റിയൽ ലൈഫിലും പ്രണയത്തിലാണോ, ആ സംശയം തീർത്ത് അമ്മയറിയാതെ സീരിയലിലെ നിഖിലും ശ്രീതുവും...
മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് നിഖിലും ശ്രീതുവും. താരങ്ങളുടെ യഥാർഥ പേരിനെക്കാളും സീരിയലിലെ പേരായ അമ്പാടിയെന്നും അലീനയെന്നുമാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന അമ്മയാറിയാതെ പരമ്പരയിലൂടെയാണ് അന്യഭാഷ താരങ്ങളായ ഇവർ മലയളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് ഇവർ മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട മാഷും ടീച്ചറുമാണ്.
സീരിയലിലെ പ്രണയ ജോഡികൾ റിയൽ ലൈഫിൽ അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ ലൊക്കേഷൻ വീഡിയോയും റീൽസുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സീരിയലിലെ പ്രണയജോഡികൾ റിയൽ ലൈഫിലും പ്രണയത്തിലാണോ എന്നുള്ള സംശയം ആരാധകർക്കിടയിൽ ഉണ്ട്. ഇപ്പോഴിത ആ സംശയം മാറ്റിയിരിക്കുകയാണ് താരങ്ങൾ. ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രണയ വാർത്തയെ കുറിച്ച് താരങ്ങൾ പ്രതികരിച്ചിരിക്കുന്നത്. കൂടാതെ തങ്ങളുടെ വിശേഷങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.

അന്യഭാഷ താരങ്ങളായ നിഖിലിന്റേയും ശ്രീതുവിന്റേയും ആദ്യത്തെ മലയാളം പരമ്പരയാണ് അമ്മയറിയാതെ. തമിഴ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ ആറ് ഭാഷ സംസാരിക്കുന്ന നിഖില്‍ ഇംഗ്ലീഷ് ഒഴികെ മറ്റ് എല്ലാ ഭാഷകളിലും സീരിയല്‍ ചെയ്തിട്ടുണ്ട്. തമിഴ് പരമ്പരയിലൂടെയാണ് ശ്രീതു അഭിനയ രംഗത്ത് എത്തിയത്. വളരെ ചെറിയ പ്രായത്തിലായിരുന്നു നടിയുടേയും അരങ്ങേറ്റം. 7ാം ക്ലാസിൽ പഠിക്കുമ്പോൾ വിജയ് ടിവിയിലൂടെയാണ് അഭിനയ ജീവിതം തുടങ്ങുന്നത് മലയാളത്തിൽ അമ്മ അറിയാതെയാണ് ഫസ്റ്റെന്നും ശ്രീതു പറയുന്നു

തമിഴ് സീരിയലിൽ അഭിനയിക്കുമ്പോഴാണ് അമ്മയറിയാതെയിൽ അവസരം ലഭിക്കുന്നതെന്നും ശ്രീതു പറയുന്നു. അമ്പടി എന്ന പേര് സൂപ്പറാണെന്നാണ് നിഖിൽ പറയുന്നത്. എയർപോർട്ടിൽ നിന്നൊക്കെ പുറത്ത് വരുമ്പോൾ അമ്പാടി വരുന്നുവെന്നാണ് എല്ലാവരും പറയുന്നതെന്നും താരം വ്യക്തമാക്കി. ആദ്യം പേര് ഇത്തിരി പ്രശ്നം ഉണ്ടാക്കി എങ്കിലും ഇപ്പോൾ ഹാപ്പിയാണെന്നും കൂട്ടിച്ചേർത്തു. വിവാഹിതയല്ലെന്നും ശ്രീതു അഭിമുഖത്തിൽ പറയുന്നു.

നിഖിലും സിംഗിളും, റെഡി ടു മിംഗിളും ആണെന്നും താരം തമാശ രൂപേണേ പറയുന്നു. എന്നാല്‍ തനിയ്ക്ക് പ്രണയിക്കാന്‍ സമയമില്ല എന്നാണ് നടന്റെ പ്രതികരണം. കോളേജ് കാലത്തൊക്കെ പല പ്രണയ അഭ്യര്‍ത്ഥനകളും വന്നെങ്കിലും, പെണ്‍കുട്ടികളുടെ മുഖത്ത് നോക്കി സംസാരിക്കാന്‍ നാണം ആയതിനാല്‍ എല്ലാം വേണ്ട എന്ന് വയ്ക്കുകയായിരുന്നുവത്രെ. കല്യാണത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല എന്നും നിഖില്‍ പറഞ്ഞു. ഇരുവരും തമ്മിലുള്ള റിലേഷനെ കുറിച്ചും ആനന്ദ് ചോദിക്കുന്നുണ്ട്. ഞങ്ങള്‍ കട്ട ശത്രുക്കളാണെന്നായിരുന്നു ശ്രീതുവിന്റെ പ്രതികരണം. ഓണ്‍ സ്‌ക്രീനില്‍ ഞങ്ങള്‍ ബെസ്റ്റ് പെയര്‍ ആണ്. എന്നാല്‍ യാഥാര്‍ഥ്യം ഞങ്ങള്‍ക്കല്ലേ അറിയൂ. എപ്പോഴും ഞങ്ങള്‍ രണ്ട് പേരും നല്ല വഴക്കാണെന്ന് താരജോഡികള്‍ പറയുന്നു.
Recommended Video

പ്രണയ ഗോസിപ്പുകളെ കുറിച്ചും ഇരുവരും പറയുന്നുണ്ട്. ഇത്തരത്തിലുള്ള വാർത്തകളോട് പ്രതികരിക്കാറില്ലെന്നായിരുന്നു താരങ്ങളുടെ പ്രതികരണം. താരങ്ങളുടെ വാക്കുകൾ ഇങ്ങനെ... ''പലപ്പോഴും ഞങ്ങള്‍ ഒരുമിച്ചാണ് യാത്ര ചെയ്യുന്നത്. ഭക്ഷണം കഴിക്കാന്‍ പോകുന്നതും റീല്‍സ് ചെയ്യുന്നതും എല്ലാം ഒരുമിച്ചാണ്. ലൊക്കേഷനിലേക്ക് പോകുന്നതും മറ്റുമായി ഒരുപാട് യാത്രകള്‍ ചെയ്യാറുണ്ട്. അത് കാരണം ശ്രീതുവും - നിഖിലും പ്രണയത്തിലാണ് എന്ന ഗോസിപ്പും കേട്ടിട്ടുണ്ട്. പക്ഷെ അതിനോട് പ്രതികരിക്കാന്‍ പോകാറില്ല. പ്രതികരിച്ചാലല്ലേ പ്രശ്‌നമുള്ളൂ എന്നാണ് ശ്രീതുവിന്റെ മറുപടി.


Click it and Unblock the Notifications











