പ്രതീഷിനും ദേവയ്ക്കുമൊപ്പം അഭിനയിക്കണം, അമ്മ അറിയാതെയിലെ ആകാശിന്‍റെ മനസ്സിലെ വലിയ ആഗ്രഹമാണ്
അടുത്തിടെ ആരംഭിച്ച സീരിയലായിരുന്നു അമ്മ അറിയാതെ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശ്രീതു കൃഷ്ണന്‍, റീന, കീര്‍ത്തി ഗോപിനാഥ്, ബോബന്‍ ആലമ്മൂടന്‍, നിഖില്‍ നായര്‍, ആനന്ദ് ഭാരതി, പൂര്‍ണിമ ആനന്ദ് തുടങ്ങി വന്‍താരനിരയാണ് പരമ്പരയ്ക്കായി അണിനിരന്നിട്ടുള്ളത്.
മികച്ച പിന്തുണയും സ്വീകാര്യതയും സ്വന്തമാക്കി മുന്നേറുകയാണ് പരമ്പര. അലീനയുടെ പ്രതികാര കഥയിലെ അപ്രതീക്ഷിത ട്വിസ്റ്റിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. തന്നെ ഉപേക്ഷിച്ച അമ്മയോടും കുടുംബത്തോടുമുള്ള പക മനസ്സിലടക്കി പ്രതികാരം ചെയ്യാനായാണ് അലീന എത്തിയത്. അമ്മയ്ക്ക് സംഭവിച്ച ദുരന്തത്തെക്കുറിച്ച് അറിഞ്ഞതോടെ കഥാഗതി മാറുകയായിരുന്നു
അമ്മയെ ആക്രമിച്ചവരോട് പ്രതികാരം ചെയ്യാനുള്ള ശ്രമത്തിലാണ് അലീന. പിന്തുണയുമായി കുടുംബാംഗങ്ങളും ഒപ്പമുണ്ട്. അലീന ടീച്ചറുടെ സുരക്ഷയ്ക്കായി അമ്പാടിയും കൂടെയുണ്ട്. മനസ്സിലെ പ്രണയം പുറത്തറിയിക്കാതെ നടക്കുകയാണ് അലീനയും അമ്പാടിയും. ഇവരുടെ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അലീനയുടെ സുഹൃത്തായ ആകാശിനെ അവതരിപ്പിച്ചത് സല്‍മാനുള്‍ ഫാരിസായിരുന്നു.

Recommended Video
അമ്മയെ ഉപദ്രവിച്ച സിനിമാനടന്റെ മകനാണ് ആകാശ് എന്ന് മനസ്സിലാക്കിയായിരുന്നു ആ കുടുംബവുമായി അലീന അടുത്തത്. വിവാഹം വരെയെത്തിയ ബന്ധം മുടക്കുകയും അച്ഛന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവത്തെക്കുറിച്ച് അമ്മയ്ക്കും മകനും സൂചന നല്‍കുകയും ചെയ്തിരുന്നു അലീന. ആകാശിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയിരിക്കുകയാണ് ഫാരിസ്. ഏഷ്യാനെറ്റിലെ സീരിയലുകളെക്കുറിച്ചുള്ള കമന്റുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു ഫാരിസ് പാടാത്ത പൈങ്കിളിയെക്കുറിച്ചും കുടുംബവിളക്കിനെക്കുറിച്ചും പറഞ്ഞത്. കുടുംബവിളക്കിലെ പ്രധാന താരങ്ങളിലൊരാളായ നൂബിന്‍ ജോണിയായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ഈ സന്തോഷം പങ്കുവെച്ചെത്തിയത്. ഇതിനകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഏഷ്യാനെറ്റിലെ മറ്റ് പരമ്പരകളെക്കുറിച്ച് അധികം അറിയില്ല. എന്നാല്‍ പ്രതീഷിനേയും ദേവയേയും തനിക്ക് അറിയാമെന്നായിരുന്നു ഫാരിസ് പറഞ്ഞത്. പാടാത്ത പൈങ്കിളിയിലെ നായകനായ ദേവയെ അവതരിപ്പിക്കുന്നത് സൂരജാണ്. കുടുംബവിളക്കില്‍ പ്രതീഷെന്ന കഥാപാത്രത്തെയാണ് നൂബിന്‍ അവതരിപ്പിക്കുന്നത്.
കൂട്ടുകാരിയുടെ വിവാഹത്തില്‍ തിളങ്ങി കീര്‍ത്തി സുരേഷ്


Click it and Unblock the Notifications