For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ പയ്യന്റെ പ്രൊപ്പോസൽ അമ്പരപ്പിച്ചു, സൂക്ഷിച്ചിരിക്കണം; ആരാധകനെക്കുറിച്ച് ശ്രീതു കൃഷ്ണൻ

  |

  ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ ആണ് അമ്മയറിയാതെ. അമ്മ, മകൾ ബന്ധത്തിന്റെ കഥ പറയുന്ന സീരിയൽ വളരെ പെട്ടെന്ന് തന്നെ റേറ്റിം​ഗിൽ മുൻപന്തിയിൽ എത്തി. അതുവരെ സീരിയലുകളിൽ കണ്ടിട്ടില്ലാത്ത മുഖങ്ങളായിരുന്നു അമ്മയറിയാതെയിലെ പ്രധാന താരങ്ങൾ.

  അതിനാൽ തന്നെ ഒരു പുതുമ പ്രേക്ഷകർക്ക് നൽകാൻ സീരിയലിന് കഴിഞ്ഞു. നിഖിൽ നായർ, ശ്രീതു കൃഷ്ണ എന്നിവരാണ് സീരിയലിൽ പ്രധാന വേഷം ചെയ്തത്. അലീന പീറ്റർ, അമ്പാടി അർജുനൻ എന്നീ കഥാപാത്രങ്ങളെ ആണ് ഇരുവരും അമ്മയറിയാതെയിൽ അവതരിപ്പിക്കുന്നത്.

  Also Read: 'നീ പൊക്കമുള്ള പെൺകുട്ടിയെ കല്യാണം കഴിക്കണം; നിന്നെ പോലെ ഒരാളെയല്ല; ബഹദൂർക്ക പറഞ്ഞ വാക്കുകൾ മറക്കില്ല'

  രണ്ട് പേരുടെയും ഓൺസ്ക്രീൻ കെമിസ്ട്രിക്ക് വലിയ ജനപ്രീതി ഉണ്ട്. മലയാളികൾ ആണെങ്കിലും ഇരുവരും ജനിച്ചതും വളർന്നതുമെല്ലാം കേരളത്തിന് പുറത്താണ്. നായകനും നായികയ്ക്കും ഒരു പോലെ ആരാധകരെ ലഭിച്ച സീരിയലുമാണ് അമ്മയറിയാതെ.

  സോഷ്യൽ മീഡിയയിൽ ഇവരുടെ ചിത്രങ്ങൾ വൈറലാവാറുണ്ട്. നിരവധി ഫാൻ പേജുകളും ഇവർക്കുണ്ട്. ഇപ്പോഴിതാ തനിക്ക് ഒരു ആരാധകനിൽ നിന്നും വന്ന പ്രണയാഭ്യർത്ഥനയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശ്രീതു കൃഷ്ണ. മൈൽസ് സ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

  Also Read: '2022 നൽകിയ ഏറ്റവും നല്ല സമ്മാനം...'; ​ഗോപി സുന്ദറിന്റെ ഫോട്ടോ പങ്കുവെച്ച് അമൃത സുരേഷ്, ഫോട്ടോ വൈറൽ!

  'സീരിയൽ കണ്ട് എനിക്ക് ഒരു പ്രൊപ്പോസൽ വന്നിരുന്നു. മലയാളത്തിൽ വലിയൊരു പാര​ഗ്രാഫ് അയച്ചു. ചേച്ചി എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്. സീരിയലേ കാണാറില്ലായിരുന്നു. ഇപ്പോൾ കാണും. അത്ര ഇഷ്ടമാണ്, കല്യാണം കഴിക്കണം എന്നൊക്കെ. ഒരു കവിത പോലെ എഴുതി'

  'പക്ഷെ ഒരേ ഒരു പ്രശ്നം ഉണ്ട് ഞാൻ നിങ്ങളേക്കാൾ നാല് വയസ് ഇളയ ആളാണെന്ന് അവസാനം എഴുതി. അപ്പോൾ ഞാൻ ആലോചിച്ചു, ഇങ്ങനെയും പ്രൊപ്പോസൽ വരുമല്ലോ എന്ന്. അതും ചെറിയ ചെക്കനാണ്, അപ്പോൾ നമ്മൾ സൂക്ഷിച്ചിരിക്കണം,' ശ്രീതു കൃഷ്ണ പറഞ്ഞു.

  തനിക്ക് സോഷ്യൽ മീഡിയയിൽ നിരവധി മെസേജുകൾ വരുന്നുണ്ട്. എന്നാൽ പലപ്പോഴും മറുപടി കൊടുക്കാൻ പറ്റാറില്ല. അതിൽ ക്ഷമിക്കണമെന്നും ശ്രീതു കൃഷ്ണ പറഞ്ഞു. ചെന്നെെയിലാണ് ശ്രീതു താമസിക്കുന്നത്.

  തന്റെയും നിഖിലിന്റെയും ഓൺസ്ക്രീൻ കെമിസ്ട്രി ആളുകൾക്ക് ഇഷ്ടമായെന്നും യഥാർത്ഥ ജീവിതത്തിലെ പോലെയാണ് ആളുകൾ സീരിയലിനെക്കുറിച്ച് സംസാരിക്കുന്നതെന്നും ശ്രീതു പറഞ്ഞു. നീ അമ്പാടി മനസ്സിലാക്കുന്നില്ലല്ലോ എന്ന് നിരവധി അമ്മമാർ വന്ന് ചോദിക്കാറുണ്ടെന്നും നടി പറഞ്ഞു. താനും നിഖിലും പ്രണയത്തിലല്ലെന്നും സീരിയൽ കണ്ട് പലരും അങ്ങനെ കരുതുന്നുണ്ടെന്നും ശ്രീതു കൃഷ്ണ വ്യക്തമാക്കി.

  അഭിമുഖത്തിൽ നിഖിൽ നായറും പങ്കെടുത്തിരുന്നു. തനിക്ക് ലഭിക്കുന്ന ആരാധക പിന്തുണയെക്കുറിച്ച് നിഖിലും സംസാരിച്ചു. നിരവധി പേർ തനിക്ക് മെസേജുകൾ അയക്കാറുണ്ടെന്നും സീരിയലിലെ കഥാപാത്രത്തെ ജനങ്ങൾ വളരെയധികം ഇഷ്ടപ്പെട്ടെന്നും നിഖിൽ നായർ പറഞ്ഞു. സീരിയലിൽ അമ്പാടി എന്ന കഥാപാത്രം മരിക്കുന്ന പ്രൊമോ കാണിച്ചപ്പോൾ ഒരുപാട് പേർ വിഷമിച്ചു.

  നിരവധി പേർ ഇതിന്റെ പേരിൽ വിളിച്ചെന്നും നിഖിൽ നായർ പറഞ്ഞു. ബാം​ഗ്ലൂരിലാണ് നിഖിൽ താമസിക്കുന്നത്. പഠിച്ചതും വളർന്നതുമെല്ലാം അവിടെ ആയതിനാലാണ് തന്റെ മലയാളത്തിന് ഒഴുക്കില്ലാത്തതെന്നും നിഖിൽ പറഞ്ഞു.

  അമ്മയറിയാതെയിൽ നിന്ന് പിൻമാറിയ ശേഷം വീണ്ടും വന്നതിനെക്കുറിച്ചും നിഖിൽ സംസാരിച്ചു. അത്രയും ജനപ്രീതി തനിക്കുള്ള കാര്യം അറിയില്ലായിരുന്നു. പിന്നീടാണ് അ് തിരിച്ചറിഞ്ഞതെന്നും നടൻ വ്യക്തമാക്കി.

  Read more about: television
  English summary
  Ammayariyathe Fame Sreethu Krishnan Open Up About A Memorable Proposal She Got From A Young Fan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X