മറച്ചുവെച്ചതല്ല! സമയമാവട്ടെ എന്ന് കരുതി! ആറ് മാസമായി പറയാന്‍ വെച്ചിരുന്ന ആ സന്തോഷം പരസ്യമാക്കി അമൃത നായര്‍

ജീവിത വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെയായി പങ്കിടുന്നുണ്ട് അമൃത നായര്‍. ആഗ്രഹിച്ചത് പോലെയൊരു വീട് വെച്ചതിന്റെ സന്തോഷം നേരത്തെ അമൃതയും, അമ്മയും പങ്കുവെച്ചിരുന്നു. അമൃതയെ പോലെ തന്നെ അമ്മയും അഭിനയ മേഖലയില്‍ സജീവമാണ്. വ്‌ളോഗിലൂടെയായി അമ്മയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. സ്വന്തമായൊരു വീട് എന്നത് ഞങ്ങളെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. ഏറെ പണിപ്പെട്ടാണെങ്കിലും അത് സെറ്റായി.

വഴക്കൊക്കെ പറയാറുണ്ടെങ്കിലും മകളെ ഓര്‍ത്ത് എന്നും അഭിമാനം എന്നായിരുന്നു അമ്മ പറഞ്ഞത്. സെലിബ്രിറ്റികളെയെല്ലാം ക്ഷണിച്ച് ഗ്രാന്റായാണ് ഗൃഹപ്രവേശനം നടത്തിയത്. കഴിഞ്ഞ ദിവസമായി ഹോം ടൂര്‍ വീഡിയോയുമായും അമൃത എത്തിയിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ മറ്റൊരു പ്രധാന കാര്യത്തെക്കുറിച്ച് പറഞ്ഞാണ് പുതിയ വീഡിയോ. വീടൊക്കെയായി എല്ലാം സെറ്റായി. ഏകദേശം എല്ലാം സെറ്റായി വന്നിട്ടുണ്ട്. ആറ് മാസം മുന്നെ സെറ്റാക്കിയ കാര്യമായിരുന്നു ഇത്.

Amrutha Nair shared a happy news
Photo Credit: Amrutha Nair / Instagram

എന്തെങ്കിലും മാറ്റം വരികയാണെങ്കിലോ, എന്ന് കരുതിയാണ് ഞാന്‍ ഇതുവരെയും പറയാതിരുന്നത്. എല്ലാം പറഞ്ഞ് കഴിഞ്ഞിട്ട് മാറ്റിപ്പറയേണ്ടി വന്നാല്‍ എനിക്ക് വിഷമമാവും. അതുകൊണ്ട് സമയമാവുമ്പോള്‍ പറയാം എന്ന് കരുതി മാറ്റിവെച്ചതാണ്്. വീടിനെക്കുറിച്ച് കുറേ കാര്യങ്ങളൊക്കെ പലതും പറഞ്ഞിരുന്നു. ഇത്രയും ചെറിയ വീടിന് 35 ലക്ഷമോ എന്നൊക്കെ ചോദിച്ചവരുണ്ട്. മതിലിന്റെ പൈസ, എക്‌സ്ട്രാ വര്‍ക്കുകളുടെയൊക്കെ പൈസ ചേര്‍ത്താണ് ഞാന്‍ കോസ്റ്റ് പറഞ്ഞത്. 27 ലക്ഷമായിരുന്നു ഞങ്ങള്‍ കണക്ക് കൂട്ടിയത്. വാസ്തു പ്രകാരമായാണ് എല്ലാം ചെയ്തിട്ടുള്ളതെന്നും അമൃത വ്യക്തമാക്കിയിരുന്നു. ഞങ്ങളെല്ലാവരും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇതെല്ലാം ചെയ്തത്.

ജീവിതത്തില്‍ ആദ്യമായി ഞാനൊരു ഇന്റര്‍നാഷണല്‍ ട്രിപ്പ് പോവുകയാണ്. ഓണത്തിന് ഒന്നൊന്നര മാസം മുന്നേ തന്നെ പ്ലാന്‍ ചെയ്ത് വെച്ചതാണ്. അപ്പോള്‍ തന്നെ കാശും കൊടുത്തിരുന്നു. വീട് പണിയൊക്കെ വരുന്നതിനാല്‍ കാശ് കൈയ്യില്‍ നില്‍ക്കത്തില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ട് അതെല്ലാം നേരത്തെ കൊടുത്തു. എല്ലാം നേരത്തെ തന്നെ ബുക്ക് ചെയ്തതാണ്. ഒരു രൂപ പോലും ഒരാളുടെ കൈയ്യില്‍ നിന്നും ഇതിനായി ഞാന്‍ വാങ്ങിയിട്ടില്ല. ഞാന്‍ സ്വരുക്കൂട്ടി വെച്ചതില്‍ നിന്നാണ് ട്രിപ്പിനുള്ള പൈസയും മാറ്റിയത്. വീട് പണിയൊക്കെ കഴിഞ്ഞതോടെ എല്ലാം തീര്‍ന്നു. ആറേഴ് ദിവസത്തെ ട്രിപ്പാണ് പ്ലാന്‍ ചെയ്തിട്ടുള്ളത്. സ്‌കിന്‍ കെയറും, ബോഡി കെയറുമൊക്കെയായി നല്ല പാക്കിംഗുണ്ട്. അത്രയും വേണ്ടപ്പെട്ട കാര്യങ്ങളാണ് കൊണ്ടുപോവുന്നത്. എവിടേക്കാണ് യാത്രയെന്നും, എത്ര പൈസയായെന്നുമുള്ള വിവരങ്ങള്‍ നിങ്ങളുമായി പങ്കിടാമെന്നും പറഞ്ഞായിരുന്നു അമൃത സംസാരം അവസാനിപ്പിച്ചത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X