അമൃതയെ കെട്ടാന്‍ പോകുന്നത് അയാളായിരിക്കും; കുഞ്ഞിനുള്ള പേര് കണ്ടുപിടിച്ച് കുടുംബവിളക്കിലെ മുന്‍ നടിമാര്‍
ആദ്യ കണ്മണിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സീരിയല്‍ നടി ആതിര മാധവും ഭര്‍ത്താവ് രാജീവും. വിവാഹ വാര്‍ഷികത്തിന്റെ അന്നാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം ആതിര പുറംലോകത്തോട് പറയുന്നത്. അധികം വൈകാതെ കുടുംബവിളക്ക് സീരിയലില്‍ നിന്നും നടി പിന്മാറുകയും ചെയ്തിരുന്നു. ഇനി സീരിയലിലേക്ക് ഒരു തിരിച്ച് വരവ് ഉണ്ടാവില്ലെന്നും കുഞ്ഞ് ജനിച്ചതിന് ശേഷം പുതിയ അവസരങ്ങള്‍ കിട്ടുകയാണെങ്കില്‍ അഭിനയിക്കാം എന്നുമാണ് നടി പറയുന്നത്. അതേ സമയം യൂട്യൂബ് ചാനലില്‍ നിരന്തരം വീഡിയോസ് പങ്കുവെക്കാറുള്ള ആതിര ഏറ്റവും പുതിയതായി കുടുംബവിളക്ക് താരം അമൃതയുടെ കൂടെയുള്ള വീഡിയോയാണ് പോസ്റ്റ് ചെയ്തത്. ആതിരെയെ കാണാന്‍ അമൃതയുടെ അമ്മയും എത്തിയിരുന്നു.
ഭക്ഷണമൊക്കെ കഴിച്ചതിന് ശേഷമാണ് നടിമാരും അമൃതയുടെ അമ്മയും ചേര്‍ന്നിരുന്ന് സംസാരിച്ചത്. അമൃതനെയും കൊണ്ട് വീട്ടില്‍ വലിയ ശല്യമാണ്. ഉടനെ തന്നെ കെട്ടിച്ച് വിടണം. ആര്‍ക്കാണോ ആ ഭാഗ്യം വരുന്നത് എന്നൊക്കെ അമ്മ തമാശരൂപേണ പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞ് വരുമ്പോള്‍ ആരെ കെട്ടും എന്ന ചോദ്യത്തിന് ഉത്തരം തന്റെ യൂട്യൂബ് ചാനലില്‍ ഉണ്ടെന്നാണ് ആതിര മാധവ് പറയുന്നത്. തന്റെ ചാനലിലെ രണ്ടാമത്തെ വീഡിയോ കണ്ടാല്‍ അത് ആരൊക്കെയാണെന്ന് വ്യക്തമാവും. അതിലൊരാളാണ് ഇവളുടെ കാമുകനെന്ന് നിങ്ങള്‍ക്ക് മനസിലാവും.

ടൊവിനോ തോമസ്, ഉണ്ണികൃഷ്ണന്‍, റോബിന്‍ പിന്നെ തോമസ് ജെയിംസ് എന്നിങ്ങനെയാണ് ആ പേരുകളെന്ന് നടിമാര്‍ പറയുന്നു. സമയമാവുമ്പോള്‍ എല്ലാം നിങ്ങളോട് പറയാമെന്ന് അമൃത സൂചിപ്പിക്കുമ്പോള്‍ അത് നടന്നത് തന്നെ എന്നായി അമ്മ. എങ്കില്‍ പിന്നെ താന്‍ സുഖമായി ഇറങ്ങി പോയി കല്യാണം കഴിക്കുമെന്നാണ് അമൃത പറയുന്നത്. പോവുന്നത് പോലെ തന്നെ ഇവളെ തിരിച്ച് കൊണ്ട് എത്തിക്കും എന്നായിരുന്നു ആതിരയുടെ കൗണ്ടര്‍. ഒരു മണിക്കൂറിനുള്ളില്‍ തന്നെ അവളെ കൊണ്ട് വരും എന്നാണ് അമ്മ പറയുന്നത്.
ഇത്രയും ആത്മവിശ്വാസം ഉള്ള ഒരു അമ്മയെ നിനക്ക് എങ്ങനെ കിട്ടിയെന്നാണ് ആതിര അമൃതയോട് ചോദിക്കുന്നത്. എങ്കില്‍ പിന്നെ നമുക്ക് എക്‌സ്‌ചേയിഞ്ച് ചെയ്യാം. എനിക്ക് നിന്റെ അമ്മയെ താ, നീ എന്റെ അമ്മയെ എടുത്തോന്ന് അമൃത പറഞ്ഞു. എങ്കില്‍ ഞാനവളെ പൊന്ന് പോലെ നോക്കിക്കൊള്ളാമെന്ന് അമ്മ സൂചിപ്പിച്ചു. നിനക്ക് ഫുഡ് ഒക്കെ ഉണ്ടാക്കി തരാമെന്നും അമൃതയുടെ അമ്മ ആതിരയോട് പറയുന്നു. ഇതിനിടെ തന്റെ വീട്ടിലെ പൂച്ചയ്ക്ക് പപ്പി എന്നാണ് പേരിട്ടത്. പട്ടിയ്ക്ക് കിങ്ങിണി എന്നും. ചെറുപ്പത്തില്‍ അമൃതയെ കിങ്ങിണി എന്നാണ് വിളിച്ചിരുന്നതെങ്കിലും ഇപ്പോഴത് പട്ടിയുടെ പേരാണെന്നാണ് താരങ്ങള്‍ പറയുന്നത്.
എങ്കില്‍ പിന്നെ കുഞ്ഞിനിടാന്‍ പറ്റുന്ന പേരുകള്‍ പറയാനായി ആതിര. രസകരമായ പേരുകളാണ് അമൃത പറഞ്ഞത്. അമൃതയ്ക്ക് ഒരു കുഞ്ഞ് ജനിക്കുകയാണെങ്കില്‍ ആഗ്രഹ എന്ന പേരായിരിക്കും ഇടുന്നതെന്നാണ് അമ്മ അഭിപ്രായപ്പെട്ടത്. ഋഷിശൃംഗന്‍, ബോധിധര്‍മ്മന്‍ എന്നിങ്ങനെയുള്ള പേരുകളാണ് അമൃത പറയുന്നത്. ഇത്രയും നല്ല പേരൊന്നും വേണ്ട. ഞാന്‍ തന്നെ കണ്ടുപിടിച്ചോളം. വേറിട്ട പേരുകള്‍ കിട്ടുകയാണെങ്കില്‍ അയച്ച് തരണമെന്ന് ആതിര അമൃതയുടെ അമ്മയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഫുഡ് കഴിച്ചോണ്ടിരുന്നപ്പോള്‍ കുഞ്ഞ് അനങ്ങിയിരുന്നു. ഇപ്പോള്‍ അനങ്ങാതെ ഉറങ്ങുകയാണെന്നും ആതിര സൂചിപ്പിച്ചു.


Click it and Unblock the Notifications