അമൃത മനസ് തുറന്ന് ചിരിച്ചു, അമ്മയോട് സ്വന്തം മകനെന്നപോലെയുള്ള പെരുമാറ്റം; ഭാവി വരൻ ഇതാണോ?; ചോദ്യങ്ങൾ!
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അമൃത നായർ. ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ അഭിനേത്രി. പിന്നീട് നിരവധി ഷോകളിലും മിനിസ്ക്രീനിലെ മറ്റ് പരമ്പരകളിലും വെബ് സീരിസിലുമെല്ലാം അഭിനയിച്ചു. ഇപ്പോൾ അവതാരകയുടെ റോളിലും അമൃത സജീവമാണ്. സോഷ്യൽമീഡിയയിൽ സജീവമായ അമൃതയ്ക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട്.
അമ്മയ്ക്കൊപ്പമാണ് യുട്യൂബ് ചാനലിൽ ഏറെയും വീഡിയോകൾ അമൃത പങ്കുവെക്കാറുള്ളത്. അതുകൊണ്ട് തന്നെ നടിയെ എന്നപോലെ തന്നെ അമ്മയും സഹോദരനും പ്രേക്ഷകർക്ക് പരിചിതരാണ്. നഴ്സിങ് പൂർത്തിയാക്കിയ സഹോദരൻ വിദേശത്താണിപ്പോൾ ജോലി ചെയ്യുന്നത്. അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പമാണ് അമൃതയുടെ താമസം.

അടുത്തിടെയാണ് താരം പുതിയ വീട് പണിതത്. പാലുകാച്ചൽ ചടങ്ങിന്റെ വീഡിയോകളും വൈറലായിരുന്നു. ഇപ്പോഴിതാ അമൃത പങ്കുവെച്ച പുതിയ വ്ലോഗാണ് ചർച്ചയാകുന്നത്. ഉറ്റ ചങ്ങാതിയും സഹപ്രവർത്തകയുമായ ജോഷിനയുടെ വിവാഹത്തിൽ പങ്കെടുത്തതിന്റെ വിശേഷങ്ങളാണ് വ്ലോഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അമ്മയ്ക്കും സുഹൃത്തും സീരിയൽ താരവുമായ അകിൻ വിജയനും ഒപ്പമായിരുന്നു ഫങ്ഷനിൽ പങ്കെടുക്കാനായി താരം പോയത്. രാവിലെ ഒരു ഉദ്ഘാടന ചടങ്ങ് ഉണ്ടായിരുന്നതിനാൽ താലികെട്ടിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. റിസപ്ഷൻ ആരംഭിച്ചപ്പോഴാണ് എത്തിയത്. ജോഷിനയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയാണ്. വഴിയിൽ നിന്നും അകിനേയും ഒപ്പം കൂട്ടി. കുറേ നാളുകൾക്കുശേഷമാണ് അകിനെ കാണുന്നത് എന്നെല്ലാം അമൃത വീഡിയോയിൽ പറയുന്നുണ്ട്.
അമൃതയുടെ സുഹൃത്താണെങ്കിലും താരത്തിന്റെ അമ്മയുമായിട്ടാണ് അകിന്റെ വൈബ് മാച്ചാകുന്നതെന്ന് വീഡിയോ കാണുമ്പോൾ വ്യക്തമാകും. ഇരുവരും ചേർന്ന് കല്യാണ വീട് എത്തും വരെ അമൃതയെ മാറി മാറി റോസ്റ്റ് ചെയ്യുകയായിരുന്നു. സംസാരത്തിന് ഇടയിൽ അമൃതയുടെ വിവാഹം ഉറപ്പിച്ചതായി അമ്മയും അകിനും വെളിപ്പെടുത്തി. അമ്മുവിന്റെ കല്യാണം തീരുമാനിച്ചു.
അവൾ പോയശേഷം ഞാനും അമ്മയും ചേർന്നാകും വീഡിയോകൾ ചെയ്യുക എന്നായിരുന്നു അകിൻ പറഞ്ഞത്. അമ്മയും അതെല്ലാം ശരിവെക്കുന്നുണ്ടായിരുന്നു. അമൃതയുടെ കല്യാണം കഴിഞ്ഞിട്ട് വേണം എനിക്കൊരു കല്യാണം കഴിക്കാൻ എന്ന് അമ്മ പറയുന്നത് കേട്ട് അകിൻ അത്ഭുതപ്പെടുന്ന രംഗങ്ങളും വീഡിയോയിലെ പൊട്ടിച്ചിരിപ്പിക്കുന്ന നിമിഷങ്ങളാണ്. അമ്മു പോയശേഷം ഞാനും എന്റെ മകനും (അകിനും) ചേർന്ന് വീഡിയോ ചെയ്യുമെന്നും അമൃതയുടെ അമ്മ പറഞ്ഞു.

അകിന് വട്ടാണ്. ഓരോ പ്രാവശ്യം വരുമ്പോഴും അവൻ ഓരോ കഥ ഇറക്കും എന്നായിരുന്നു അമൃതയുടെ മറുപടി. ആറ്റുകാൽ പൊങ്കാലയ്ക്ക് പോയപ്പോഴുള്ള അനുഭവങ്ങളും അമ്മ പങ്കുവെച്ചു. ആറ്റുകാൽ പൊങ്കാലയ്ക്ക് പോയപ്പോൾ ഒരുപാട് പേർ സ്നേഹം പ്രകടിപ്പിക്കാനും സംസാരിക്കാനും വന്നു. അമ്മുവിന്റെ കൂടെയുള്ള എന്റെ ഇന്റർവ്യു കണ്ട് പരിചയപ്പെടാൻ വന്നവർ ആയിരുന്നു ഏറെയും.
ഒരുപാട് ചിരിച്ചു എന്നാണ് ആ ഇന്റർവ്യു കണ്ടവർ പറഞ്ഞത് എന്നായിരുന്നു അമ്മ പറഞ്ഞത്. വ്ലോഗ് അതിവേഗത്തിൽ വൈറലായി. അമൃതയുടെ വരൻ അകിനാണോ എന്നുള്ള സംശയവും ചിലർ കമന്റ് ബോക്സിൽ പ്രകടിപ്പിച്ചു. അതിന് കാരണം അമൃതയുടെ കുടുംബവുമായി അകിൻ കാണിക്കുന്ന അടുപ്പം കണ്ടും അമൃത ഫ്രീയായി ഇടപഴകുന്നത് കണ്ടുമാണ് അങ്ങനൊരു സംശയം പ്രേക്ഷകരിൽ ഉടലെടുത്തത്.
ഞങ്ങളുടെ അമ്മു ഇങ്ങനെ മനസ് തുറന്ന് ചിരിക്കുന്നത് കണ്ടിട്ട് ഞങ്ങളും ചിരിച്ചു. ഞങ്ങളുടെ അമ്മുവിനെ ഹാപ്പിയാക്കുന്നു അകിൻ. അമ്മയോട് സ്വന്തം മകനെന്നപോലെയുള്ള പെരുമാറ്റവും.
അമ്മുവിനെ സ്നേഹിക്കുന്ന കരുതുന്ന അതിലുപരി അമ്മുന്റെ പ്രൊഫഷൻ മനസിലാക്കി പെരുമാറുന്ന നല്ലൊരു ലൈഫ് പാർട്ണറെ കിട്ടട്ടെ. ഈ പയ്യൻ തന്നെ അമ്മുവിന്റെ പങ്കാളിയാകാൻ പ്രാർത്ഥിക്കും എന്നിങ്ങനെയായിരുന്നു കമന്റുകൾ. അതേസമയം ഇരുവരും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് വീഡിയോയിൽ നിന്നും മനസിലാകുന്നത്.


Click it and Unblock the Notifications

















