മോശമായ രീതിയില്‍ പോയിട്ടല്ല ഞാനെന്റെ കുടുംബം നോക്കുന്നത്! ആ നടി എന്നെ പറ്റി പറഞ്ഞ് നടക്കുന്നത് അതാണ്; അമൃത
സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അമൃത നായര്‍. കുടുംബവിളക്കിലൂടെ ആയിരുന്നു അമൃത ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സീരിയലുകളില്‍ മാറിമാറി അഭിനയിച്ചിരുന്ന നടി ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദം എന്ന സീരിയലിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.
അമൃതയെ പോലെ നടിയുടെ അമ്മ അമ്പിളിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇടയ്ക്ക് നടിയുടെ യൂട്യൂബ് ചാനലിലൂടെ അമ്മയും സംസാരിക്കാറുണ്ട്. ഏറ്റവും പുതിയതായി ക്യൂ ആന്‍ഡ് എ സെക്ഷനിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃതയും അമ്മയും. മാത്രമല്ല സുഹൃത്തായ ഒരു നടി തന്നെ കുറിച്ച് മോശമായി പറഞ്ഞ നടക്കുന്നതിനെ പറ്റിയും അമൃത വെളിപ്പെടുത്തിയിരിക്കുകയാണ്.

സാധാരണ വരുന്ന പോലെ എന്റെ കല്യാണത്തെ കുറിച്ചാണ് കൂടുതല്‍ ചോദ്യങ്ങളും വന്നിരിക്കുന്നത്. കമ്മിറ്റഡ് ആണോ എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്. അതിനെപ്പറ്റി ഒന്നും പറയാന്‍ സമയമായിട്ടില്ല. പക്ഷേ ഞാന്‍ കമ്മിറ്റഡ് ആണെന്നും കല്യാണം ഉടനെയൊന്നും ഉണ്ടാവില്ലെന്നും അമൃത പറയുന്നു.
മകളുടെ മറുപടി കേട്ടതോടെ ഇത് ഞാന്‍ അറിഞ്ഞില്ലല്ലോ എന്ന് അമ്മ ചോദിക്കുന്നു. ഞാന്‍ കമ്മിറ്റഡ് ആവുന്നതിന് അമ്മയോട് ചോദിക്കണമോ എന്നായിരുന്നു നടിയുടെ മറുചോദ്യം. അത് അറിഞ്ഞാലല്ലേ എനിക്കും കമ്മിറ്റഡ് ആയിരിക്കാന്‍ പറ്റുകയുള്ളൂ എന്നായിരുന്നു അമ്മയുടെ മറുപടി. മാത്രമല്ല എന്റെ മകള്‍ ഇതുവരെ കമ്മിറ്റഡ് അല്ലെന്നും ഒരു ആലോചന വന്നാല്‍ നോക്കുമെന്നും അമ്മ പറഞ്ഞു. പക്ഷേ അമ്മയ്ക്ക് ആലോചനകള്‍ നടക്കുന്നുണ്ട്. അയര്‍ലണ്ടില്‍ നിന്ന് വരെ ഒരു ആലോചന വന്നിരുന്നു. ആ അങ്കിളിന് 60 വയസ്സ് പ്രായമുണ്ട്. പക്ഷേ ഞങ്ങള്‍ അത് ക്യാന്‍സല്‍ ചെയ്തു എന്നാണ് നടി പറഞ്ഞത്.
അമ്മ ഞങ്ങള്‍ക്ക് ഒരു സ്വാതന്ത്ര്യവും തരുന്നില്ല. എവിടെയും പോകാന്‍ അനുവദിക്കുന്നില്ല എന്നൊക്കെ അമൃത തമാശയായി പറഞ്ഞപ്പോള്‍ അതുകൊണ്ടാണ് പേരുദോഷം ഒന്നുമില്ലാതെ മക്കള്‍ ജീവിക്കുന്നതെന്ന് അമ്പിളി പറയുന്നു. അങ്ങനെ മോശമായി നടന്നാല്‍ മാത്രമല്ല പേര് ദോഷം ഉണ്ടാവുന്നത്. റോഡിലൂടെ വെറുതെ നടന്നാല്‍ പോലും അത് ഉണ്ടാവും. എന്റെ കൂടെ ഇരിക്കുന്ന സുഹൃത്തുക്കള്‍ പോലും എന്നെ പറ്റി മോശമായി സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ അവരെ ഭയങ്കരമായി വിശ്വസിച്ചിരുന്നു. നിങ്ങള്‍ക്കെല്ലാം അറിയുന്ന വ്യക്തിയാണ്.

ഞാന്‍ അവരെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുകയും സംസാരിക്കുകയുമൊക്കെ ചെയ്യാറുണ്ട്. പക്ഷേ കഴിഞ്ഞ കുറച്ചു നാളുകളായി ഈ സുഹൃത്ത് എന്നെപ്പറ്റി മോശമായി പറഞ്ഞ് നടക്കുകയാണെന്നും എന്നിട്ട് നിന്റെ തോളില്‍ കൈയ്യിട്ട് നടക്കുകയാണല്ലോ എന്നും പലരും എന്നോട് പറഞ്ഞു. മുന്‍പ് ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തപ്പോള്‍ ചെറിയൊരു പിണക്കം ഉണ്ടായിട്ടുണ്ടായിരുന്നു. അതൊക്കെ മറന്നു മുന്നോട്ടു പോയി. പക്ഷേ വീണ്ടും ഈ പുള്ളിക്കാരിയുടെ പേര് തന്നെയാണ് എല്ലാവരും പറയുന്നത്.
ഞാന്‍ അവരെപ്പറ്റി എവിടെയും പറയാറില്ല. അടുത്തിടെ എന്റെ ഒരു പ്രോജക്ട് കയ്യില്‍ നിന്ന് പോയി. അതില്‍ എനിക്ക് വലിയ വിഷമമുണ്ട്. എന്തിനാണ് എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്. ഞാനാണ് എന്റെ കുടുംബം നോക്കുന്നത്. എനിക്ക് വലിയ സുഹൃത്തുക്കള്‍ ഒന്നുമില്ല ഉണ്ടെങ്കില്‍ തന്നെ ലൊക്കേഷനില്‍ കാണുമ്പോഴുള്ള ഹായ് ബൈ മാത്രമേയുള്ളൂ. എപ്പോഴും ഫാമിലിയുമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. മോശമായി ഒരു രീതിയിലും പോവുന്ന ആളല്ലെന്നും അമൃത പറയുന്നു.
ഇതിനൊപ്പം അമൃതയുടെ സാലറി എത്രയാണെന്ന് ചോദ്യവും ഉണ്ടായിരുന്നു. എനിക്കത് വെളിപ്പെടുത്താന്‍ സാധിക്കില്ല. അതിനര്‍ത്ഥം പതിനായിരങ്ങളോ ലക്ഷങ്ങളോ ഉണ്ടെന്നല്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











