സീരിയലുകള്‍ തമ്മിലുള്ള പോരാട്ടം തുടരുന്നു; റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് കുടുംബവിളക്ക്, സ്വാന്തനം പിന്നിലുണ്ട്

റേറ്റിങ്ങിന്റെ കാര്യത്തില്‍ സീരിയലുകള്‍ തമ്മില്‍ വലിയ മത്സരമാണ് നടക്കുന്നത്. ചില ആഴ്ചകളില്‍ സ്ഥിരമായി ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നവര്‍ പെട്ടെന്നാണ് ലിസ്റ്റില്‍ നിന്നും പുറത്താവുന്നത്. ലോക്ഡൗണ്‍ നാളുകളില്‍ സിനിമാ ചിത്രീകരണം നിര്‍ത്തി വെച്ചിരുന്നത് കൊണ്ട് സീരിയലുകള്‍ക്ക് വലിയ ജനപ്രീതി ലഭിച്ചിരുന്നു. ഇത് റേറ്റിങ്ങിലും പ്രതിഫലിച്ചിരിക്കുകയാണ്.

രാജകുമാരിയെ പോലെ സുന്ദരിയായി ശ്രുതി ഹാസൻ, താരപുത്രിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

ഏറെ കാലമായി കുടുംബവിളക്ക് പരമ്പരയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. എന്നാല്‍ ടിആര്‍പി ലിസ്റ്റില്‍ രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ശക്തമായ കഥയുമായി തിരിച്ച് വരവ് നടത്തിയതോടെ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചിരിക്കുകയാണ്. അതേ സമയം കഴിഞ്ഞ ആഴ്ചകളില്‍ ഒന്നാമതുണ്ടായിരുന്ന സീരിയല്‍ മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെട്ടിരിക്കുകയാണ്.

 റേറ്റിങ്ങില്‍ കുടുംബവിളക്ക് ഒന്നാമത്

ടിആര്‍പി റിപ്പോര്‍ട്ടുകളില്‍ രണ്ടാം സ്ഥാനത്ത് നിന്നിരുന്നത് കുടുംബവിളക്ക് ഇപ്പോള്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളില്‍ കഥയില്‍ വരുത്തിയ മാറ്റമാണ് സീരിയലിന്റെ റേറ്റിങ്ങില്‍ കുതിച്ച് ചാട്ടമായി മാറിയത്. സുമിത്രയുടെ വിജയങ്ങളും വേദികയുടെ പരാജയവും തുടര്‍ന്ന് കൊണ്ടേ ഇരിക്കുകയാണ്. അനിരുദ്ധിന്റെയും അനന്യ്യുടെയും വിവാഹ വാര്‍ഷികം വലിയ ആഘോഷമായിരുന്നു. ഇതിനിടയില്‍ പുതിയ വില്ലത്തി കൂടി എത്തുകയും മറ്റൊരു പ്രണയത്തിനും വിവാഹത്തിനൊക്കെ കളമൊരുങ്ങുന്നതും കൂടി ആയതോടെ കുടുംബവിളക്കിന് പ്രേക്ഷക പ്രശംസ വര്‍ദ്ധിച്ചു.

 റേറ്റിങ്ങില്‍ കുടുംബവിളക്ക് ഒന്നാമത്

സ്വാന്തനം സീരിയലിന്റെ ചിത്രീകരണം ലോക്ഡൗണില്‍ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. സെറ്റില്‍ ചിലര്‍ക്ക് കൊവിഡ് വന്നതായിട്ടും റിപ്പോര്‍ട്ടുകള്‍ വന്നു. ആഴ്ചകള്‍ക്ക് ശേഷം കഴിഞ്ഞ ആഴ്ച മുതല്‍ സ്വാന്തനം വീണ്ടും സംപ്രേക്ഷണം ആരംഭിച്ചു. ദേവിയുടെയും ബാലന്റെയും വിവാഹ വാര്‍ഷികം കേമമായി ആഘോഷിച്ചാണ് ഇത്തവണ സ്വാന്തനം കുടുംബം ടിആര്‍പി റിപ്പോര്‍ട്ടില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. ശിവന്റെ ജന്മദിനാഘോഷങ്ങളാണ് ഇനി കുടുംബത്തില്‍ നടക്കാന്‍ പോവുന്നതും.

 റേറ്റിങ്ങില്‍ കുടുംബവിളക്ക് ഒന്നാമത്

അതേ സമയം ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന അമ്മയറിയാതെ എന്ന സീരിയല്‍ മൂന്നാമത്തെ നിലയിലേക്കാണ് എത്തിയിരിക്കുകയാണ്. സ്വാന്തനത്തിന്റെ വരവോട് കൂടിയാണ് അമ്മയറിയാതെ മൂന്നാമത് എത്തിയത്. പരമ്പരയില്‍ അപര്‍ണയും വിനീതും തമ്മിലുള്ള വിവാഹം നടന്നതൊക്കെ ശ്രദ്ധേയമായിരുന്നു. ആ കഥ വീണ്ടും തുടര്‍ന്ന് പോവുകയാണ്.

Recommended Video

വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam
 റേറ്റിങ്ങില്‍ കുടുംബവിളക്ക് ഒന്നാമത്

മൗനരാഗം, പാടാത്ത പൈങ്കിളി എന്നീ സീരിയലുകളാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയിരിക്കുന്നത്. പുതിയതായി ആരംഭിച്ച സസ്‌നേഹം ആണ് നാലാമത് ഉണ്ടായിരുന്നത്. നടി രേഖ രതീഷ് കേന്ദ്രകഥാപാത്രമായിട്ടെത്തുന്ന സീരിയല്‍ അറുപത് വയസുള്ള സ്ത്രീയും അവരുടെ ബാല്യകാല സുഹൃത്തുമായിട്ടുള്ള സൗഹൃദവും ഇഷ്ടവുമൊക്കെയാണ് കാണിക്കുന്നത്. മകന്റെയും മരുമകളുടെയും അവഗണനയൊക്കെ കുടുംബ പ്രേക്ഷകരെ കൂടി സങ്കടത്തിലാക്കിയിരുന്നു. എന്നാല്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ പെടാതെ പരമ്പര താഴേക്ക് പോയിരിക്കുകയാണ്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X