ആ യാത്ര ബാലിയിലേക്ക്! നിറയെ സാഹസികത! ആദ്യ ഫ്‌ളൈറ്റ് അനുഭവം ഭയാനകമെന്നും അമൃത നായര്‍
വിവിധ പരമ്പരകളിലും സ്റ്റാര്‍ മാജിക്കിലുമായി സജീവമായിരുന്നു അമൃത നായര്‍. പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു ജീവിതം. അത്രയേറെ അധ്വാനിച്ചാണ് ഇന്നത്തെ നിലയിലേക്കെത്തിയത്. അമ്മയും സഹോദരനുമെല്ലാം അമൃതയ്ക്ക് പിന്തുണയുമായി കൂടെയുണ്ട്. നീണ്ടനാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായൊരു വീട്. ഉള്ളതെല്ലാം സ്വരുക്കൂട്ടി വെച്ച് ആ ആഗ്രഹം സഫലമാക്കുകയായിരുന്നു അമൃത. 28 ലക്ഷമായിരുന്നു ബജറ്റിട്ടതെങ്കിലും 35 ലക്ഷത്തോളം ചെലവായി എല്ലാം കഴിഞ്ഞപ്പോള്‍. വിചാരിക്കുന്നത് പോലെയായിരുന്നില്ല വീടുപണി തുടങ്ങിയപ്പോള്‍. എങ്ങനെയൊക്കെയാണ് പൈസ ചെലവാകുന്നതെന്നറിയില്ല. എന്തായാലും ആഗ്രഹിച്ചത് പോലെ എല്ലാം ചെയ്ത് കിട്ടി. സഹപ്രവര്‍ത്തകരും, ബന്ധുക്കളുമൊക്കെയായി നിരവധി പേരായിരുന്നു വീട്ടിലേക്ക് എത്തിയത്. ആ വിശേഷങ്ങളെല്ലാം അമൃത വ്‌ളോഗിലൂടെ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ജീവിതത്തില്‍ ആദ്യമായൊരു ഇന്റര്‍നാഷണല്‍ ട്രിപ്പിന് പോയിരിക്കുകയാണ് അമൃത. ആറ് മാസം മുന്നെ എല്ലാം ചെയ്ത് വെച്ചിരുന്നു. പൈസയൊക്കെ അന്നേ കൊടുത്തതാണ്. സമയമാവുമ്പോള്‍ എല്ലാവരെയും അറിയിക്കാം എന്ന് കരുതി മാറ്റിവെച്ചതാണ്. നേരത്തെ പറഞ്ഞിട്ട് പിന്നീടത് നടന്നില്ലെങ്കിലോ എന്നോര്‍ത്തായിരുന്നു ആശങ്ക. നടന്നില്ലെങ്കില്‍ എനിക്ക് സങ്കടമാവും. അതുകൊണ്ടാണ് സമയം എത്തുമ്പോള്‍ പറയാം എന്ന് കരുതിയത്. എവിടേക്കാണ് പോവുന്നതെന്ന് ആദ്യം പറഞ്ഞിരുന്നില്ല. പിന്നീട് ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ച് തുടങ്ങിയപ്പോഴാണ് സ്ഥലം പരസ്യമാക്കിയത്.

ആദ്യത്തെ ഫ്‌ളൈറ്റ് യാത്രയാണ്. എന്താവും എന്നറിയില്ല. നല്ല പേടിയോടെയായിരുന്നു അമൃത എയര്‍പോര്‍ട്ടിലെത്തിയത്. വീട്ടില്‍ നിന്നും പ്രാര്‍ത്ഥിച്ച് ഭസ്മം ഒക്കെ ഇട്ടിട്ടാണ് വന്നത്. എനിക്ക് ശരിക്കും പേടിയാവുന്നുണ്ട്. ആകാശത്ത് നിന്നും കാണുമ്പോള്‍ ഇച്ചിരിയേയുള്ളൂ. ഭയങ്കരം വലുതാണ് അല്ലേ. എക്‌സൈറ്റ്‌മെന്റ് എക്‌സ്ട്രീമാണ്. ആദ്യം ടെന്‍ഷനായിരുന്നുവെങ്കിലും പിന്നീട് റിലാക്‌സായിരുന്നു അമൃത. ആ നിമിഷങ്ങളും വീഡിയോയിലൂടെയായി കാണിച്ചിരുന്നു. ജീവിതം വളരെ ചെറുതാണ്. എപ്പോഴും സന്തോഷം തിരഞ്ഞെടുക്കുക. കഴിഞ്ഞുപോയതോര്‍ത്ത് കുറ്റബോധത്തോടെ ഇരിക്കുന്നതില്‍ കാര്യമില്ല. പ്രതീക്ഷയോടെ മുന്നോട്ട്. ഹൃദയം മുഴുവന്‍ സ്‌നേഹവും മനസില്‍ സമാധാനവുമായിരിക്കണം എന്നും അമൃത കുറിച്ചിരുന്നു.
ബീച്ചില്‍ കൂട്ടുകാരികളോടൊപ്പമായി ആടിപ്പാടുന്നതും കാണിച്ചിരുന്നു. ജെറ്റ്‌സ്‌കിയും, സ്‌കൂബ ഡൈവുമൊക്കെ ചെയ്തിരുന്നു. എങ്ങനെയാണ് വീട്ടില്‍ നിന്നിറങ്ങിയത് എന്ന് ചോദിച്ചപ്പോള്‍ നിന്റെ കൂടെ വരുന്നുവെന്ന് പറഞ്ഞു എന്നായിരുന്നു അമൃത പറഞ്ഞത്. ഈ കൂട്ടുകാരിയാണ് ചേച്ചിയെ ചീത്തയാക്കുന്നതെന്നായിരുന്നു അമൃതയുടെ സഹോദരന്റെ കമന്റ്. ആ, അതുകൊണ്ട് നിന്റെ ചേച്ചി ലോകം കണ്ടുവെന്നായിരുന്നു കൂട്ടുകാരി തിരിച്ച് പറഞ്ഞത്.അടുത്തിടെയായിരുന്നു അമൃതയുടെ സഹോദരനായ അമല്‍ വിദേശത്തേക്ക് പോയത്.ഇന്‍സ്റ്റഗ്രാമിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം അമല്‍ പങ്കുവെക്കുന്നുണ്ട്.


Click it and Unblock the Notifications















