മറ്റൊരു ബിഗ് ബോസിലേക്ക് എത്തിയത് പോലെ! പൂര്‍ണമായും തിരിച്ചെത്തിയില്ലെന്ന് അമൃത സുരേഷ്

ബിഗ് ബോസ് സീസണ്‍ 2 അവസാനിച്ചിട്ട് നാളുകളേറെയായി. പരിപാടിയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ ഇപ്പോഴും എത്തുന്നുണ്ട്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരുടേയും മത്സരാര്‍ത്ഥികളുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് പരിപാടി അവസാനിപ്പിച്ചത്. 50ാമത്തെ എപ്പിസോഡിലാണ് അമൃത സുരേഷും അഭിരാമി സുരേഷും ഷോയിലേക്ക് എത്തിയത്. വേദികളില്‍ ഇരുവരും ഒരുമിച്ച് പെര്‍ഫോം ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്.

ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയപ്പോള്‍ എവിടേയും പോവാനാവാത്ത സ്ഥിതിയായിരുന്നു താരങ്ങളെ കാത്തിരുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം വീട്ടില്‍ കഴിയുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് എല്ലാവരും. ചാനലിലെ ബിഗ് ബോസില്‍ നിന്നും മാറി മറ്റൊരു ബിഗ് ബോസിലേക്ക് എത്തിയത് പോലെയാണ് ഇപ്പോള്‍ തോന്നുന്നതെന്ന് അമൃത സുരേഷ് പറയുന്നു. പരിപാടിയില്‍ നിന്നും പുറത്തെത്തിയെന്ന ഫീലിലേക്ക് എത്തിയില്ല. പുറത്തേക്കൊക്കെ പോവണമെന്ന് കരുതിയായിരുന്നു ഇറങ്ങിയത്. മൈക്ക് നേരെയിടാനും ക്യാമറ മുന്നിലുണ്ടെന്ന് കരുതി കോണ്‍ഷ്യസ് ആവുകയുമൊക്കെ ചെയ്യുന്നുണ്ട്. സുനിത ദേവദാസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അമൃത സുരേഷ് കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഞങ്ങളും ഞെട്ടി

ഞങ്ങളും ഞെട്ടി

ബിഗ് ബോസില്‍ 50ാമത് എപ്പിസോഡില്‍ പെര്‍ഫോം ചെയ്യണമെന്ന് പറഞ്ഞിരുന്നു. അതിനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് തിരിച്ചുവരവ് ഇല്ലെന്ന് അവര്‍ അറിയിച്ചത്. ഒരു തയ്യാറെടുപ്പും നടത്തിയില്ല. അമ്മ ബിഗ് ബോസ് സ്ഥിരമായി കാണാറുണ്ട്. പോവുന്നതിന് 2 ദിവസം മുന്‍പ് താന്‍ നാട്ടിലുണ്ടായിരുന്നില്ലെന്നു അമൃത പറയുന്നു. ഈ സീസണ്‍ അങ്ങനെ ഫോളോ ചെയ്യാനുള്ള സമയം ലഭിച്ചിരുന്നില്ല. പരിപാടിയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു.

 നേരില്‍ പരിചയമില്ലായിരുന്നു

നേരില്‍ പരിചയമില്ലായിരുന്നു

ആര്യ, ഷാജി ഇവരെയൈാക്കെ നേരത്തെ തന്നെ അറിയുമായിരുന്നു. ബിഗ് ബോസിലെ ഇവരുടെ റോളിനെക്കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു. രജിത്തേട്ടനെ നേരില്‍ പരിചയമില്ലെങ്കിലും അദ്ദേഹത്തെക്കുറിച്ചും കേട്ടിരുന്നു. ബിഗ് ബോസില്‍ ഇവരുടെ റോള്‍ എന്താണെന്ന കാര്യത്തെക്കുറിച്ച് അറിയില്ലായിരുന്നു. പോവുന്നതിന് 2 ദിവസം മുന്‍പ് കുറച്ച് എപ്പിസോഡുകള്‍ കണ്ടിരുന്നു. എന്തൊക്കെയാണ് അവിടെ സംഭവിക്കുന്നതെന്ന് അറിയാനായി കണ്ടതാണ്.

അടുപ്പം തോന്നിയത്

അടുപ്പം തോന്നിയത്

രജിത്തേട്ടനുമായി മാത്രമല്ല സുജോ, സാന്‍ഡ്ര, രഘു ഞങ്ങളെല്ലാം എപ്പോഴും ഒരുമിച്ചാണ്. ഇപ്പോഴും എല്ലാവരും കണക്റ്റഡാണ്. ബിഗ് ബോസിന് ശേഷവും ഇവരെല്ലാം ആ ബന്ധം നിലനിര്‍ത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്ക് മറുപടിയുമായി എല്ലാവരും എത്താറുണ്ട്. മോഹന്‍ലാലിനൊപ്പമുള്ള അസുലഭനിമിഷത്തെക്കുറിച്ച് വാചാലരായി ഇവരെല്ലാം എത്തിയിരുന്നു.

ചെയ്യാന്‍ തീരുമാനിച്ച കാര്യങ്ങള്‍

ചെയ്യാന്‍ തീരുമാനിച്ച കാര്യങ്ങള്‍

ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയാല്‍ പല കാര്യങ്ങളും ചെയ്യണമെന്ന് കരുതിയിരുന്നു. അമൃതം ഗമയയുടെ ഗാനങ്ങള്‍ റിലീസ് ചെയ്യാനുണ്ടായിരുന്നു. വന്നാലുടനെ തന്നെ ചെയ്യണമെന്ന് കരുതിയ കാര്യങ്ങളായിരുന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതിനിടയിലായിരുന്നു ബിഗ് ബോസിലേക്ക് പോയത്. സൂഫി സുജാത എന്ന സിനിമയും റിലീസ് ചെയ്യാുണ്ട്. ഈ ചിത്രത്തില്‍ ഗാനം ആലപിച്ചിരുന്നുവെന്നും അമൃത പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X