നിന്ന നില്‍പ്പില്‍ ഉറങ്ങിപ്പോകുന്ന അപൂര്‍വ്വ രോഗവുമായി അമ്മായി! പ്രതിവിധിയുമായി മുകേഷും പിഷാരടിയും!

By Midhun

Recommended Video

ബഡായി ബംഗ്ലാവില്‍ അപൂര്‍വ്വ രോഗവുമായി അമ്മായി | filmibeat Malayalam

മറ്റു ചാനല്‍ പരിപാടികളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന അവതരണ രീതിയുമായിട്ടായിരുന്നു ബഡായി ബംഗ്ലാവ് തുടങ്ങിയിരുന്നത്. എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരുക്കിയതിനാലാണ് പരിപാടി ഇത്രത്തോളം ജനകീയമായിരുന്നത്. അഞ്ച് വര്‍ഷത്തോളമായിരുന്നു ബഡായി ബംഗ്ലാവ് എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. ബഡായി ബംഗ്ലാവിന്റെ ഓരോ എപ്പിസോഡുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു എല്ലാവരും നല്‍കിയിരുന്നത്.

മുകേഷിനും പിഷാരടിക്കും പുറമെ ബഡായി ബംഗ്ലാവിലെ മറ്റു അംഗങ്ങളെയും പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. ബഡായി ബംഗ്ലാവില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരാളാണ് അമ്മായി. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന തരത്തിലുളള തമാശകളുമായി അമ്മായി എപ്പോഴും ഷോയില്‍ എത്താറുണ്ട്. എന്നാല്‍ കഴിഞ്ഞൊരു എപ്പിസോഡില്‍ അമ്മായിക്ക് അപ്രതീക്ഷിതമായൊരു അപൂര്‍വ്വരോഗം പിടിപ്പെട്ടിരുന്നു. നിന്ന നില്‍പ്പില്‍ ഉറങ്ങിപ്പോകുന്ന ഒരു രോഗമാണ് അമ്മായിക്ക് പിടിപ്പെട്ടത്.

ബഡായി ബംഗ്ലാവിലെ അമ്മായി

ബഡായി ബംഗ്ലാവിലെ അമ്മായി

ബഡായി ബംഗ്ലാവിന്റെ മിക്ക എപ്പിസോഡുകളിലും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളുമായി അമ്മായി എത്താറുണ്ട്. പ്രസീതാ മേനോനാണ് ബഡായി ബംഗ്ലാവിലെ അമ്മായിയായി എത്താറുളളത്. രമേഷ് പിഷാരടിക്കും മുകേഷിനു പുറമെ പ്രസീതയും ബഡായി ബംഗ്ലാവിന്റെ മിക്ക എപ്പിസോഡുകളിലും തിളങ്ങാറുണ്ട്. ആര്യയ്‌ക്കൊപ്പം ബംഗ്ലാവിലെ സ്ത്രീ സാന്നിദ്ധ്യം കുടിയാണ് അമ്മായി. അമ്മാവന്‍ തന്നെ വിട്ടുപോയ കഥയും ഇപ്പോഴത്തെ കാര്യങ്ങളുമൊക്കെയായി മിക്ക എപ്പിസോഡുകളിലും അമ്മായി എത്താറുണ്ട്. മറ്റു അംഗങ്ങളുടെ കൗണ്ടറുകള്‍ക്ക് മുന്നില്‍ കട്ടയ്ക്ക് പിടിച്ചുനില്‍ക്കാന്‍ അമ്മായിക്ക് കഴിയാറുണ്ട്.

അമ്മായിക്ക് അപൂര്‍വ്വ രോഗം

അമ്മായിക്ക് അപൂര്‍വ്വ രോഗം

ബഡായി ബംഗ്ലാവിന്റെ കഴിഞ്ഞ എപ്പിസോഡിലായിരുന്നു അപൂര്‍വ്വരോഗം പിടിപെട്ട നിലയില്‍ അമ്മായിയെ കണ്ടത്. എപ്പോഴും ബംഗ്ലാവില്‍ തമാശകളുമായി എത്താറുളള അമ്മായിയെ പെട്ടെന്ന് ഈ അവസ്ഥയില്‍ കണ്ടപ്പോള്‍ എല്ലാവരും ഞെട്ടിയിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു അമ്മായിക്ക് ഈ അപൂര്‍വ്വരോഗം പിടിപ്പെട്ടത്. നിന്ന നില്‍പ്പില്‍ ഉറങ്ങിപ്പോകുന്ന രോഗമായിരുന്നു അമ്മായിക്ക് പിടിപ്പെട്ടത്.

അമ്മായിയോട് ദേഷ്യപ്പെട്ട് പിഷാരടി

അമ്മായിയോട് ദേഷ്യപ്പെട്ട് പിഷാരടി

അമ്മായിയുടെ കൂര്‍ക്കം വലി കേട്ട് ബഡായി ബംഗ്ലാവില്‍ രമേശ് പിഷാരടി ദേശ്യപ്പെട്ടിരുന്നു. ബംഗ്ലാവില്‍ സെലിബ്രിറ്റി ഗസ്റ്റ് എത്തിയ സമയത്തായിരുന്നു അമ്മായിയുടെ കൂര്‍ക്കംവലി എല്ലാവരെയും അസ്വസ്ഥരാക്കിയിരുന്നത്. ആരാണ് അവിടെ നിന്ന് കൂര്‍ക്കം വലിക്കുന്നതെന്ന് പിഷാരടി ദേഷ്യപ്പെട്ട് ചോദിച്ച സമയത്തായിരുന്നു ബംഗ്ലാവിനുളളിലേക്ക് അമ്മായി കടന്നുവന്നത്.

ദേവനു മുന്നില്‍ സങ്കടം പറഞ്ഞ അമ്മായി

ദേവനു മുന്നില്‍ സങ്കടം പറഞ്ഞ അമ്മായി

ബഡായി ബംഗ്ലാവിന്റെ ഈ എപ്പിസോഡില്‍ അതിഥിയായി എത്തിയിരുന്നത് നടന്‍ ദേവനായിരുന്നു. ദേവനെ സ്വീകരിച്ച പിഷാരടി അദ്ദേഹവുമായി സംസാരിക്കുന്ന സമയത്താണ് അമ്മായി കടന്നുവന്നത്. കൂര്‍ക്കംവലി എന്തുക്കൊണ്ടാണെന്ന പിഷാരടിയുടെ ചോദ്യത്തിലായിരുന്നു തനിക്ക് അപൂര്‍വ്വരോഗം പിടിപ്പെട്ട കാര്യം അമ്മായി പറഞ്ഞത്. നിന്ന നില്‍പ്പില്‍ ഉറങ്ങിപ്പോകുനെന്നും കൂര്‍ക്കം വലിയും ഇപ്പോള്‍ കൂടുതലാണെന്നും അമ്മായി പറയുന്നു.

പാരമ്പര്യമായി കിട്ടിയ രോഗം

പാരമ്പര്യമായി കിട്ടിയ രോഗം

അമ്മായി പറയുന്നത് കേട്ട് ഡോക്ടറെ കാണിച്ചുകൂടെയെന്ന് ദേവന്‍ ചോദിച്ചിരുന്നു. എന്നാല്‍ കൂര്‍ക്കംവലി തനിക്ക് പാരമ്പര്യമായി കിട്ടിയതാണെന്നാണ് അമ്മായി പറയുന്നത്. തന്റെ അമ്മാവന്റെ കൂര്‍ക്കംവലി കാരണം അമ്മായി ഇട്ടിട്ടുപോയെന്നും അതേ പോലെ തന്റെ കെട്ടിയോനും ഇതേപോലെ ഇട്ടിട്ടു പോയെന്നും അമ്മായി പറയുന്നു.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X