്യാനെറ്റിം​ഗ് റേറ്റിം​ഗിൽ മുൻ പന്തിയിൽ ആണ് അമ്മയറിയാതെ സീരിയൽ.

  Read more about: serial
  English summary
  Ammayariyathe Fame Nikhil Nair And Sreethu Krishna Open Up About Their Fanbase; Says They Are Not In Love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X