സുജോയും രഘുവും അഭിയും! ഇവരെ മിസ്സ് ചെയ്യാനാവില്ലെന്ന് അമൃത! ബിഗ് ബോസിന് ശേഷമുള്ള ജീവിതം ഇങ്ങനെ!
ബിഗ് ബോസ് സീസണ്‍ 2ലെ മത്സരാര്‍ത്ഥികള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 100 ദിനമെന്ന ലക്ഷ്യവുമായി മുന്നേറുന്നതിനിടയിലായിരുന്നു പരിപാടി അവസാനിപ്പിച്ചത്. മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് നേരിട്ടെത്തിയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. അതിഥികളാരും എത്തുന്നതിന് മുന്‍പ് തന്നെ പരിപാടി അവസാനിപ്പിക്കുകയായിരുന്നു. കൊറോണ വൈറസ് വ്യാപിക്കാന്‍ തുടങ്ങിയതോടെയായിരുന്നു പരിപാടി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. നിര്‍മ്മാതാക്കളായിരുന്നു ഇതേക്കുറിച്ച് ആദ്യം പറഞ്ഞത്. ആരാവും വിജയിക്കുന്നതെന്നറിയാനായി എല്ലാവരും കാത്തിരിക്കുന്നതിനിടയിലായിരുന്നു ഷോ നിര്‍ത്തിയത്.
അപ്രതീക്ഷിത സംഭവങ്ങളും രസകരമായ ടാസ്‌ക്കുകളും മാത്രമല്ല വിവാദങ്ങളും വഴക്കുകളുമെല്ലാം സ്ഥിരം സംഭവങ്ങളായി മാറിയിരുന്നു. പ്രേക്ഷകര്‍ കണ്ടതിനും അപ്പുറത്തുള്ള സംഭവങ്ങളും ബിഗ് ബോസില്‍ നടന്നിരുന്നു. വഴക്കുകളെല്ലാം അതാത് ദിവസം തന്നെ തീര്‍ത്തിരുന്നുവെന്നും അതിന് ശേഷമായാണ് എല്ലാവരും പോയതെന്നും താരങ്ങള്‍ പറഞ്ഞിരുന്നു. ബിഗ് ബോസിലെ രസകരമായ വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരങ്ങള്‍ എത്തിയിരുന്നു. വിവാദമായ കാര്യങ്ങളുടെ വിശദീകരണവും നല്‍കിയിരുന്നു. ബിഗ് ബോസിലെ ചങ്ക്‌സുകളായ അമൃതയും രഘുവും സുജോയും തമ്മിലുള്ള സൗഹൃദമാണ് ഇപ്പോഴും ചര്‍ച്ചയാവുന്നത്.

വീഡിയോ കോളിലൂടെ
ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ എത്തുന്നുണ്ട്. ലോക് ഡൗണായതിനാല്‍ പുറത്തൊന്നും പോവാന്‍ കഴിയാത്തതിന്റെ വിഷമത്തെക്കുറിച്ചായിരുന്നു എല്ലാവരും പറഞ്ഞത്. ലോക് ഡൗണുമായി സഹകരിക്കണമെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും താരങ്ങള്‍ പറഞ്ഞിരുന്നു. വീഡിയോ കോളിലൂടെയാണ് താരങ്ങള്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. സുജോയേയും രഘുവിനേയും വിളിച്ചിരിക്കുകയാണ് അമൃതയും അഭിരാമിയും. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്.

അമൃത-അഭിരാമിമാരുടെ വരവ്
സര്‍പ്രൈസ് എന്‍ട്രിയിലൂടെയായിരുന്നു അമൃതയും അഭിരാമിയും ബിഗ് ബോസിലേക്ക് എത്തിയത്. 50ാം എപ്പിസോഡില്‍ ഇവരുടെ പാട്ടുണ്ടായിരുന്നു. പാട്ടിനെക്കുറിച്ചായിരുന്നു തുടക്കത്തില്‍ പറഞ്ഞത്. പിന്നീടാണ് ബിഗ് ബോസില്‍ നിങ്ങളും മത്സരിക്കുന്നുണ്ടെന്നും പെട്ടെന്ന് തിരിച്ചുവരവ് ഉണ്ടാവില്ലെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്. അവസാനനിമിഷമാണ് ഞങ്ങള്‍ ഇതേക്കുറിച്ച് അറിഞ്ഞതെന്ന് ഇരുവരും പറഞ്ഞിരുന്നു. രജിത് കുമാറുമായി സൗഹൃദത്തിലായിരുന്നു ഇരുവരും. പിന്നീടാണ് രഘുവിനും സുജോയ്ക്കുമൊപ്പം ചേര്‍ന്നത്.

രഘുവും സുജോയും
ബിഗ് ബോസിലെ ഇണപിരിയാത്ത സുഹൃത്തുക്കളായി പലരും വിശേഷിപ്പിച്ചിരുന്നത് രഘുവിനേയും സുജോയേയുമായിരുന്നു. പെട്ടെന്ന് ദേഷ്യം തോന്നാറുണ്ടെങ്കിലും താന്‍ പറഞ്ഞാല്‍ സുജോ അടങ്ങാറുണ്ടെന്നും രഘു പറഞ്ഞിരുന്നു. നോമിനേഷനില്‍ ഇരുവരും വന്നപ്പോള്‍ ഇത്തവണ താന്‍ പോവാമെന്നായിരുന്നു രഘു പറഞ്ഞത്. സുജോ കായികപരമായി വിജയം നേടുമ്പോള്‍ ബുദ്ധിപരമായാണ് രഘു ഗെയിം കളിച്ചിരുന്നത്.

സൗഹൃദം തുടരുന്നു
ബിഗ് ബോസിന് ശേഷവും ഇവരെല്ലാം അടുത്ത സുഹൃത്തുക്കളായി തുടരുകയാണ്. ലൈവ് വീഡിയോയുമായും, ആരാധകരുമായി സംവദിക്കുമ്പോഴുമെല്ലാം ഇവരോട് ചോദിക്കുന്നത് സുഹൃത്തുക്കളെക്കുറിച്ചാണ്. അതിനിടയിലാണ് ഇവരെ വിളിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് അമൃത എത്തിയത്. സാന്‍ഡ്ര ഇക്കൂട്ടത്തില്‍ ഇല്ലേയെന്നായിരുന്നു ചിലരുടെ ചോദ്യം. രഘുവാണ് അടുത്ത സുഹൃത്തെന്ന് സാന്‍ഡ്ര പറഞ്ഞിരുന്നു. ഇടയ്ക്കിടയ്ക്ക് രഘു വിളിച്ച് വെറുപ്പിക്കുന്നുണ്ടെന്നും സാന്‍ഡ്ര പറഞ്ഞിരുന്നു.


Click it and Unblock the Notifications











