അന്യന്റെ കാര്യത്തിൽ അഭിപ്രായം പറയുന്ന 'പണിയില്ലാത്തവർക്ക്' 'പുട്ടും മുട്ടയും' കൊടുത്ത് അമൃതയും ഗോപി സുന്ദറും!
ഇനിയുള്ള കാലം ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനത്തിലാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും. രണ്ട് ദിവസം മുമ്പാണ് ഇരുവരും സോഷ്യൽമീഡിയ വഴി തങ്ങൾ പ്രണയത്തിലാണെന്ന സൂചന നൽകുന്ന ഫോട്ടോയും കുറിപ്പും പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം ഗോപി സുന്ദറിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് അമൃത പങ്കുവെച്ച കുറിപ്പും ഇരുവരും പ്രണയത്തിലാണെന്ന സൂചനകൾ നൽകുന്നുണ്ട്.
ഇരുവരും പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ വന്നതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണം അമൃതയ്ക്കും ഗോപി സുന്ദറിനുമെതിരെ വരുന്നുണ്ട്.
ഗോപി സുന്ദർ കുറച്ച് നാൾ ഒരാളെ പ്രേമിച്ച ശേഷം പിന്നീട് പുതിയ പുതിയ ആളുകളെ കണ്ടെത്തി പ്രണയിക്കുന്നുവെന്ന തരത്തിലാണ് വിമർശനങ്ങൾ വരുന്നത്. ഇരുവരുടേയും പ്രായ വ്യത്യാസവും ചർച്ചയാകുന്നുണ്ട്.
ഗോപിസുന്ദറും അമൃതയും വിവാഹമോചിതരാണ്. ഇപ്പോൾ വിമർശിക്കുന്നവർക്ക് കുറിക്ക് കൊള്ളുന്ന മറുപടി സോഷ്യൽമീഡിയ വഴി തന്നെ നൽകിയിരിക്കുകയാണ് അമൃതയും ഗോപി സുന്ദറും.
'മറ്റുള്ളവരുടെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയുകയും വിലയിരുത്തുകയും ചെയ്യുന്നവർക്ക് ഞങ്ങൾ പുട്ടും മുട്ടകറിയും സമർപ്പിക്കുന്നു' എന്നാണ് അമൃതയും ഗോപി സുന്ദറും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവെച്ച് കുറിച്ചത്.

ഗോപി സുന്ദർ അമൃതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രണയം തുറന്ന് പറഞ്ഞുകൊണ്ട് കുറിച്ചത് ഇങ്ങനെയായിരുന്നു...
'പിന്നിട്ട കാതങ്ങൾ മനസിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്' എന്നായിരുന്നു എഴുതിയത്. തൊട്ടുപിന്നാലെ ഇരുവർക്കും ആശംസകളേകിയും വിമർശിച്ചും ഒട്ടനവധിപേർ രംഗത്ത് വന്നു.
ഗായിക അഭിയ ഹിരൺമയിയായിരുന്നു ഗോപി സുന്ദറിന്റെ മുൻജീവിത പങ്കാളി. അഭയയുടെ ഇൻസ്റ്റാഗ്രാം പേജിലും ചിലർ മോശം കമന്റുകൾ പോസ്റ്റ് ചെയ്തിരുന്നു.

ഐഡിയ സ്റ്റാർ സിങർ റിയാലിറ്റി ഷോയിലൂടെയായാണ് അമൃത സുരേഷ് പ്രേക്ഷകർക്ക് മുന്നിലേക്ക് ആദ്യമെത്തിയത്. ഷോ അവസാനിച്ചപ്പോഴും അമൃതയുടെ വിശേഷങ്ങൾ അറിയുന്നുണ്ടായിരുന്നു.
സ്വന്തമായി മ്യൂസിക് ബാൻഡും യുട്യൂബ് ചാനലുമൊക്കെയായി അമൃതയും സജീവമാവുകയായിരുന്നു. ബാലയുമായുള്ള വിവാഹം വർഷങ്ങൾക്ക് ശേഷമുള്ള വേർപിരിയലുമെല്ലാം വാർത്തകളിൽ നിറഞ്ഞതാണ്.
ബാലയുമായുള്ള വിവാഹം ചെറുപ്പത്തിൽ എടുത്ത് ചാടി ചെയ്തൊരു അബദ്ധമായിരുന്നുവെന്ന് പലപ്പോഴായി അഭിമുഖങ്ങളിൽ പിന്നീട് അമൃത പറഞ്ഞിരുന്നു. ഇരുവരുടേയും മകൾ അവന്തിക അമൃതയ്ക്കൊപ്പമാണ് താമസിക്കുന്നത്.

ബാല കഴിഞ്ഞ വർഷമാണ് മലയാളിയായ എലിസബത്തിനെ രണ്ടാം വിവാഹം ചെയ്തത്. ബാലയുമായി പിരിഞ്ഞ ശേഷമാണ് അമൃത സംഗീതത്തിലേക്ക് വീണ്ടും തിരികെ എത്തിയത്. വിവാഹം കഴിഞ്ഞ ശേഷം അമൃത കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങപ്പോയിരുന്നു.
അതേസമയം ആദ്യ ഭാര്യ പ്രിയുമായുള്ള വിവാഹ ബന്ധം വേർപെടുത്താതെയാണ് അഭിയ ഹിരൺമയിയുമായി ലിവിങ് ടുഗെതർ റിലേഷനിൽ ഗോപി സുന്ദർ കഴിഞ്ഞത്.
മാസങ്ങളായി അഭയ ഹിരൺമയിയും ഗോപി സുന്ദറും പിരിഞ്ഞാണ് കഴിയുന്നത്. 2001ൽ ആണ് പ്രിയയും ഗോപി സുന്ദറും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് ആൺ മക്കളും ഈ ബന്ധത്തിലുണ്ട്.
Recommended Video

പ്രിയയുമായുള്ള ദാമ്പത്യ ജീവിതത്തിന് ഇടയിലാണ് അഭയ ഹിരൺമയിയുമായി ഗോപി സുന്ദർ പ്രണയത്തിലാവുന്നത്. തുടർന്ന് ലിവിങ് റിലേഷനും ആരംഭിച്ചു. അമൃതയുടെ കുടുംബവും ഗോപിസുന്ദറുമൊത്തുള്ള പ്രണയത്തിന് പിന്തുണ നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മകൾ അവന്തികയ്ക്കുമൊപ്പം അമൃതയും ഗോപി സുന്ദറും ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കാൻ പോയിരുന്നു. ആ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
ഗോപി സുന്ദർ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായതോടെ ഒരു ചേട്ടനെ കിട്ടിയ പ്രതീതിയാണെന്നാണ് അമൃതയുടെ സഹോദരി അഭിരാമി കുറിച്ചത്.


Click it and Unblock the Notifications