For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെയ്യാത്ത തെറ്റിന് എന്റെ മോളെ ഞാൻ ഒരുപാട് വിഷമിപ്പിച്ചു, കുറ്റബോധത്തിന്റെ കഥയുമായി അമൃതയുടെ അമ്മ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ആ ഷോയിലൂടെ തന്നെ അമൃതയുടെ കുടുംബാംഗങ്ങളും ‌ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃതയും കുടുംബാംഗങ്ങളുംയ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം ഇവർ സമൂഹമാധ്യമങ്ങളിലൂടേയും ഇവരുടെ യുട്യൂബ് ചാനലിലൂടേയും പങ്കുവെയ്ക്കാറുണ്ട്. അമൃതയേയും അഭിരാമിയേയും പോലെ തന്നെ അമ്മ ലൈലയ്ക്കും കുഞ്ഞ് പാപ്പുവിനും യുട്യൂബ് ചാനലുണ്ട്. അമ്മൂമ്മയും പേരക്കുട്ടിയും തങ്ങളുടെ ചെറിയ വീഡിയോയുമായി ചാനലിൽ എത്താറുണ്ട്.

  ചിരിച്ചുമയക്കി ദുല്‍ഖറിന്റെ നായിക; ഋതുവിന്റെ പുതിയ ചിത്രങ്ങളിതാ

  മമ്മൂട്ടിയെ പോലെയല്ല സിനിമയുടെ കാര്യത്തിൽ മകൻ ദുൽഖർ സൽമാൻ, മെഗാസ്റ്റാർ ഇങ്ങനെ ശീലിച്ചു വന്ന ആളാണ്...

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അമൃതയുടെ അമ്മ പങ്കുവെച്ച ഒരു കുറ്റബോധത്തിന്റെ കഥയണ്. ജീവിതത്തിൽ കുറ്റബോധ തോന്നി വർഷങ്ങളോളം സങ്കടപ്പെട്ടിരുന്നതിനെ കുറിച്ചാണ് ലൈല പറയുന്നത്. ചെയ്യാത്ത കുറ്റത്തിന് എന്റെ മകളെ ഞാൻ വിഷമിപ്പിച്ചപ്പോഴാണ് അന്ന് ഞാന്‍ കാരണം സുഹൃത്ത് അനുഭവിച്ച വേദനയെ കുറിച്ച് മനമസ്സിലായതെന്നും അമൃതയുടെ മാതാവ് പറയുന്നു.

  ഹൃത്വിക് റോഷന് വേണ്ടി കരീന സിനിമ വിടാൻ ഒരുങ്ങിയോ, ഏറെ വേദനിപ്പിച്ചത് അതാണ്, നടി പറയുന്നു

  '' തനിക്ക് 10 വയസ്സുള്ളപ്പോൾ സംഭവിച്ച കഥയാണിത്. കഥയുടെ പേര് കുറ്റബോധം. എനിക്ക് പത്തു വയസും കൂട്ടുകാരിക്ക് എട്ടു വയസ്സും. മനോഹരമായ ഒരു ഗ്രാമത്തിലാണ് നടക്കുന്നത്. അന്ന് തൻരെ കഴുത്തിൽ അതിമനോഹരമായ ഒരു മുത്തുമലയുണ്ടായിരുന്നു. ആ മാല അമ്മ എനിക്ക് ഇടാൻ തരില്ലായിരുന്നു. ഒരിക്കൽ കൂട്ടുകാരി ചോദിച്ചു. ഞാൻ അത് കൊടുത്തുവെന്നും, എന്നാൽ തിരികെ വാങ്ങിയതിനെ കുറിച്ച് ഓർമിച്ചില്ല. പിന്നീട് താനും അവളും അത് മറന്നുപോയെന്നും ഒരു ദിവസം പെട്ടന്ന് അതോർമ്മയിൽ വന്നു. ആ മാല അവിടെ ഇവല്ലായിരുന്നു.


  ഞാൻ അവളുടെ വീട്ടിലേയ്ക്ക് പോയി. അതൊരു രാത്രിയായിരുന്നു. അവൾ മാലയെടുത്തുവെന്ന് ഞാൻ ഉറച്ച് പറഞ്ഞു. അവളെ കള്ളിയാക്കി മാറ്റുന്ന രീതിയിലായിരുന്നു സംസാരിച്ചത്. എന്നാൽ അവൾ മാല എടുത്തില്ലെന്ന് ഉറച്ച് പറയുന്നുണ്ട്. തൊട്ട് അടുത്ത ദിവസം കുളിക്കാൻ പോയപ്പോൾ ആ മാല തനിക്ക് തിരികെ കിട്ടി എന്നാൽ അന്ന് ഞാൻ വിശ്വസിച്ചത്, അവൾ ആരും അറിയാതെ അവിടെ കൊണ്ട് ഇട്ടതെന്നാണ്. കുറെ വർഷങ്ങൾ കഴിഞ്ഞു. എന്റെ കല്യാണം കഴിഞ്ഞു. എങ്കിലും ഈ സംഭവം എന്റെ മനസ്സിൽ മായതെ കിടന്നുിരുന്നു,. പിന്നീട് സുഹൃത്തിനെ കണ്ടില്ല. ജീവിതം മുന്നോട്ട് പോയി. വർഷങ്ങൾ കഴിഞ്ഞുവെങ്കിലും അവളെ കാണണം മാപ്പു ചോദിക്കണമെന്ന വേദന മനസ്സിൽ ഉണ്ടായി.

  അങ്ങനെ ഒരു ദിവസം കൂട്ടുകാരി നാട്ടിൽ എത്തി എന്ന വിവരം അറിഞ്ഞു. ഞാൻ അപ്പോൾ തന്നെ നാട്ടിൽ എത്തി. അവളെ കണ്ടു, രണ്ടുപേരുടെയും കണ്ണുകൾ ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു. അങ്ങനെ ആ പഴയ സംഭവത്തെകുറിച്ച് മേഴ്സി എന്ന എന്റെ കൂട്ടുകാരിയോട് ഞാൻ പറഞ്ഞു. ചെയ്യാത്ത തെറ്റിനു ഞാൻ അവളോട് മാപ്പു പറയുകയും ചെയ്തു.
  ചെയ്യാത്ത തെറ്റിന് എന്റെ മോളെ ഞാൻ ഒരുപാട് വിഷമിപ്പിച്ചു. നീ അന്ന് അനുഭവിച്ച ഒരു ദുഃഖം ഇന്നെനിക്ക് ഫീൽ ചെയ്യാൻ സാധിച്ചു എന്നൊക്കെയും ഞാൻ അവളോട് പറഞ്ഞു അവൾ എന്നെ ആശ്വസിപ്പിച്ചു എങ്കിലും, പറയേണ്ട സമയത്ത് പറയേണ്ട കാര്യങ്ങൾ പറയാതിരിക്കുന്നതും ചെയ്യാത്ത തെറ്റുകൾക്ക് ഒരാളെ കുറ്റപ്പെടുത്തുന്നതും തെറ്റാണ്. ഒന്നും മനസിൽ വയ്ക്കാതെ എല്ലാം പറഞ്ഞു തീർക്കാൻ ശ്രമിക്കണം അങ്ങനെയാണെങ്കിൽ സുഹൃത് ബന്ധം നീണ്ട കാലങ്ങൾ നിലനിൽക്കുമെന്നും'' ലൈല വീഡിയോയിൽ പറയുന്നു

  ഭാര്യക്കൊപ്പം തകർപ്പൻ പാട്ടുമായി ബാല..കൂടെ ഉണ്ണി മുകുന്ദനും..വീഡിയോ

  വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഇത്രയും വർഷങ്ങൾക്ക് ശേഷം ചെയ്ത തെറ്റിന് ക്ഷമ ചോദിച്ച അമൃതയുടെ അമ്മയുടെ മനസ് വലുതാണെന്നണ് ആരാധകർ പറയുന്നത്.ഇത്രയും വർഷം അത് ഓർത്ത് വച്ച് ക്ഷമ ചോദിച്ച ആ നല്ല മനസിന് നമസ്കാരം, കേൾക്കാൻ നല്ല രസമുണ്ടെന്നും ആരാധകർ പറയുന്നു. ഞാൻ മൂകാംബിക ക്ഷേത്രത്തിൽ വച്ചു അമ്മേം പട്ടു പാവാട യും ഇട്ടു ഓടി നടക്കുന്ന രണ്ടു മുത്തു മണികളേം കണ്ടിട്ടുണ്ട്,ഹലോ ആന്റി എന്റെ അമ്മ നിങ്ങളോടൊപ്പം പഠിച്ചതാണെന്നറിയാമോ, എന്റെ അമ്മയുടെ പേര് baby മയോം ഒരു നല്ല സുഹൃത്താണ് എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.

  Read more about: amrutha suresh
  English summary
  Amrutha Suresh Mother Laila Opens Up her Guilt Story Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X