സീരിയല്‍ മേഖലയില്‍ നിന്നുള്ള ആളല്ല! ഈ വര്‍ഷമുണ്ടാവും! വിവാഹത്തെക്കുറിച്ച് അമൃത നായര്‍!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് അമൃത നായര്‍. വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് ഇതുവരെയായി അമൃത അവതരിപ്പിച്ചത്. ടോം ആന്‍ഡ് ജെസിയില്‍ ജെസിയായി അഭിനയിച്ച് വരികയാണ് താരം ഇപ്പോള്‍. യൂട്യൂബ് ചാനലിലൂടെയായി ജീവിത വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. അമൃതയുടെ അമ്മയും അഭിനയ മേഖലയില്‍ സജീവമാണ്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി വീട് എന്ന ആഗ്രഹം സഫലമാക്കിയിരുന്നു ഇവര്‍.
ഇതുവരെയുള്ള സമ്പാദ്യം കൂട്ടിവെച്ചാണ് വീട് പണി തീര്‍ത്തത്. 35 ലക്ഷമായിരുന്നു ബഡ്ജറ്റിട്ടതെങ്കിലും എല്ലാം തീര്‍ന്നുവന്നപ്പോള്‍ അതിലും കൂടിയിരുന്നു. ഗൃഹപ്രവേശന ചടങ്ങില്‍ പ്രിയപ്പെട്ടവരെല്ലാം പങ്കെടുത്തിരുന്നു. അതുകഴിഞ്ഞായിരുന്നു അമൃത കൂട്ടുകാരികളോടൊപ്പമായി തായ്‌ലന്‍ഡിലേക്ക് പോയത്. ജീവിതത്തില്‍ ആദ്യമായി ഫ്‌ളൈറ്റില്‍ കയറിയതും, ഇന്റര്‍നാഷണല്‍ ട്രിപ്പിലെ വിശേഷങ്ങളുമെല്ലാം വ്‌ളോഗിലൂടെ കാണിച്ചിരുന്നു.

ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് പറഞ്ഞുള്ള അമൃതയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൂട്ടുകാരി ജോഷിനയുടെ വിവാഹത്തിനെത്തിയപ്പോഴായിരുന്നു അമൃത തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. കൂട്ടുകാരി ആഗ്രഹിച്ച പോലെ എല്ലാം നടക്കുന്നതില്‍ സന്തോഷം. അഫയറുണ്ടെന്ന് അവള്‍ പറഞ്ഞപ്പോള്‍ മാര്‍ച്ച് 15ന് എന്‍ഗേജ്‌മെന്റെന്ന് ഞാന്‍ വെറുതെ പറഞ്ഞു. അത് അതുപോലെ നടന്നു. കൃത്യം ഒരു വര്‍ഷത്തില്‍ കല്യാണവും. നീ എന്താണ് കല്യാണം കഴിക്കാത്തതെന്നൊക്കെ അവള്‍ ചോദിക്കാറുണ്ട്. സീരിയല്‍ മേഖലയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ആളെയാണ് താന്‍ വിവാഹം ചെയ്യാന്‍ പോവുന്നതെന്ന് അമൃത പറഞ്ഞിരുന്നു. സിനിമയുമായൊന്നും ബന്ധമില്ല. സീരിയല്‍ മേഖലയില്‍ നിന്നുള്ള ആളാണെന്നൊക്കെ പറയുന്നത് വെറുതെയാണ്.
പുതിയ വീട്ടില്‍ അങ്ങനെയധികം സമയം ചെലവഴിക്കാന്‍ പറ്റിയിട്ടില്ല. ആദ്യ ദിവസം നല്ല ടെന്‍ഷനായിരുന്നു. ഗൃഹപ്രവേശന ചടങ്ങിലേക്ക് വിളിച്ചവരെയെല്ലാം നന്നായി ട്രീറ്റ് ചെയ്യാന്‍ പറ്റിയോ, എല്ലാവര്‍ക്കും എല്ലാം ഇഷ്ടമായോ എന്നൊക്കെയായിരുന്നു ടെന്‍ഷന്‍. ഈ വര്‍ഷം കല്യാണം വേണമെന്നൊക്കെയാണ് കരുതുന്നതെന്നും അമൃത പറഞ്ഞിരുന്നു. ഇപ്പോള്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള സൂചന നേരത്തെ താരം നല്‍കിയിരുന്നു. അവളുടെ പെരുമാറ്റത്തിലൊക്കെ മൊത്തത്തിലൊരു മാറ്റമുണ്ടായിരുന്നു. അങ്ങനെയാണ് അത് മനസിലാക്കിയതെന്നായിരുന്നു അമ്മ പറഞ്ഞത്. മകളെ ഓര്‍ത്ത് എന്നും അഭിമാനമാണ് തോന്നാറുള്ളത്. ശാസിക്കേണ്ട കാര്യങ്ങളില്‍ അത് ചെയ്യാറുണ്ടെന്നും അവര്‍ തുറന്നുപറഞ്ഞിരുന്നു.
സെയില്‍സ് ഗേളായി ജോലി ചെയ്തിരുന്നു നേരത്തെ. ആ സമയത്തായിരുന്നു അഭിനയ മേഖലയോട് താല്‍പര്യം തോന്നിയത്. അവസരം ലഭിക്കാനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. എടുത്ത് പറയാനും മാത്രമുള്ള ബന്ധങ്ങളൊന്നുമില്ലായിരുന്നു അന്ന്. കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയായിരുന്നു അമൃതയെ ആളുകള്‍ അറിഞ്ഞ് തുടങ്ങിയത്. ഇടയ്ക്ക് വെച്ച് പരമ്പരയില്‍ നിന്നും മാറുകയായിരുന്നു. സെലിബ്രിറ്റികളെല്ലാം അണിനിരന്ന സ്റ്റാര്‍ മാജിക്കിലേക്കും ഇടയ്ക്ക് അമൃത എത്തിയിരുന്നു.
പരസ്യങ്ങളും, കൊളാബുകളുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. ഓണ്‍ലൈന്‍ ബിസിനസും തുടങ്ങിയിരുന്നു. ഒരേ സമയത്ത് ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു. കിട്ടുന്ന കാശെല്ലാം സ്വരുക്കൂട്ടി വെച്ചാണ് വീട് എന്ന ആഗ്രഹം സഫലീകരിച്ചത്. ഭാവിയിലേക്കായി ഇടയ്ക്ക് കുറച്ച് സ്വര്‍ണവും വാങ്ങിയിരുന്നു. ചിട്ടിയൊക്കെ പിടിച്ച സമയത്ത് കുറച്ച് സ്വര്‍ണം വാങ്ങിയിരുന്നു. അമ്മയ്‌ക്കൊപ്പമായി ജ്വല്ലറിയിലേക്ക് പോയ വിശേഷങ്ങളൊക്കെ വ്‌ളോഗിലൂടെ കാണിച്ചിരുന്നു.


Click it and Unblock the Notifications
















